Breaking NewsFeatured

അബൂദബി-കോഴിക്കോട്​ വിമാനത്തിന്റെ എൻജിനിൽ തീ; വിമാനം തിരിച്ചിറക്കി

അബുദാബി – അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ പ​റ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നത്തിന്റെ എ​ൻ​ജി​നി​ൽ തീ ​ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. 184 യാ​ത്ര​ക്കാ​റുമായി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.40ന്​ ​പ​റ​ന്ന IX 348 വി​മാ​ന​മാ​ണ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​ച്ചി​റ​ക്കി​യ​ത്. എന്നാൽ യാത്രക്കാരെ അധികൃതർ വ്യത്യസ്ത വി​മാ​ന​ങ്ങ​ളി​ലാ​യി നാ​ട്ടി​ലേ​ക്ക​യ​ച്ചു. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ്​ ചെ​യ്​​തെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക്​ പ​രി​ക്കി​ല്ലെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ അധികൃതർ വ്യകത്മാക്കി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.40ന്​ ​പ​റ​ന്ന IX 348 വി​മാ​നം 1000 അ​ടി ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ്​ എ​ൻ​ജി​നി​ൽ​നി​ന്ന്​ തീ ​ഉ​യ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം യാ​ത്ര​ക്കാ​രെ ഷാ​ര്‍ജ, ദു​ബൈ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യാ​ണ്​ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്. സന്ദർശക വിസക്കാരെ വെള്ളിയാഴ്ച രാത്രിയു​ള്ള വിമാനത്തിൽ നാട്ടിലേക്കയച്ചു. എന്നാൽ ര​ണ്ടാ​ഴ്ച​ക്കി​ടെ ഇത് മൂ​ന്നാം ത​വ​ണ​യാ​ണ്​ എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ശേ​ഷം ഇത്തരത്തിൽ തി​രി​ച്ചി​റ​ക്കു​ന്ന​ത്.

കഴിഞ്ഞ 27ന്​ ​ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഒ​രു മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷ​മാ​ണ്​ തി​രി​ച്ചി​റ​ക്കി​യ​ത്. ഈ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്​ 38 മ​ണി​ക്കൂ​റി​നു​ശേ​ഷമായിരുന്നു. എന്നാ ക​ഴി​ഞ്ഞ 23ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്കു​പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം ഇത്തരത്തിൽ പ​റ​ന്നു​യ​ർ​ന്ന്​ 45 മി​നി​റ്റി​നു​ള്ളി​ൽ തി​രി​ച്ചി​റ​ക്കുകയായിരുന്നു.

Shares:

Related Posts

Breaking News

ആ​സ്റ്റ​ര്‍ ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ര്‍ഡ്: ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു

ദുബായ് - ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ർ​ഡി​ന്‍റെ ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു. ഹെ​ല്‍ത്ത് കെ​യ​ര്‍, ന​ഴ്‌​സി​ങ് രം​ഗ​ങ്ങ​ളി​ലെ ആ​റു പ്ര​മു​ഖ​രെ​യാ​ണ്​ ജൂ​റി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ന​ഴ്‌​സ​സ്, ചീ​ഫ്
Gulf

ഐ.എൽ.ടി ട്വന്‍റി ലീഗ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരും; വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും

ദുബായ് - യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്‍റർനാഷനൽ ലീഗ്​ ട്വന്‍റി 20 ചാമ്പ്യൻഷിപ്പ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരുമെന്ന്​ വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ
Featured

ദുബായ് ക്രി​മി​ന​ൽ കോ​ട​തി ഒക്ടോബർ ഒന്നുമുതൽ പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക്

ദുബായ്: എ​മി​റേ​റ്റി​ലെ ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ലേ​ബേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ക്സി​ക്യു​ട്ടി​വ്​ കോ​ട​തി ആ​സ്ഥാ​ന​ത്തേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു. ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ല​വാ​ര​വും അ​നു​സ​രി​ച്ച്​ കോ​ട​തി
Featured

നാളെ മുതൽ പാസ്പോർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് അബുദബി ഇന്ത്യൻ എംബസി

അബുദബി: നാളെ മുതൽ ഈ മാസം 22 വരെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അബുദബി ഇന്ത്യൻ എംബസി. പാസ് പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് താത്കാലിക നിർത്തിവെക്കൽ എന്ന് എംബസി അറിയിച്ചു. ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്പോർട്ട് സർവീസുകൾ മുടങ്ങും. അതിനാൽ
Leave a Reply

Your email address will not be published. Required fields are marked *