Breaking NewsFeatured

റമദാനിലെ വെള്ളിയാഴ്ചകളിൽ ദുബായിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം തിരഞ്ഞെടുക്കാം

ദുബായ് – 2023 റമദാനിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം ഏർപെടുത്തുന്നതിനെ കുറിച്ച്​ സ്കൂളുകൾക്ക്​ തീരുമാനിക്കാമെന്ന്​ ദുബായ് നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). രക്ഷിതാക്കളുമായി സംസാരിച്ച ശേഷം സ്കൂളുകൾക്ക്​ ഇക്കാര്യം തീരുമാനിക്കാം. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് ക്ലാസ്​ മുറി പഠനമോ ഓൺലൈനോ തിരഞ്ഞെടുക്കാം. ജീവനക്കാർക്ക്​ ഉചിതമായ സ്ഥലത്ത്​ ജോലി സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും സ്ഥാപനങ്ങൾക്ക്​ തീരുമാനിക്കാമെന്നും കെ.എച്ച്​.ഡി.എ ട്വീറ്റിൽ പറഞ്ഞു.

റമദാനിൽ വിവിധ എമിറേറ്റുകളിലെ ജോലി സമയം സർക്കാർ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 12ഓടെ അവസാനിക്കുന്ന രീതിയിലാണ്​ സർക്കാർ വകുപ്പുകളിൽ ജോലി സമയം നിശ്​ചയിച്ചിരിക്കുന്നത്​. സ്വകാര്യ മേഖലയിൽ ജോലി സമയം എട്ട്​ മണിക്കൂറിൽ നിന്ന്​ ആറായി കുറച്ചിട്ടുണ്ട്​

Shares:

Related Posts

Business

ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം; മുഖ്യാതിഥിയായി യു.എ.ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. യുഎഇയിലെ ബ്രിട്ടീഷ് സ്ഥാനപതി എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്‍റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്യുകയും വൃക്ഷത്തൈ നടുകയും
Featured

ലൈംഗികാതിക്ര പരാതി; മുകേഷിനതിരെ നടി രഹസ്യമൊഴി നൽകി

കൊച്ചി: നടനും എംഎൽയുമായ എം മുകേഷിനതിരെ ലൈം​ഗികാരോപണ പരാതി ഉന്നയിച്ച നടി രഹസ്യമൊഴി നൽകി. തെളിവ് സഹിതം വിശദീകരിച്ചാണ് നടി മൊഴി നൽകിയത്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി പറഞ്ഞു. ഇന്ന് മുകേഷിനെതിരെ മാത്രമാണ് നടി മൊഴി നൽകിയത്.വരും ദിവസങ്ങളിൽ ആരോപണം ഉന്നയിച്ച
Gulf

ഫൈസൽ മാസ്റ്റർക്ക് സ്വീകരണം നൽകി

ദുബായ് - ഹൃസ്വ സന്ദർശനത്തിന്നായി യു.എ.ഇയിലെത്തിയ കൊയിലാണ്ടി ഡോ.ജെ പി ഹയർ എഡ്യൂക്കേഷൻ ആൻഡ് കോച്ചിങ് സെന്റർ ചീഫ് അഡ്വൈസറും, കൈപ്രം ജുമാ മസ്ജിദ് സിക്രട്ടറിയും, സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തകനുമായ ഫൈസൽ ബിൻ അഹ്‌മദ്‌ മാസ്റ്റർക്ക് സുഹൃദ് സംഘം സ്വീകരണം നൽകി. അഡ്വ.മുഹമ്മദ്
Leave a Reply

Your email address will not be published. Required fields are marked *