Breaking NewsFeatured

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം ഉടൻ നടപ്പിലാക്കും

ദുബായ്: ഇന്ത്യൻ എയർലൈനുകൾ ഉടൻ തന്നെ ക്യാബിൻ ബാഗേജ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയേക്കും. ഈ സാഹചര്യത്തിൽ യുഎഇയിലെ ട്രാവൽ ഏജന്റുമാർ അവ പാലിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. ക്യാബിൻ ബാഗേജ് ഒന്ന് മാത്രമായി പരിമിതപ്പെടുത്തുകയും അവയുടെ ഭാരം ഏഴ് കിലോയിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകൾക്കും ഇത് ബാധകമാണ്.

ഇന്ത്യൻ വിമാനക്കമ്പനികളുടെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾക്കും ഇത് ബാധകമാകും, അതിനാൽ യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ സൂക്ഷിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിയമങ്ങൾ ഉടൻ തന്നെ കർശനമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രാവൽ ഏജൻസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓരോ വിമാനങ്ങളും അനുവദിക്കുന്ന ബാഗേജ് തൂക്കം എത്രയാണെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകാണാമെന്നും, എല്ലാ നിയമങ്ങളും കർശനമായി പാലിക്കാൻ ശ്രദ്ധിക്കനാമെന്നും അധികൃതർ വ്യക്തമാക്കി.

Shares:

Related Posts

Breaking News

പരിശുദ്ധ റ​മ​ദാ​ന്​ പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ

ഷാർജ - പരിശുദ്ധ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു. ഷാ​ർ​ജ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ന്ന​ത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അ​ഞ്ച്​ പ​ള്ളി​ക​ൾ കൂ​ടി റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​
Featured

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്ത്; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

ദുബൈ: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ Middle
Featured

അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം
Gulf

ഖ​ത്ത​ർ ലോ​ക​ക​പ്പ് തന്റെ അ​വ​സാ​ന​ത്തെ ലോ​ക​ക​പ്പാ​യി​രി​ക്കു​മെ​ന്ന് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി.

2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ അ​വ​സാ​ന ലോ​ക​ക​പ്പ് ആ​യി​രി​ക്കുമെന്ന് മെ​സി വ്യ​ക്ത​മാ​ക്കി. സ്പോ​ർ​ട്സ് ചാ​ന​ലാ​യ ഇ​എ​സ്പി​എ​ന്നിന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മെ​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ലോ​ക​ക​പ്പി​ന്‍റെ ദി​വ​സ​ങ്ങ​ൾ താ​ൻ എ​ണ്ണി​യെ​ണ്ണി ക​ഴി​യു​ക​യാ​ണ്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ടു​ത്ത​താ​ണ്, ഫേ​വ​റേ​റ്റു​ക​ൾ അ​വ​സാ​ന വി​ജ​യി​ക​ളാ​വ​ണ​മെ​ന്നി​ല്ലെ​ന്നുംഒ​രേ സ​മ​യം ഉ​ത്ക​ണ്ഠ​യും
Leave a Reply

Your email address will not be published. Required fields are marked *