BusinessGulf

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ഷാർജയിൽ

ദുബായ്: ഈ വർഷത്തെ വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ ദ്വൈവാർഷിക കോൺഫറൻസ് 27 മുതൽ 29 വരെ ഷാർജയിൽ നടക്കും. ഷാർജ കോർണിഷ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 400 ലധികം പേർ പങ്കെടുക്കും.”മാറുന്ന ആഗോള ക്രമത്തിൽ വർധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും മലയാളികളുടെ പങ്കാളിത്തവും” എന്ന പ്രമേയം സമ്മേളനം ചർച്ച ചെയ്യും. ഈ പ്രമേയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുമെന്ന് ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡബ്ലി.യു. എംസി ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായ ടി.പി. ശ്രീനിവാസൻ വിഷയാവതരണം നടത്തും. ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മലയാളികളെ ആദരിക്കും. പുതിയ തലമുറയ്ക്ക് ആഗോള സാധ്യതകൾ പരിചയപ്പെടുത്തുന്ന പരിപാടികൾ ഉണ്ടാവും. സാമൂഹിക – സാംസ്കാരിക സെമിനാറുകൾ, ബിസിനസ് മീറ്റിങുകൾ, കലാപരിപാടികൾ, പൊതുയോഗം എന്നിവ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും.

യു.എ.ഇയിലെ മാധ്യമപ്രവർത്തകർ പങ്കെടുക്കുന്നതോടൊപ്പം രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്‍റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ. ബിജു, വനിതാ ഫോറം പ്രസിഡന്‍റ് എസ്തർ ഐസക്, മീഡിയ ഫോറം ചെയർമാൻ വി.എസ്. ബിജുകുമാർ എന്നിവരും വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ പ്രധാന ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ദ്വൈവാർഷിക കോൺഫറൻസും നടക്കുമെന്ന് മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടെത്ത്, പ്രസിഡന്‍റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്‍റ് തോമസ് ജോസഫ് എന്നിവർ അറിയിച്ചു.

Shares:

Related Posts

Business

“പ്രോസ്​പെര”എൻ.ആർ.ഇ സേവിങ്​സ്​ അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്​

ദുബായ്: പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട്​ "പ്രോസ്​പെര" എന്ന പേരിൽ പുതിയ എൻ.ആർ.ഇ സേവിങ്​സ്​ അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്​. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്‍ററി ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എയർപോർട്ട് ലോഞ്ച്, ഡെബിറ്റ് കാർഡ് ഉപയോഗത്തിന് റിവാർഡ് പോയിന്‍റ്​ തുടങ്ങി പ്രവാസികൾക്കായി
Gulf

എസ്സിടിഡിഎയുടെ പാൻ-ഇന്ത്യ റോഡ് ഷോ ബിസിനസ്സ്, ഒഴിവുസമയ യാത്രകൾക്കായുള്ള എമിറേറ്റിന്റെ വർദ്ധിച്ചുവരുന്ന സാധ്യതകളെ സ്പോട്ട് ലൈറ്റ് ചെയ്യുന്നു.

* 2022 ലെ രണ്ടാം പാദത്തിൽ ഷാർജയിലെ ഹോട്ടലുകളിൽ 30,000 ഇന്ത്യൻ അതിഥികൾ ചെക്ക് ചെയ്തു. * 12.8% അതിഥികളുമായി ഷാർജയുടെ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം മാർക്കറ്റ് വിഹിതത്തിൽ ഇന്ത്യ ഒന്നാമത്. * ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ന്യൂഡല്
Business

ലുലു മാൾ : കേരളത്തിന്റെ അഭിമാനമായി മാറിയ ബ്രാൻഡ്, ബിസിനസ് വിശേഷങ്ങൾ അറിയാം.

ലുലുമാൾ എന്നു കേൾക്കാത്തവർ പൊതുവെ കുറവായിരിക്കും. ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചലുലുമാൾ എന്നു കേൾക്കാത്തവർ കുറവായിരിക്കും, പ്രത്യേകിച്ച് മലയാളികളുടെ മനസ്സിൽ പതിഞ്ഞ പേരുകളിൽ ഒന്നാണത്. അബുദാബി ആസ്ഥാനമായുള്ള ലോകപ്രശസ്തമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡിവിഷനാണ് ലുലു മാൾ. ഇന്ത്യയിലെ തന്നെ
Breaking News

പുതിയ നിയമവ്യവസ്ഥകൾ കുവൈത്തിൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പ്ര​വാ​സി​ക​ള്‍ രാ​ജ്യം വിട്ടു

കു​വൈ​ത്ത് - രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമവ്യവസ്ഥകളും സ്വ​ദേ​ശി​വ​ത്ക​ര​ണവും ​മൂ​ലം കു​വൈ​ത്തി​ല്‍നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 1,78,919 പേ​ർ രാ​ജ്യം വി​ട്ട​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്‍റെ (പി.​എ.​സി.​ഐ) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2021 മ​ധ്യ​ത്തി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 28,97,522 ആ​യി​രു​ന്നു.
Leave a Reply

Your email address will not be published. Required fields are marked *