BusinessFeatured

10 വർഷത്തിനുള്ളിൽ ഒരു ലക്ഷം മലയാളികളെ സാ​​​ങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള പദ്ധതിയുമായി അറബ് സോൺ

ദുബായ്: ഒരു ലക്ഷം മലയാളികളെ ദുബായിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്​റ്റേറ്റ്​ ബ്രോക്കറേജ്​ സ്ഥാപനമായ അറബ്​ സോൺ ഒരുങ്ങുന്നു. സാ​​​ങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ ഉടമസ്ഥാവകാശം എന്ന ആശയത്തിലൂടെയാണ്​ പദ്ധതി നടപ്പിലാക്കുക. ഇത്തരത്തിൽ പരമാവധി എട്ട്​ പേർക്ക് ഒന്നിച്ചു ചേർന്ന് ദുബായിൽ ഒരു പ്രോപ്പർട്ടി വാങ്ങാനാവും എന്നതാണ് വ്യവസ്ഥ. ഒരാൾ ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം മൂലധനമായി മുടക്കണം​. 5000 ദിർഹം മുടക്കി രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഏറ്റവും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി എല്ലാ നടപടികളും പൂർത്തീകരിക്കാനാവുമെന്നതാണ്​ ഈ ടെക് സ്റ്റാർട്ടപ്പിന്‍റെ പ്രത്യേകത. ഇതിലൂടെ വാങ്ങുന്ന യൂണിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനം ലഭിക്കാനും വില്പന നടത്തി ലാഭം വീതിച്ചു നൽകുവാനും ഈ പദ്ധതി വഴി സാധ്യമാകുമെന്ന്​ അറബ്​സോൺ ഡയറക്ടർ കസീർ കൊട്ടിക്കോള്ളൻ പറഞ്ഞു.

ലോകത്തിലെ എവിടെയുമുള്ള മലയാളിക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാമെന്ന്​ അൽ വഫ ഗ്രൂപ്പ്​ സ്ഥാപകനും സിഇഒയുമായ മുനീർ അൽ വഫ പറഞ്ഞു. പണം മുടക്കുന്നവർക്ക് അതിന്‍റെ പൂർണ്ണമായ ഔദ്യോഗിക രേഖകൾ സ്വന്തമായി ലഭിക്കും. ദുബായ് സർക്കാർ അംഗീകരിച്ച നിയമ വ്യവസ്ഥയിലൂ​ടെ ആയിരിക്കും മുഴുവൻ നടപടികളും പൂർത്തീകരിക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് കൂടെയുള്ള പങ്കാളികളുടെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലഭ്യമാക്കുകയും ചെയ്യും. അറബ്​സോൺ സ്ഥാപകനും സിഇഒയുമായ റഊഫ്​, അൽ വഫ ഗ്രൂപ്പ്​ ഡയറക്ടർ മുഹമ്മദ്​ ആദിൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലും യുഎഇയിലും ഉള്ള മലയാളികൾക്ക് പുറമെ യുകെ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾക്കും ഈ സംരംഭത്തിൽ പങ്കാളികളാവാമെന്ന് മുനീർ അൽ വഫ കൂട്ടിച്ചേർത്തു.

Shares:

Related Posts

Business

There is no chain or grease on the Stringbike

ഈ ബൈക്കിൽ ചെയിനിന് പകരം ചരടുകളാണ് ഉപയോഗിക്കുന്നത്,സ്ട്രിംഗ്ബൈക്കിന്റെ സ്ട്രിംഗുകൾ 2000 കിലോമീറ്റർ വരെ നീണ്ടുനിൽക്കും,അവ മാറ്റിസ്ഥാപിക്കാൻ എളുപ്പമാണ്,ഓയിൽ ഉപയോഗിക്കേണ്ടതില്ല. There is no chain or grease on the Stringbike
Gulf

ഏക സംസ്‌കാരവാദം തികഞ്ഞ ബുദ്ധിശൂന്യത: ഗീതാഞ്ജലി ശ്രീ

ഷാര്‍ജ - ലോകത്തെവിടെയും ഏക സംസ്‌കാര വാദം ഉന്നയിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ അഭിപ്രായപ്പെട്ടു. ഇത് മനുഷ്യകുലത്തിന് തന്നെ അപകടകരമാണ്. സുന്ദരമായ ഈ പ്രപഞ്ചം വൈവിധ്യങ്ങളാല്‍ സുന്ദരവും സമ്പന്നവുമാണ്. ഏകീകൃത സംസ്‌കാരം വരുന്നതിലൂടെ അതിന്റെ സൗന്ദര്യം
Breaking News

മാസപ്പിറവി ദൃശ്യമായില്ല ഗൾഫ് നാടുകളിൽ വ്രതാരംഭം വ്യാഴാഴ്ച്ച

ദുബായ് - ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​.
Leave a Reply

Your email address will not be published. Required fields are marked *