Breaking NewsGulf

15മത് എമിറേറ്റ്സ് എയർലൈൻ സാഹിത്യോത്സവം ഫെബ്രുവരി 1 മുതൽ 6 വരെ

ദുബായ് – എമിറേറ്റ്സ് എയർലൈൻ സംഘടിപ്പിക്കുന്ന 15മത് സാഹിത്യോത്സവം ഫെബ്രുവരി ഒന്നുമുതൽ ആറുവരെ നടക്കും. ദുബൈ ക്രീക്കിന് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഫെസ്റ്റിവൽ സിറ്റിയിലും മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുമാണ് പരിപാടിക്ക് വേദിയാവുക.

ലോകത്തെ വ്യത്യസ്തതകളുള്ള അതിഥിപട്ടികയാണ് സാഹിത്യോത്സവത്തിന് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വ്യക്തമാക്കി. 50 രാജ്യങ്ങളിൽനിന്ന് ഇത്തവണ അതിഥികളെത്തുന്നുണ്ട്. എമ്മി അവാർഡ് ജേതാവ് ബ്രിയൻ കോക്സ്, സെസേലിയ അഹേർൺ, മുഹ്സിൻ ഹാമിദ് അലക്സാണ്ടർ മക്കൽ സമിത്ത് തുടങ്ങിയ പ്രമുഖർ അന്തരാഷ്ട്രതലത്തിൽനിന്ന് പങ്കെടുക്കും. എം. മുകുന്ദനും ശശി തരൂരുമടക്കം പ്രമുഖർ മലയാളത്തിൽനിന്ന് സാഹിത്യോത്സവത്തിൽ എത്തിച്ചേരുന്നുണ്ട്. മികച്ച സാഹിത്യപ്രതിഭകളെ അണിനിരത്തി ഫെസ്റ്റിവെൽ ഒരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും 1700 എഴുത്തുകാരെ ഇതിനകം ദുബൈയിലെത്തിക്കാൻ മുൻകാല പരിപാടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും പരിപാടിയുടെ ഡയറക്ടർ അഹ്ലാം ബുലൂകി പറഞ്ഞു.

25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വിൽപന ആരംഭിച്ചതായും ആദ്യം വാങ്ങുന്ന ടിക്കറ്റുകൾക്ക് 15 ശതമാനം ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്ന് മാധ്യമ പ്രവർത്തക ബർഖ ദത്ത്, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ദീപിക ഷെട്ടി, ഫറാ അലി, ഗീതാഞ്ജലി ശ്രീ, കൗശൽ, മനു പിള്ള, പിയൂഷ് പാണ്ഡെ, രഞ്ജൻ ചാറ്റർജി, സന്തോഷ് ജോർജ് കുളങ്ങര, സുധ മൂർത്തി എന്നിവരും പരിപാടിക്ക് ഇത്തവണ എത്തിച്ചേരുന്നുണ്ട്.

Shares:

Related Posts

Gulf

ജീവിതശൈലികൾ മാറ്റാൻ ഇനി ‘മെ​റ്റാ​വേ​ഴ്സ്’; പുതിയ പദ്ധതിയുമായി ലി​മോ​വേ​ഴ്സ്

ദുബായ് - ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത്​ ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യാ​യ 'മെ​റ്റാ​വേ​ഴ്സ്' ഉ​പ​യോ​ഗി​ക്കു​ന്ന നിരവധി പ​ദ്ധ​തി​ക​ളു​മാ​യി 'ലി​മോ​വേ​ഴ്സ്' എ​ന്ന മലയാളി നേതൃത്വത്തിലുള്ള ക​മ്പ​നി. മനുഷ്യരാശിയുടെ ആരോഗ്യരംഗത്തെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വെർച്വൽ ലോകമെന്ന നിലയിൽ ഇന്റർനെറ്റിന്റെ സാങ്കൽപ്പിക ലോകമായ മെറ്റാവേർസ്
Gulf

മലയാള നോവലുകള്‍ രാജ്യാന്തരമായി വളരുന്നു: ടി.ഡി രാമകൃഷ്ണന്‍

ഷാര്‍ജ - മലയാള നോവലിന്റെ കാലം അവസാനിച്ചുവെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നിരിക്കുന്നതായി എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് നോവലെഴുത്തിന്റെ രൂപത്തിലും ഭാവത്തിലും ക്രിയാത്മകമായ മാറ്റമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ നോവലെഴുത്തില്‍ ധീരമായ കാല്‍വെപ്പുണ്ടായിരിക്കുന്നു.
Gulf

ഇമാറാത്തിന്റെ സൗന്ദര്യ സങ്കല്‍പം ലളിതവും സുന്ദരവും: മെഗാന്‍ ഹെസ്

ഷാര്‍ജ - ഇമാറാത്തിന്റെ സൗന്ദര്യ സങ്കല്‍പം ലളിതവും സുന്ദരവുമാണെന്ന് ലോക പ്രശസ്ത ഫാഷന്‍ ഇല്ലുസ്‌ട്രേറ്റര്‍ മെഗാന്‍ ഹെസ് പറഞ്ഞു. ലോകത്തൊരിടത്തും കാണാത്ത വസ്ത്ര വൈവിധ്യവും ഫാഷനുമാണ് യുഎഇയിലുള്ളത്. ഫാഷന്‍ ഡിസൈന്‍ മേഖല അതിവിശാലമാണെന്ന് ഡിസൈനറും എഴുത്തുകാരിയുമായ മെഗാന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും
Breaking News

വിട്ടുവീഴ്ച്ചകളോടെ വകുപ്പു മന്ത്രിയും മോട്ടോർ വാഹന വകുപ്പും; സമരം പിൻവലിച്ച് ‌ഡ്രൈവിംഗ് സ്കൂൾ സമരസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ‌നടപ്പിലാക്കിയ ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് മാസങ്ങളോളമായി സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. പരിഷ്കരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര
Leave a Reply

Your email address will not be published. Required fields are marked *