BusinessGulf

കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു

ദുബായ്: കർണാടക സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ കർണാടക സർക്കാരിന്‍റെ നേതൃത്തില്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം ബംഗലൂരുവിലാണ് ഉച്ചകോടി നടക്കുക. നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയില്‍ എന്‍ ആർ ഐ ഇന്‍ വെസ്റ്റ് സമ്മിറ്റ് ആന്‍റ് ബയേഴ്സ് മീറ്റ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎഇയില്‍ റോഡ് ഷോകളും നടത്തിയിരുന്നു. സാങ്കേതിക വിദ്യ, ബയോടെക്, എയർ സ്പേസ്, ഉത്പാദനം, ഐടി തുടങ്ങി വ്യത്യസ്ത മേഖലകളിലേക്കാണ് നിക്ഷേപം തേടുന്നതെന്ന് കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും മുൻ മന്ത്രിയും നിയമനിർമാണ കൗൺസിൽ അംഗവുമായ നസീർ അഹമ്മദ് ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കർണാടക സർക്കാർ മുന്‍കൈയ്യെടുത്ത് ഇതാദ്യമായാണ് പ്രവാസി നിക്ഷേപകർക്ക് സംസ്ഥാനത്ത് നിക്ഷേപ അവസരം ലക്ഷ്യമിട്ട് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 5 കോടി രൂപയാണ് നിക്ഷേപിച്ച് ഉദ്യമങ്ങളുടെ ഭാഗമാകാം. 500 കോടിക്ക് മുകളിലുളള നിക്ഷേപങ്ങളുടെ നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കും. കർണാടക സർക്കാർ പ്രതിനിധികളുമായി കൂടികാഴ്ച നടത്താനും നിക്ഷേപസാധ്യതകളെ കുറിച്ച് കൂടുതലറിയാനും ഉച്ചകോടി അവസരമൊരുക്കും.

അതിവേഗത്തില്‍ വികസിക്കുകയാണ് സംസ്ഥാനം. ബംഗലൂരു നഗരത്തിന്‍റെ വികസനകുതിപ്പ് മുന്നില്‍ കണ്ട് രണ്ടാമത്തെ വിമാനത്താവളം കൂടി നിർമ്മിക്കാനുളള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. കുനിഗല്‍, രാമനഗര, ബിദാലി,ഹരോഹല്ലി സ്ഥലങ്ങളാണ് വിമാനത്താവളനിർമ്മാണത്തിനായി പരിഗണിക്കുന്നത്. വിമാനത്താവളം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ സംസ്ഥാനസ‍ർക്കാർ നടത്തുമെന്നും നസീർ അഹമ്മദ് പറഞ്ഞു. ഇറക്കുമതി കയറ്റുമതി വിപണിയിലെ വികസനം മുന്നില്‍ കണ്ട് മംഗലൂരു തുറമുഖവും കർവാർ തുറമുഖവും കൂടാതെ രണ്ട് തുറമുഖങ്ങള്‍ കൂടി നിർമ്മിക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് കർണാടക സാമ്പത്തിക സെക്രട്ടറി ഡോ പി സി ജാഫർ പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യവസായ വളർച്ച പ്രകടമാണ്. രാജ്യത്തിന്‍റെ ജിഡിപിയില്‍ 8 ശതമാനം കർണാടകയില്‍ 2023 24 വർഷത്തില്‍ കർണാടകയുടെ ജിഡിപി 10.2 ശതമാനമാണ് വളർച്ച. കർണാടക സർക്കാറിന്‍റെ വാണിജ്യ വ്യവസായ ഡിപാർട്ട്മെന്‍റ് സെക്രട്ടറി രമൺദീപ് ചൗധരി, ന്യൂസ് ട്രെയിൽ ഡയറക്ടർ സിദ്ദിഖ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Featured

മൊബൈൽ തിരിച്ചേൽപിച്ച് മാതൃകയായ ടാക്സി ഡ്രൈവർക്ക്​ ആദരം നൽകി ഷാർജ പോലീസ്

ഷാർജ: ടാക്സി യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരി​ച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക്​ ആദരമൊരുക്കി ഷാർജ പൊലീസ്​. ജോസഫ്​ ബെൻസൻ എന്ന ​ഡ്രൈവർക്കാണ്​ സത്യസന്ധതക്ക്​ അംഗീകാരം ലഭിച്ചത്​. ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ്​ ടാക്സിയിൽ ഫോൺ മറന്നത്​. തുടർന്ന്​ കോൺഫറൻസ്​ സ്ഥലത്തെ പൊലീസിനെ
Breaking News

കുട്ടികളുടെ വായനോത്സവത്തിന് നാളെ കൊടിയിറക്കം

ഷാർജ - ഷാർജയില്‍ മെയ് മൂന്നിന്ന് ആരംഭിച്ച കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനമാകും. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കിയ വായനോത്സവം നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും നാടക-കലാ പ്രദർശങ്ങളും സജ്ജമാക്കിയിരുന്നു. കുഞ്ഞുമനസുകളെ അറിവിന്റെയും, ആകാംഷയുടെയും നാമ്പുകൾ നട്ടെടുക്കുന്ന നിരവധി വർക്ക്‌ഷോപ്പുകളും,
Gulf

4മത്‌ ‘ബീയിംഗ് ഷീ യൂണിവേഴ്സ്’ മത്സരം നവംബറിൽ.

ബീയിംഗ് ഷീ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന "ബീയിംഗ് ഷീ യൂണിവേഴ്സി"ന്റെ 4 മത് പതിപ്പിന് ഈ നവംബറിൽ ദുബായിൽ തിരിതെളിയും.ദുബായിലെ ഏറ്റവും വലിയ ഫാഷൻ ഷോ ആണ് ബീയിംഗ് ഷീ സംഘടന സംഘടിപ്പിക്കുന്ന ബീയിംഗ് ഷീ യൂണിവേഴ്സ് എന്ന് ബീയിംഗ് ഷീ സ്ഥാപക
Gulf

മന്ത്രി അഹമ്മദ് ദേവർകോവിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ബൂ​ദ​ബി: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ന് യു.​എ.​ഇ​യി​ലെ​ത്തി​യ കേ​ര​ള തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ളു​ടെ പു​രോ​ഗ​തി ല​ക്ഷ്യം​വെ​ച്ച് യു.​എ.​ഇ​യി​ൽ കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന നി​ക്ഷേ​പ​സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര
Leave a Reply

Your email address will not be published. Required fields are marked *