News Kerala/India

ചികിത്സക്കായി കൊച്ചിയിലെത്തി; കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരിക്ക്

കൊച്ചി: ചികിത്സക്കായി കൊച്ചിയിലെത്തിയ ഫ്രഞ്ച് പൗരൻ കാനയിൽ വീണു. ഫ്രഞ്ച് സ്വദേശിയായ ലാൻഡനാണ് കാനയിൽ വീണത്. കാലിന് പരിക്കേറ്റിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ നടപ്പാത നിർമ്മിക്കാനായി തുറന്നിട്ടിരുന്ന കാനയിലാണ് അദ്ദേഹം വീണത്.

നാട്ടുകാർ ചേർന്നാണ് ലാൻഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന്റെ തുടയെല്ലിന് പൊട്ടലുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം.

ഫോർട്ട് കൊച്ചിയിൽ കസ്റ്റംസ് ബോട്ട് ജട്ടിയിലാണ് നടപ്പാത നിർമ്മാണത്തിനായി കാന തുറന്നിട്ടിരിക്കുന്നത്. തകർന്നുകിടക്കുന്ന നടപ്പാതയെ കുറിച്ച് വിരവധി പരാതികൾ ഉയരുന്നുണ്ട്.

Shares:

Related Posts

News Kerala/India

ഇന്ന് മഹാനവമി; പുണ്യം തേടി ആയിരങ്ങള്‍.

നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. മഹാനവമി ദിവസത്തെ, വിശേഷാല്‍ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങള്‍ സജീവമായി. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ള നവരാത്രി ആഘോഷമാക്കുകയാണ് ഭക്തജനങ്ങൾ. പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബീ ദേവി ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ വിവിധ
News Kerala/India

മലപ്പുറം നഗരസഭ കോടതി വിധി ഇന്ന്

മലപ്പുറം - നഗരസഭയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരനും തമ്മിലുണ്ടായ വാക്കേറ്റത്തിലും അടിപിടിയിലും കോടതി വ്യാഴാഴ്ച വിധി പറയും. കേസിൽ ബുധനാഴ്ച വാദം കേട്ട ജില്ല കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. നഗരസഭ ആരോഗ്യ സ്ഥിരംസമിതി
Entertainment

സിയാലിൽ നിന്ന് ‘ലൂക്ക’ ദോഹ വഴി ദുബായിലേക്ക് പറന്നു

കൊച്ചി: കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്ക് പറന്നത്. ഖത്തർ എയർവെയ്‌സിലാണ് ‘ലൂക്ക’ കൊച്ചിയിൽ
Breaking News

സെപ്റ്റംബര്‍ 30- മുതൽ ഒക്ടോബർ 12- വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല.

തിരുവനന്തപുരം - ചില പ്രത്യേക കാരണങ്ങളാൽ നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് ആതെന്റിക്കേഷൻ സെൻ്ററിൽ സെപ്റ്റംബര്‍ 30 (വെള്ളിയാഴ്ച ) മുതൽ ഒക്ടോബർ 12 (ബുധൻ ) വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ആതെന്റിക്കേഷൻ ഓഫീസർ അറിയിച്ചു.ഈ കാലയളവിൽ ശനിയാഴ്ച്ച ഒഴികെയുള്ള ८പവൃത്തിദിനങ്ങളിൽ
Leave a Reply

Your email address will not be published. Required fields are marked *