Breaking NewsFeatured

ദുബായ് ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ ഉത്സവപ്രതീതിയിൽ ഏ​ഴു​ ‘പു​തു​വ​ത്സ​ര​പ്പി​റ​വി’​ ആസ്വദിക്കാം

ദുബായ് – ലോപകത്തിന്റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര​പ്പി​റ​വി​ക​ൾ സം​ഭ​വി​ക്കു​ന്ന സ​മ​യ​ത്ത്​ പ്ര​ത്യേ​ക​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ​യും ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഫി​ലി​പ്പീ​ൻ​സി​ൽ പു​തു​വ​ർ​ഷം പി​റ​ക്കു​ന്ന രാ​ത്രി എ​ട്ടു മ​ണി​ക്കാ​ണ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം​കു​റി​ക്കു​ക. ഈ ​സ​മ​യ​ത്ത്​ പ്ര​ധാ​ന​വേ​ദി​യി​ൽ ആ​ഘോ​ഷാ​ര​വ​ങ്ങ​ൾ ഉ​യ​രും. ഒ​മ്പ​തു മ​ണി​ക്ക്​ താ​യ്‍ല​ൻ​ഡ്, 10ന്​ ​ബം​ഗ്ലാ​ദേ​ശ്, 10.30ന്​ ​ഇ​ന്ത്യ, 11ന്​ ​പാ​കി​സ്താ​ൻ, 12ന്​ ​യു.​എ.​ഇ എ​ന്നി​ങ്ങ​നെ ഓ​രോ രാ​ജ്യ​ത്തെ​യും പു​തു​വ​ത്സ​ര​പ്പി​റ​വി​ക​ൾ ക്ര​മ​പ്ര​കാ​രം ആ​ഘോ​ഷി​ക്കും. ഒ​രു മ​ണി​ക്ക്​ തു​ർ​ക്കി​യു​ടെ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ ആ​ഗോ​ള ഗ്രാ​മ​ത്തി​ലെ പുതുപ്പിറവി സ​മാ​പി​ക്കു​ക.

ഓ​രോ പു​തു​വ​ത്സ​ര​പ്പി​റ​വി​ക്കും കൗ​ണ്ട്ഡൗ​ണും ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക വെ​ടി​ക്കെ​ട്ടും ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ലൂ​ടെ രാ​വു മു​ഴു​വ​ൻ ആ​ഘോ​ഷ​മാ​യി​ത്തീ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രു രാ​ത്രി മു​ഴു​വ​ൻ പ്ര​ധാ​ന സ്റ്റേ​ജി​ലും പാ​ർ​ക്കി​ന് ചു​റ്റും ആ​കാ​ശ​ത്തും ട​ൺ​ക​ണ​ക്കി​ന് വി​നോ​ദ​ങ്ങ​ളാ​ണ്​ ഒ​രു​ക്കു​ന്ന​തെ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ വി​നോ​ദ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഷൗ​ൻ കോ​ർ​ണ​ൽ പ​റ​ഞ്ഞു. എന്നാൽ പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ പു​റ​മെ ഇ​വി​ടെ ഒ​രു​ക്കി​യ 90ലേ​റെ വ​രു​ന്ന സം​സ്കാ​ര​ങ്ങ​ളു​ടെ കാ​ഴ്ച​ക​ളും വി​നോ​ദ​ങ്ങ​ളും ആ​സ്വ​ദി​ക്കാ​നും സൗകര്യമൊരുക്കിയിട്ടുണ്ട്.

എന്നാൽ പുതുപ്പിറവിയുടെ ഭാഗമായി 2022 ഡി​സം​ബ​ർ 31 ശ​നി​യാ​ഴ്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ സ്ത്രീ​ക​ൾ​ക്കും, കു​ടും​ബ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ച്ച്​ പു​ല​ർ​ച്ചെ ര​ണ്ടു വ​രെ​യാ​ണ്​ പു​തു​വ​ത്സ​ര രാ​വി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക. സന്ദർശർക്കയായി നിരവധി പൊതുഗതാഗത സജ്ജമാക്കിയിട്ടുണ്ട്.

Shares:

Related Posts

Breaking News

ആരാധനാലയങ്ങൾക്ക് അടുത്ത് അ​ല​ക്ഷ്യ​മാ​യി പാർക്കിങ്; 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പുമായി അ​ധി​കൃ​ത​ർ

അ​ബൂ​ദ​ബി - രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ആരാധനാലയങ്ങൾക്ക് മു​ന്നി​ല്‍ പരിസരങ്ങളിലും വാ​ഹ​ന​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി പാ​ര്‍ക്ക് ചെ​യ്യു​ന്നവർക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. നിലവിൽ റമ്ദാൻ ത​റാ​വീ​ഹ് ന​മ​സ്‌​കാ​ര സ​മ​യ​ത്തും മ​റ്റും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന്​ കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഇ​ത് അ​ടി​യ​ന്ത​ര സ​ര്‍വി​സ് ന​ട​ത്തു​ന്ന
Breaking News

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ പാം ​ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ റോ​ഡ്​

ദുബായ്: എ​മി​റേ​റ്റി​ലെ വ​ൻ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ പാം ​ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ പ്ര​വേ​ശി​ക്കാ​ൻ ആ​റു കിലോമീറ്റർ നീ​ള​ത്തി​ൽ പുതിയ റോ​ഡ്​ നി​ർ​മി​ക്കു​ന്നു. പ​ദ്ധ​തി നി​ർ​മാ​താ​ക്ക​ളാ​യ ‘ന​ഖീ​ൽ’ ക​രാ​ർ ന​ൽ​കി​യ​താ​യി​ ഞാ​യ​റാ​ഴ്ച​യാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാം ​ജു​മൈ​റ​യു​ടെ ഇ​ര​ട്ടി
Featured

സിനിമയില്‍ ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നു; റസൂല്‍ പൂക്കുട്ടി

ഷാര്‍ജ - സിനിമയില്‍ ചിത്രങ്ങള്‍ക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നതായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഈ യാഥാര്‍ത്ഥ്യം സിനിമാ ലോകം അംഗീകരിച്ചിരിക്കുന്നു. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നല്‍കിയ പുരസ്‌കാരം തന്റെ ടീമിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷാര്‍ജ
Gulf

പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികത: ഡോ. ഉമര്‍ സലീം

ദുബായ് - നിമിഷനേരം കൊണ്ട് തന്നെ പുതിയ കാലത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന സാങ്കേതിക വിദ്യ പ്രിന്റഡ് ഇന്റലിജന്‍സിന്റേതാണെന്നും, ഈ മേഖലയില്‍ പുതിയ തന്ത്രപ്രധാന മാറ്റം ഇത് കൊണ്ടുവരുമെന്നും, പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികതയാണെന്നും സാങ്കേതിക വിദഗ്ധന്‍ ഡോ. ഉമര്‍
Leave a Reply

Your email address will not be published. Required fields are marked *