BusinessGulf

ദുബായിലെ ആദ്യ ഇന്‍-സ്റ്റോര്‍ ഫ്‌ളൂ വാക്‌സിനേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

ദുബായ് – ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ മുന്‍നിര ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി ഔട്‌ലെറ്റുകളില്‍ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ വാഗ്ദാനം ചെയ്ത് ഈ രംഗത്ത് പ്രഥമ കാല്‍വെപ്പ് നടത്തിയതായി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ഫാര്‍മസി റീടെയില്‍ ശൃംഖല ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇതാദ്യമായാണ്. പ്രാരംഭ ഘട്ടത്തില്‍ ഫ്‌ളൂ വാക്‌സിനേഷനുകളാണുണ്ടാവുക. സാംക്രമിക രോഗങ്ങള്‍ക്കെതിരായുള്ള കൂടുതല്‍ പ്രതിരോധ വാക്‌സിനുകള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
നിലവിൽ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ദുബായ് അല്‍ നഹ്ദയിലെ ആസ്റ്റര്‍ ഫാര്‍മസികളിൽ ആരംഭിച്ചു.

”പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ പുതിയ വഴികള്‍ സ്വീകരിക്കുന്നതില്‍ യുഎഇ ഹെല്‍ത് റഗുലേറ്ററി അഥോറിറ്റി എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. വാക്‌സിനുകള്‍ നല്‍കാനും യുഎഇയിലുടനീളമുള്ള പ്രതിരോധ ആരോഗ്യ സംവിധാനങ്ങളിലുള്‍പ്പെടാനും ഞങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതിന് ആരോഗ്യ അധികൃതരോട് ആസ്റ്റര്‍ ഫാര്‍മസി കൃതജ്ഞരാണ്. ഈ വിധത്തില്‍ ദ്യ ഫാര്‍മസി ശൃംഖലയാവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്” ആസ്റ്റര്‍ റീടെയില്‍ സിഇഒ എന്‍. എസ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

വാക്‌സിനേഷന്‍ എടുക്കാനുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. രോഗി ഈ സൗകര്യത്തിലേക്ക് പ്രവേശിച്ച് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, രോഗിക്ക് നേരിട്ട് പ്രധാനപ്പെട്ട പരിശോധനക്കായി വാക്‌സിനേഷനുമായി മുന്നോട്ട് പോകാം. ഫ്‌ളൂ വാക്‌സിനേഷനായി ക്‌ളിനിക്കിലേക്കോ മെഡിക്കല്‍ സെന്ററിലേക്കോ പോകുന്നതിനു പകരം രോഗികള്‍ക്ക് അവരുടെ അയല്‍പക്കത്തുള്ള വാക്‌സിനുകള്‍ പ്രയോജനപ്പെടുത്തുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്ന വാക് ഇന്‍ ക്‌ളിനിക്കുകളും ഞങ്ങള്‍ അനുവദിക്കുന്നു. എല്ലാ എമിറേറ്റുകളിലുടനീളമുള്ള 200ലധികം ഫാര്‍മസികളുള്ള ഞങ്ങളുടെ വിശാലമായ ശൃംഖല സമൂഹത്തെ മികച്ച രീതിയില്‍ സേവിക്കാന്‍ പ്രാപ്തമാക്കുന്നു. ഇത് ഞങ്ങളുടെ രോഗികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആസ്റ്റര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം 18നും 65നുമിടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമേ നല്‍കൂ. വേഗത്തിലും എളുപ്പത്തിലും വാക്‌സിനേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ഇന്‍ഫ്‌ളുവന്‍സാ വൈറസിന്റെ സമ്മര്‍ദങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത കുറക്കാനുമായാണ്. രോഗബാധിതരാവാതിരിക്കാനുള്ള ചെലവു കുറഞ്ഞ മാര്‍ഗം കൂടിയാണിത്. ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ ഇത് ശുപാര്‍ശ ചെയ്യുന്നു” ആസ്റ്റര്‍ റീടെയില്‍ സിഒഒ ഷിറാസ് ഖാന്‍ അഭിപ്രായപ്പെട്ടു.

യുഎഇയില്‍ സാധാരണയായി സീസണ്‍ അടിസ്ഥാനത്തിലുള്ള ഫ്‌ളൂ വ്യാപകമാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇത് പൊട്ടിപ്പുറപ്പെടാറുള്ളത്. ഇന്‍ഫ്‌ളുവന്‍സയുടെ വ്യാപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി യുഎഇ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. ആസ്റ്റര്‍ ഇന്‍-സ്റ്റോര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ഇതിന് അനുയോജ്യമാണ്. വാക്‌സിനേഷന്‍ യജ്ഞത്തോടൊപ്പം, കൈ കഴുകുന്നതിന്റെ പ്രാധാന്യം, ചുമയും തുമ്മലും മറയ്ക്കല്‍, അണുബാധ പടരാതിരിക്കാന്‍ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കല്‍ തുടങ്ങിയ നിരവധി ശുചിത്വ രീതികളെ കുറിച്ച് ആസ്റ്റര്‍ പൊതുജനങ്ങളില്‍ ബോധവത്കരണം നടതിവരുന്നുണ്ട്.

Shares:

Related Posts

Breaking News

ധീര രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ രാഷ്ട്രനേതാക്കൾ

ദുബായ് - സ്വന്തം രാജ്യത്തിനായി ജീവൻ നൽകിയ രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ ഇന്ന് അനുസ്മരണ ദിനം ആചരിക്കുന്നു. സ്വന്തം രാജ്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ രക്തസാക്ഷികളെ ഹീറോകളെ ഓർമിക്കണമെന്ന് ഇരു നേതാക്കളും ജനങ്ങളോട് ആഹ്വാനംചെയ്തു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട
Business

ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി നിത അംബാനി; വില 100 കോടി, ആകെയുള്ളത് 11 എണ്ണം മാത്രം

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി 'ഓഡി എ9 കെമിലിയോണ്‍' എന്ന ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി. ഇന്ത്യൻ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്നാണിത്. ഒരു സ്വിച്ച് അമര്‍ത്തിയാല്‍
Business

മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടി ഡോ. സണ്ണി കുര്യൻ

ഷാർജ: വർഷങ്ങളായി ഷാർജയിലെ ആരോഗ്യ രംഗത്ത് പ്രവർത്തനം നടത്തുകയും ഒട്ടനവധി മൂല്യാധിഷ്ഠിത സംഹിതകൾ നിലനിർത്തിപ്പോരുകയും ചൈതിരുന്ന വ്യക്തിത്തമാണ് ഡോ. സണ്ണി കുര്യൻ. പിന്നീട് ഈ മേഖലയിലെ കോർപ്പറേറ്റ് വത്ക്കരണവും, ഇൻഷുറൻസ് സമ്പ്രദായവും പിടിമുറുക്കുകയും ചെയ്തപ്പോഴാണ് മനസ്സില്ലാ മനസോടെ വർഷങ്ങളുടെ ആത്മാർപ്പണം കൊണ്ട്
Featured

ലോക വനിതാ ദിനത്തിൽ 25 ലക്ഷം രൂപയുടെ ‘അൽമിറ’ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് വേൾഡ് സ്റ്റാർ ഹോൾഡിങ്സ്

ദുബായ് - ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്‌കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ
Leave a Reply

Your email address will not be published. Required fields are marked *