ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും.സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്നലെ (ഒക്ടോബർ 31 ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. എന്നാൽ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഒപ്പം നിരവധി പേർ രാജ്യത്തു നിന്നുകൊണ്ട് തന്നെ താമസരേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.
- Home
- Breaking News
- യു.എ.ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി; പുതുക്കിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും
യു.എ.ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി; പുതുക്കിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും
Related Posts
ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി "ഫ്രിഡ്ജ് അൽ ഫരീജ്" സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ
ഷാര്‍ജ - 41മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേള രണ്ടാം ദിനം പിന്നിട്ടപ്പോള്‍ മലയാള പുസ്തക വിഭാഗത്തില്‍ താരമായി 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിന്റെ മലയാള പതിപ്പിന് പുസ്തക മേളയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴിയില്‍
ദുബായ് - ജിസിസിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായുള്ള ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും പ്രാപ്യമായതും, ഗുണനിലവാരമുള്ളതുമായ മരുന്നുകള്‍
ദുബായ്: വ്യക്തിഗതവും സുസ്ഥിരവുമായ യാത്രാനുഭവങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ടൂറുകളിലും ട്രാവൽ വ്യവസായത്തിലും മുൻനിരയിലുള്ള ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് എൽ എൽ സി, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ (UNWTO) ഔദ്യോഗിക അഫിലിയേറ്റ് അംഗമായി. 2024 നവംബർ





