Breaking NewsFeatured

ദുബായ് മാ​ര​ത്ത​ണി​ൽ ച​രി​ത്രം എഴുതി ഇ​ത്യോ​പ്യ​

ദുബായ് – ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ ദുബായ് മാ​ര​ത്ത​ണി​ൽ വീ​ണ്ടും ഇ​ത്യോ​പ്യ​ൻ തേ​രോ​ട്ടം. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളും ഇ​ത്യോ​പ്യ​ക്കാ​ർ തൂ​ത്തു​വാ​രി. ഒ​രേ കു​ടും​ബ​ത്തി​ൽ​പെ​ട്ട​വ​ർ ത​ന്നെ പു​രു​ഷ, വ​നി​ത കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി എ​ന്ന ച​രി​ത്ര​വു​മെ​ഴു​തി​യാ​ണ്​ ദുബായ് മാ​ര​ത്ത​ൺ സ​മാ​പി​ച്ച​ത്. ആ​ദ്യ എ​ട്ട്​ സ്ഥാ​ന​ങ്ങ​ളി​ലും ഫി​നി​ഷ്​ ചെ​യ്ത​ത്​ ഇ​ത്യോ​പ്യ​ക്കാ​രാ​ണ്. ദുബായ് എ​ക്സ്​​പോ സി​റ്റി​യി​ലാ​യി​രു​ന്നു മ​ത്സ​രം നടന്നത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​ബ്ദി​സ ടോ​ള അ​ദേ​ര ഒ​ന്നാ​മ​ത്​ ഫി​നി​ഷ്​ ചെ​യ്ത​പ്പോ​ൾ വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​രി ദെ​രാ ദി​ദ യാ​മി ചാ​മ്പ്യ​നാ​യി. ര​ണ്ട്​ മ​ണി​ക്കൂ​ർ 5.42 മി​നി​റ്റി​ലാ​ണ്​ ടോ​ള അ​ദേ​ര 42 കി​ലോ​മീ​റ്റ​ർ താ​ണ്ടി​യ​ത്. ര​ണ്ട്​ മ​ണി​ക്കൂ​ർ 21.11 മി​നി​റ്റി​ലാ​ണ്​ ദി​ദ യാ​മി​യു​ടെ ഫി​നി​ഷി​ങ്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ദെ​രേ​സ ഗ​ലേ​റ്റ (2.5.51 മ​ണി​ക്കൂ​ർ) ര​ണ്ടാം സ്ഥാ​ന​വും സി​റാ​നേ​ഷ്​ ദാ​ഗ്​​നെ യി​ർ​ഗ (2.21.59 മ​ണി​ക്കൂ​ർ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ദി​ദ യാ​മി​ക്ക്​ പി​ന്നാ​ലെ വ​നി​ത വി​ഭാ​ഗ​ത്തി​ൽ ദു​ദ അ​ഗ സോ​റ​യും (2.21.23) സി​രാ​നേ​ഷ്​ ദ​ഗ്​​നെ യി​ർ​ഗ​യും (2.21.59) ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. അ​ടു​ത്തി​ടെ​യാ​ണ്​ ദി​ദ യാ​മി ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. പ്ര​സ​വം ക​ഴി​ഞ്ഞ ശേ​ഷം ഇ​റ​ങ്ങി​യ മാ​ര​ത്ത​ണി​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ദി​ദ യാ​മി പ​റ​ഞ്ഞു.

എ​ക്സ്​​പോ സി​റ്റി​യി​ൽ പു​ല​ർ​ച്ചെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. മ​ല​യാ​ളി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ പു​ല​ർ​ച്ചെ ത​ന്നെ എ​ത്തി​യി​രു​ന്നു. മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​യി​രു​ന്നു മ​ത്സ​രം. 42.195 കി​ലോ​മീ​റ്റ​ർ മെ​യി​ൻ റേ​സി​ന്​ പു​റ​മെ 10 കി​ലോ​മീ​റ്റ​ർ, നാ​ല്​ കി​ലോ​മീ​റ്റ​ർ റേ​സു​ക​ളും ന​ട​ന്നു. കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും നാ​ല്​ കി​ലോ​മീ​റ്റ​ർ റേ​സി​ലാ​ണ്​ അ​ണി​നി​ര​ന്ന​ത്. നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ക്കാ​രും മ​ത്സ​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Shares:

Related Posts

Breaking News

ഹയാ കാര്‍ഡിഡുള്ളവർക്കു 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം: പ്രത്യേക ഫീസും നല്‍കേണ്ടതില്ല

ദോഹ - ലോകകപ്പിന്റെ നടപടികൾക്കായി ഖത്തർ പുറത്തിറക്കിയിരുന്ന ഹയാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഇപ്രകാരം നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്‍ഡ് ഉടമകളായ ലോകകപ്പ് ആരാധകര്‍ക്കും ഓര്‍ഗനൈസര്‍മാര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍
Bahrain

ബഹ്റൈൻ ദേശീയ ദിനം; ന​ഗരങ്ങളും തെരുവുകളും ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി

മനാമ: ദേശീയ ദിനാഘോഷത്തിനായി രാജ്യത്തെ ന​ഗരങ്ങളും തെരുവുകളും അണിഞ്ഞൊരുങ്ങി. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും ചിത്രങ്ങളും പതാകകളും കൊണ്ടാണ് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുന്നത്. ദേശീയ പതാകയെ പ്രതിനനിധാനം ചെയ്യുന്ന വെള്ളയും ചുവപ്പും കല‍ർന്ന വർണങ്ങളിലുള്ള
Gulf

എസ്സിടിഡിഎയുടെ പാൻ-ഇന്ത്യ റോഡ് ഷോ ബിസിനസ്സ്, ഒഴിവുസമയ യാത്രകൾക്കായുള്ള എമിറേറ്റിന്റെ വർദ്ധിച്ചുവരുന്ന സാധ്യതകളെ സ്പോട്ട് ലൈറ്റ് ചെയ്യുന്നു.

* 2022 ലെ രണ്ടാം പാദത്തിൽ ഷാർജയിലെ ഹോട്ടലുകളിൽ 30,000 ഇന്ത്യൻ അതിഥികൾ ചെക്ക് ചെയ്തു. * 12.8% അതിഥികളുമായി ഷാർജയുടെ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം മാർക്കറ്റ് വിഹിതത്തിൽ ഇന്ത്യ ഒന്നാമത്. * ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ന്യൂഡല്
Leave a Reply

Your email address will not be published. Required fields are marked *