BusinessGulf

ദുബായിലെ മാധ്യമപ്രവർത്തകർ സ്നേഹസംഗമം സംഘടിപ്പിച്ചു

ദുബായ് – ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ദുബായ് ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി സ്​നേഹ സംഗമം സംഘടിപ്പിച്ചു. ‘മിണ്ടിയും പറഞ്ഞും ഒന്നിച്ചിരിക്കാം’ എന്ന പേരിൽ ഷാർജ ആസ്​ടെക്​ ഫാം ഹൗസിൽ നടന്ന സംഗമത്തിൽ മാധ്യമപ്രവർത്തകരും കുടുംബാംഗങ്ങളും പ​ങ്കെടുത്തു. മെന്‍റലിസ്റ്റ്​ മഹേഷ്​ കാപ്പിൽ അവതരിപ്പിച്ച മെന്‍റലിസ്റ്റ്​ ഷോയോടെയായിരുന്നു പരിപാടിയുടെ തുടക്കം. അംഗങ്ങളുടെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ പരിപാടികളിലെ വിജയികൾക്ക്​ മാധ്യമപ്രവർത്തകരായ എം.സി.എ. നാസർ, കെ.എം. അബ്ബാസ്​, ഭാസ്കർ രാജ്​, കമാൽ കാസിം, ജലീൽ പട്ടാമ്പി, ഇക്വിറ്റി പ്ലസ്​ എം.ഡി ജൂബി കുരുവിള എന്നിവർ സമ്മാനദാനം നിർവഹിച്ചു.

തുടർന്ന് നടന്ന പരിപാടികൾക്ക് മീഡിയ കോഡിനേറ്റർമാരായ​ അനൂപ്​ കീച്ചേരി, തൻസി ഹാഷിർ, ഷിഹാബ്​ അബ്​ദുൽകരീം, സംഘാടക സമിതി അംഗങ്ങളായ ടി. ജമാലുദ്ദീൻ, ഷിനോജ്​ ഷംസുദ്ദീൻ, നിഷ്​ മേലാറ്റൂർ, അരുൺ പാറാട്ട്, തൻവീർ​ എന്നിവർ നേതൃത്വം നൽകി. ബിസ്മി ഹോൾസെയിൽ, ഹാബിറ്റാറ്റ്​ സ്കൂൾ, ആഡ്​ ആൻഡ്​ എം, ഇക്വിറ്റി പ്ലസ്​, നെല്ലറ, ഈസ്​റ്റേൺ, ആർ.കെ.ജി, നികായ്​, ബിരിയാണി ഗീ റേസ്​​, എം.ടി.ആർ, ഈസ്റ്റ്​ ടി, ചിക്കിങ്​ എന്നിവരായിരുന്നു പരിപാടിയുടെ പ്രായോജകർ.

Shares:

Related Posts

Gulf

ജാതീയത ഉറക്കെ പറയുന്ന ‘ഭാരത സര്‍ക്കസ്’: സിനിമക്ക് വന്‍ പ്രതികരണം

ദുബായ് - നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതക്കെതിരെ ഉറക്കെ പറഞ്ഞ് സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത ‘ഭാരത സര്‍ക്കസ്’ ഇന്ത്യയിലും യുഎഇയിലും വെള്ളിയാഴ്ച റിലീസായി. മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ൽ ജാ​തി​യു​ടെ സാ​ന്നി​ധ്യം ഇ​പ്പോ​ഴും ശ​ക്ത​മാ​ണെ​ന്നും 'ഭാ​ര​ത സ​ർ​ക്ക​സ്​' എ​ന്ന
Breaking News

ലോകകപ്പ്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി

മസ്കത്ത്‌ - ഖത്തർ ലോകകപ്പിനോടനുബന്ധിച്ച്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ ​ evisa.rop.gov.om എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അ​പേക്ഷിക്കേണ്ടതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട്
Entertainment

ദുബായ് ഭാഗ്യനഗരമായെന്ന് അർജുൻ അശോകൻ; ഹൊറർ ത്രില്ലർ ‘സുമതി വളവ്’ ഗൾഫിൽ നാളെ റിലീസ്

ദുബായ്: ദുബായ് തന്റെ സിനിമാ ജീവിതത്തിൽ ഭാഗ്യനഗരമായി മാറിയതായി വ്യക്തമാക്കി നടൻ അർജുൻ അശോകൻ. തന്റെ പുതിയ ഹൊറർ-കൊമഡി ചിത്രം ‘സുമതി വളവ്’ ദുബായിലെ റീൽസ് സിനിമയിൽ പ്രമോട്ട് ചെയ്യുന്നതിനിടയിൽ ആണ് അദ്ദേഹം ഈ ആസ്വാദനങ്ങൾ പങ്കുവെച്ചത്. “സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്
Leave a Reply

Your email address will not be published. Required fields are marked *