BusinessGulf

ഷൈഖ് മുഹമ്മദിന്റെ വണ്‍ ബില്യണ്‍ മീല്‍സ്; 11 കോടി രൂപ സംഭാവന പ്രഖ്യാപിച്ച്​ ഡോ. ആസാദ് മൂപ്പന്‍

ദുബായ് – ലോകത്തിന്‍റെ വിശപ്പകറ്റാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക്​ ആസ്റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഞ്ച്​ ദശലക്ഷം ദിര്‍ഹം (11 കോടി രൂപ) സംഭാവന പ്രഖ്യാപിച്ചു. അടുത്ത അഞ്ച്​ വർഷത്തേക്ക്​ വിവിധ രാജ്യങ്ങളിലെ ദുര്‍ബലരായ ജനസമൂഹങ്ങളിലേക്ക്​ സഹായിക്കുന്നതിനാണ്​ സംഭാവന പ്രഖ്യാപിച്ചത്​.

ആഗോള തലത്തില്‍ പട്ടിണി അകറ്റുക എന്ന മഹത്തായ ലക്ഷ്യത്തോടെ ശൈഖ്​ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം നടപ്പാക്കുന്ന ഉദ്യമമാണ് വണ്‍ ബില്യണ്‍ മീൽസ്​ പദ്ധതിയെന്ന്​ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഈ ദൗത്യത്തിന്‍റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനിക്കുന്നു. ദൈവം നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങള്‍ക്ക് പകരമായി സമൂഹത്തിന് തിരികെ നല്‍കാനുള്ള ഇത്തരം ശ്രമങ്ങളില്‍ പങ്കെടുക്കേണ്ടത് കടമയും ഉത്തരവാദിത്തവുമാണെന്ന് വിശ്വസിക്കുന്നു. മറ്റുവള്ളവരോട് ദയ കാണിക്കുകയെന്നത് ശീലമായി കാണേണ്ടതാണെന്ന സന്ദേശമാണ് ഇത് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൺ ബില്യൺ മീൽസ്​ വഴി സ്വരൂപിക്കുന്ന തുക ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അർഹരായവരിലേക്ക്​ ഭക്ഷണമെത്തിക്കാനാണ്​ ഉപയോഗപ്പെടുത്തുന്നത്​. ഇതിനകം പകുതിയിലേറെ തുക സമാഹരിച്ച്​ കഴിഞ്ഞു. കാമ്പെയ്നിന്‍റെ വെബ്സൈറ്റായ www.1billionmeals.ae, ടോള്‍ ഫ്രീ നമ്പറായ 800 9999 എന്നിവ വഴി ആർക്കും സംഭാവന നൽകാം. മൊബൈൽ ഫോണിലൂടെ എസ്​.എം.എസ്​ വഴിയും സംഭാവന നൽകാം.

Shares:

Related Posts

Gulf

ഗോപിനാഥ് മുതുകാടിന്റെ 25 കുട്ടികളെ ദത്തെടുത്ത് ഡോ.കെ.പി ഹുസൈന്‍

ദുബായ് - സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഫാത്തിമ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെയും ഡോ.കെ.പി ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ 25 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഡോ.കെ.പി ഹുസൈന്‍. ഈ പദ്ധതിയിലേക്ക് 36,50,000 രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയത്.
Featured

ഒ​മാ​ൻ-​ഫ്ര​ഞ്ച് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ‘മൗ​ണ്ട​ൻ വാ​രി​യ​ർ 2022’ സമാപിച്ചു

മ​സ്ക​ത്ത്​ - ഒ​മാ​ൻ-​ഫ്ര​ഞ്ച് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം 'മൗ​ണ്ട​ൻ വാ​രി​യ​ർ 2022' സ​മാ​പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ട​ന്നു. റോ​യ​ൽ ആ​ർ​മി ഓ​ഫ് ഒ​മാ​ൻ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മാ​റ്റാ​ർ സ​ലിം അ​ൽ ബ​ലൂ​ഷി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ
Featured

യു.എ.ഇയിൽ ഇനിമുതൽ ജ​ന​ന, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം

ദുബായ് - യു.എ.ഇയിലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ജ​ന​ന, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മൊ​രു​ക്കി യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. പുതിയ സംവിധാനം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി കാ​ര്യ​ക്ഷ​മ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ജ​ന​ന-​മ​ര​ണ​ങ്ങ​ളു​ടെ
Entertainment

എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്; മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ 6, 13, 20 തീ​യ​തി​ക​ളി​ൽ

ദുബായ് - പ്രവാസലോകത്തെ ബാ​ഡ്​​മി​ന്‍റ​ൺ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ക്ല​ബാ​യ എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ (യു​നൈ​റ്റ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ല​ജ​ന്‍റ്) സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ൾ​ഡ്​ ലെ​വ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ യു.​എ.​ഇ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ
Leave a Reply

Your email address will not be published. Required fields are marked *