BusinessFeatured

ടെൻ എക്സ് പ്രോപ്പർട്ടി ടെസ്​ല കാർ സമ്മാനം തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിന്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്​റ്റേറ്റ്​ സ്ഥാപനമായ ടെൻ എക്സ് പ്രോപ്പർട്ടി​ പ്രഖ്യാപിച്ച സമ്മാന പദ്ധതിയിൽ മലയാളിക്ക് ടെസ്​ല കാർ ലഭിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ് കാർ സമ്മാനമായി ലഭിച്ചതെന്ന്​ ടെൻ എക്സ്​ പ്രോപർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ​, ടെൻ എക്സ് പ്രോപ്പർട്ടി ഡയറക്ടർ വി.എസ്. ബിജുകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഇറ്റി ഡിപ്പാർട്മെന്‍റ്​ മേധാവി ആദിൽ അൽ റൊമാനിയാണ് ഭവനങ്ങൾ സ്വന്തമാക്കിയവരിൽ നിന്നും വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ 21ന്​ ശൈഖ്​ സായിദ്​ റോഡിലെ ടെസ്​ല ഷോ റൂമിൽ വച്ച് അനിൽകുമാറിന്​ വാഹനം കൈമാറിയതായും അധികൃതർ പറഞ്ഞു. രണ്ട്​ ദശലക്ഷം ദിർഹം മൂല്യമുള്ള പ്രോപ്പർട്ടികൾ സ്വന്തമാക്കുന്നവർക്ക്​ ഗോൾഡൻ വിസ നേടാനുള്ള അവസരവും ടെൻ എക്സ്​ ഒരുക്കുന്നുണ്ട്​. ഇതിനായി മുഴുവൻ തുകയും ഒരുമിച്ച്​ അടക്കേണ്ടതില്ല. ആകെ തുകയുടെ 20 ശതമാനവും നാല്​ ശതമാനം ഡിഎൽഡി ചാർജും നൽകിയാൽ മതിയെന്ന് സുകേഷ് ഗോവിന്ദൻ അറിയിച്ചു. പ്രോപ്പർട്ടി വാങ്ങുന്നതിന് കുറഞ്ഞ മാസതവണകളും ടെൻ എക്സ്​ പ്രോപർട്ടി വാഗ്ദാനം ചെയ്യുന്നു.

ടെൻ എക്സ് പ്രോപ്പർട്ടിയിൽ നിന്നും ഓഫ്‌ പ്ലാൻ അടിസ്ഥാനത്തിൽ ഭവനങ്ങൾ സ്വന്തമാക്കുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ വിവിധ വിദേശ രാജ്യങ്ങളിലേക്ക് വർഷത്തിൽ 12 ടൂർ പാക്കേജുകളും ഫർണിഷ്ഡ് ഭവനങ്ങളും ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്ന് സിഇഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. 6.2 ലക്ഷം ദിർഹം മുതലുള്ള സ്റ്റുഡിയോ അപാർട്ട്​മെന്‍റുകൾ, എട്ട്​ ലക്ഷം ദിർഹം മുതലുള്ള വൺ ബിഎച്ച്കെ, 1.3 ദശലക്ഷം മുതലുള്ള ടുബിഎച്​കെ, 2.2 ദശലക്ഷം മുതലുള്ള ടൗൺ ഹൗസുകളും, 3.4 ദശലക്ഷം മുതലുള്ള പൂർത്തീകരിച്ച വില്ലകളും ലഭ്യമാണ്​. ടെൻ എക്സ് പ്രോപ്പർട്ടി ഡയറക്ടർ വി.എസ്. ബിജുകുമാർ, ടെസ്‌ല സമ്മാനർഹനായ അനിൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Featured

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈനീകർ വധിച്ചു

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു. ജമ്മുകാശ്മീർ പൊലീസും സൈന്യവും
Breaking News

സൗന്ദര്യ സലൂണ്‍ ശൃംഖലയായ ‘നാച്ചുറല്‍സ്’ സേവനം ഇനി മുതൽ ദുബായ് ബുർജ് മാനിലും

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ജി.സി.സി വിപുലീകരണത്തിനൊരുങ്ങുന്നു. ദുബായില്‍ തങ്ങളുടെ പുതിയ സംരംഭം ഖിസൈസിലും, ജുമൈറയിലും പ്രവർത്തനം ആരംഭിച്ച ശേഷമാണ് അബുദബി, കരാമ, ഊദ് മേത്ത, ബുർജുമാന്‍ ഉള്‍പ്പടെ 10 ഇടങ്ങളിൽ കൂടി
Breaking News

10 ദിർഹത്തിന് ഇന്റർ നാഷണല്‍ ഹോളിഡെ പാകേജ് ഒരുക്കി ഹോളിഡെ മേക്കേഴ്സ്.കോം

ദുബായ്: യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ്‌ എത്തുന്നു. സ്‌മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്‌സാദ്, ഹോളിഡേ
Leave a Reply

Your email address will not be published. Required fields are marked *