News Kerala/India

മൈസൂരുവിൽ മലയാളി പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ആൺ സുഹൃത്ത് കസ്റ്റഡിയിൽ

ചേർപ്പ് – മൈസൂരിൽ വല്ലച്ചിറ കാരമുക്ക് ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മൈസൂരിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകളെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തായ ഷഹാസിനെ മൈസൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഹാസുമായുണ്ടായ തർക്കത്തിലാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ സംശയമുന്നയിച്ചിട്ടുള്ളത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ. ഒരു വർഷമായി മൈസൂരിലെ സ്വകാര്യ മൊബൈൽ കമ്പനിയിലെ ജോലിക്കാരിയാണ് സബീന. വീട്ടുകാരെ എല്ലാ ദിവസവും വിളിക്കാറില്ലെങ്കിലും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പോസ്റ്റ്‌മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു സംസ്‌കാരം ഇന്ന് നടക്കും. മാതാവ് രഹന, സഹോദരങ്ങൾ ഷെമീർ, ഷമനാബ്, ഷാനു എന്നിവർക്കൊപ്പമാണുള്ളത്.

Shares:

Related Posts

Breaking News

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞു.

തിരുവനന്തപുരം - കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും, സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു.
News Kerala/India

ഇന്ന് വിജയദശമി; ആയിരകണക്കിന് കുരുന്നുകള്‍ ആദ്യക്ഷര മധുരം നുകര്‍ന്നു.

കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് വിദ്യാരംഭ ചടങ്ങുകള്‍ വിപുലമായി നടക്കുന്നത്. സംസ്ഥാനത്തുടനീളം ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നതു. ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ വിജയദശമി ദിനത്തിലാണ് അവസാനിക്കുന്നത്. തിന്മയുടെ
Breaking News

“കുഞ്ഞേ മാപ്പ്” കൊച്ചിയിൽ മാതാവ് കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊച്ചി: കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസുകാർ ഏറ്റുവാങ്ങി പുല്ലേപ്പടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം. അനിൽ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാർ, കോർപ്പറേഷൻ കൗൺസിലർ, നാട്ടുകാർ
News Kerala/India

മുകേഷിനെതിരായ അന്വേഷണത്തിന് എസ്. പി പൂങ്കുഴലി നേതൃത്വം നൽകുന്ന പ്രത്യേക സംഘം

തിരുവനന്തപുരം: നടനും എം.എൽ.എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്.പി പൂങ്കുഴലിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ചേർത്തല ഡിവൈ.എസ്.പി ബെന്നിയാണ് മുകേഷ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ
Leave a Reply

Your email address will not be published. Required fields are marked *