BusinessGulf

‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ്: ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായ ക്യൂട്ടീസ്സ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ക്യൂട്ടീസ്സ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ.കെയുമാണ് തങ്ങളുടെ പുതിയ സംരംഭങ്ങളെയും സാങ്കേതിക വിദ്യയേയും കുറിച്ച് വിശദീകരിച്ചത്.ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്ന സമയത്ത് തല പൂർണമായി ഷേവ് ചെയ്ത് മുടികൾ ഇമ്പ്ലാൻറ് ചെയ്യുന്നതാണ് പരമ്പരാഗത രീതി. ഇത് ഉപയോക്താക്കൾക്ക് എന്നും ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ, ‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ വിപുലീകരിക്കുക വഴി ക്യൂട്ടീസ്സ് ഇന്റർനാഷണൽ ഒരു വലിയ ചുവടുവെപ്പാണ് ഈ രംഗത്ത് നടത്തിയതെന്നും ഇവർ അവകാശപ്പെട്ടു.

ഇനി മുതൽ മുടി ഷേവ് ചെയ്യാതെ തന്നെ നീളമുള്ള മുടികൾ പറിച്ചു നടാനുള്ള സൗകര്യം ക്യൂട്ടീസ്സ് ഇന്റർനാഷണലിൽ ലഭ്യമാണ്. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ രീതിയായ എഫ്.യു.ടിയിൽ ശസ്ത്രക്രിയാ പ്രക്രിയായുണ്ടായിരുന്ന ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ് ഇപ്പോൾ സൗകര്യപ്രദവും സാങ്കേതികവുമായ എഫ്.യു.ഇ രീതിയിലേക്ക് ക്യൂറ്റീസ് ഇന്റർനാഷണൽ അവതരിപ്പിച്ചിരിക്കുകയാണ്. ദീർഘ കാലത്തെ ഗവേണഷണത്തോടൊപ്പം പുത്തൻ സാങ്കേതിക വിദ്യയും ഒത്തിണക്കിയാണ് ഈ നേട്ടം ക്യൂട്ടീസ്സ് കൈവരിച്ചതെന്ന് ഡോ. ഷജീർ വ്യക്തമാക്കി.ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, ഹെയർ & സ്കിൻ കെയർ, കോസ്മെറ്റോളജി രംഗത്ത് 11 വർഷത്തെ സേവന പരിചയമുള്ള വിശ്വസനീയവും, സുരക്ഷിതവും, സാങ്കേതിക തികവുമാർന്ന സ്ഥാപനമാണ് ക്യൂട്ടീസ്സ് ഇന്റർനാഷണലെന്നും, ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, പി.ആർ.പി, ജി.എഫ്.സി തുടങ്ങി ഹെയറും സ്കിന്നുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ സൗകര്യവും ക്യൂറ്റീസ് ഇന്റർനാഷണലിൽ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

യുകെ, ഒമാൻ, ദുബൈ, ഷാർജ, റാസൽഖൈമ, ഹൈദരാബാദ്, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ക്യൂട്ടീസ്സ് ഇന്റർനാഷണലിന് ബ്രാഞ്ചുകളുണ്ട്.സഊദി അറേബ്യ, ഖത്തർ, അബൂദബി, മുംബൈ, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകളും ഷാർജയിൽ ഒരു കോസ്മെറ്റിക് ഹോസ്പിറ്റലും ആരംഭിക്കാൻ ഒരുങ്ങുകയാണ്.സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ ഇതിനകം ഒരു ലക്ഷത്തിലധികം ഉപയോക്‌താക്കൾക്കാണ് ഇതു വരെ സേവനം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനി ആർട്ടിസ്റ്റും ഇൻഫ്ളുവൻസറുമായ ബാല ശങ്കറും ചടങ്ങിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

കുട്ടികളുടെ വായനോത്സവത്തിന് നാളെ കൊടിയിറക്കം

ഷാർജ - ഷാർജയില്‍ മെയ് മൂന്നിന്ന് ആരംഭിച്ച കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനമാകും. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കിയ വായനോത്സവം നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും നാടക-കലാ പ്രദർശങ്ങളും സജ്ജമാക്കിയിരുന്നു. കുഞ്ഞുമനസുകളെ അറിവിന്റെയും, ആകാംഷയുടെയും നാമ്പുകൾ നട്ടെടുക്കുന്ന നിരവധി വർക്ക്‌ഷോപ്പുകളും,
Breaking News

ഷാര്‍ജയില്‍ ആസ്റ്റര്‍ അത്യാധുനിക മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പ്രവർത്തനമാരംഭിച്ചു

ഷാര്‍ജ - ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയുടെ ഉദ്ഘാടനം ഷാര്‍ജ ഉപഭരണാധികാരിയും, ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഹിസ് ഹൈനസ്സ് ഷെയ്ക്ക്
Breaking News

രാ​ജ്യം ശൈ​ഖ്​ സാ​യി​ദി​നെ അനുസ്​​മ​രി​ച്ചു ഒപ്പം ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന്​ രാ​ഷ്ട്ര​പി​താ​വി​നെ ഓ​ർ​ത്ത്​ അ​ൽ നി​യാ​ദി

ദുബായ് - യു.​എ.​ഇ​യുടെ രാ​ഷ്ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നെ അനുസ്മ​രി​ച്ച്​ രാ​ജ്യം. റ​മ​ദാ​ൻ 19ലെ ​ഓ​ർ​മ​ദി​നം സാ​യി​ദ്​ ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും മാ​ന​വി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യാ​ണ്​ പു​തു​ക്കി​യ​ത്. യു.​എ.​ഇ​യുടെ രൂപീകരണത്തിനും മുന്നോട്ടുള്ള
Leave a Reply

Your email address will not be published. Required fields are marked *