Breaking NewsFeatured

പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസും കുറച്ചു യു.എ.ഇയിൽ പുതിയ ഇന്ധന വില

ദുബായ്: യു.എ.ഇയിലെ 2024 ജൂൺ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസുമാണ്​ കുറഞ്ഞിരിക്കുന്നത്​. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ മൂന്നു മാസത്തെ വർധനവിന്​ ശേഷമാണ്​​ പെട്രോളിനും ഡീസലിനും ആശ്വസ നിരക്ക്​ രേഖപ്പെടുത്തിയിരിക്കുന്നത്​. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.34 ദിർഹമായിരുന്നത്​ ഇതോടെ 3.14ഫിൽസായി. കഴിഞ്ഞ മാസം 3.22 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.02ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 2.95 ദിർഹമായാണ് കുറഞ്ഞത്. കഴിഞ്ഞ മാസം ഇതിന് 3.15 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.07 ദിർഹമായിരുന്നത്​ 2.88 ദിർഹമായാണ്​ കുറഞ്ഞിരിക്കുന്നത്​​. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിലും മറ്റു മേഖലയിലും പ്രതിഫലിക്കും.

Shares:

Related Posts

Featured

ഓപ്പറേഷൻ സിന്ദൂർ: എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി
Breaking News

ഷാ​ർ​ജ പൊ​ലീ​സി​ൻറെ ഹാ​പ്പി​ന​സ് അം​ബാ​സ​ഡറായി കേ​ണ​ൽ മോ​ന സു​രൂ​ർ അൽ ഷുവൈഹി

ഷാർജ - അറബുമേഖലയിലെ തന്നെ സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും എന്നും മുൻതൂക്കം നൽകുന്ന ഷാർജയിൽ, ഷാ​ർ​ജ പൊ​ലീ​സി​ലെ കേ​ണ​ൽ മോ​ന സു​രൂ​ർ അ​ൽ ഷു​വൈ​ഹി 2023 അന്താരാഷ്ര വനിതാ ദിനത്തിൽ സേ​ന​യു​ടെ ‘സ​ന്തോ​ഷ​ത്തി​ന്‍റെ അം​ബാ​സ​ഡ​ർ’ എ​ന്ന പ​ദ​വി​ സ്വന്തമാക്കി. മൂ​ന്ന് മ​ക്ക​ളു​ടെ
Breaking News

പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വുമായി മറ്റൊരു​ ജ​ല​ദി​നാ​ച​ര​ണം; പ്ലാ​സ്റ്റി​ക്കി​ൽ​ തീർത്ത കൂ​റ്റ​ൻ തി​മിം​ഗ​ലം അഥിതിയായി

ദുബായ് - 2023 മാ​ർ​ച്ച്​ 22ലെ ​ലോ​ക ജ​ല​ദി​നതോടനുബന്ധിച്ച് ദുബായ് അ​ൽ മം​സാ​ർ കോ​ർ​ണി​ഷ്​ ബീ​ച്ചി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച്​ ദുബായ് മു​നി​സി​പ്പാ​ലി​റ്റി മാതൃകയായി. എ​മി​റേ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്ത പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും കു​പ്പി​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കൂറ്റൻ
Breaking News

സാങ്കേതിക തകരാർ: ഷാർജ – കോഴിക്കോട് എയർഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ഷാ​ർ​ജ - ഷാർജയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷം അടിയന്തിരമായി തിരിച്ചിറക്കി. 174 യാത്രകാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനയാത്ര പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ
Leave a Reply

Your email address will not be published. Required fields are marked *