ടെഹ്റാൻ: യുഎസ് പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. ഖമേനി മരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തത്.
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും സർക്കാർ നടത്തുന്ന ഐആർഎൻഎ വാർത്താ ഏജൻസിയും ഖമേനിയുടെ സ്ഥിരീകരിച്ചു.ഖമേനിയുടെ മരണത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ.
അമേരിക്കൻ – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയത്. ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു എന്നായിരുന്നു ട്രംപ് അറിയിച്ചത്.


