Breaking NewsBusiness

10 ദിർഹത്തിന് ഇന്റർ നാഷണല്‍ ഹോളിഡെ പാകേജ് ഒരുക്കി ഹോളിഡെ മേക്കേഴ്സ്.കോം

ദുബായ്: യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ്‌ എത്തുന്നു. സ്‌മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്‌സാദ്, ഹോളിഡേ മേക്കേഴ്‌സ് ഓപ്പറേഷൻസ് ഡയറക്ടർ സന്ദീപ് രാജ്‌വാദേ എന്നിവർ ദുബൈ മെഹ്‌മാൻ ഹോട്ടൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രശസ്ത നടൻ, ജനപ്രിയ ആർജെ, അവതാരകന്‍ തുടങ്ങിയ മേഖലകളില്‍ ഏറെ ജനപ്രിയനായ മിഥുന്‍ രമേശ്‌ മിഥുൻ യാത്രാ സമൂഹവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണെന്ന് അഫി അഹമ്മദ് വ്യക്തമാക്കി. പ്രശസ്ത താരമായ മിഥുന്‍ രമേശിന്‍റെ സാന്നിധ്യം ഹോളിഡേ മേക്കേഴ്‌സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ മുഖമെന്ന നിലയിൽ വിവിധ പ്രൊമോഷന്‍ പ്രോജക്റ്റുകളില്‍ മിഥുൻ രമേശ് ഭാഗവാക്കാകും.

ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ഭാഗാമായി യാത്രക്കാർക്ക് അവരവരുടെ ഇഷ്ട താല്പര്യങ്ങൾക്ക് അനുസരിച് സ്വന്തമായി പാക്കേജുകൾ രൂപപ്പെടുത്താനും ഇഷ്ടപ്പെട്ട ടൂറുകൾ തിരഞ്ഞെടുക്കാനും 3-സ്റ്റാർ മുതൽ 5-സ്റ്റാർ ഹോട്ടലുകൾ വരെയുള്ള താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കാനും കഴിയും, മാത്രമല്ല ഇതൊക്കെ ഏറ്റവും ചുരുങ്ങിയ വിലയിൽ ലഭ്യമാണ് എന്നതാണ് വലിയ പ്രത്യേകത,ഇത് വഴി ഓരോ പാക്കേജിലും എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി അറിയാനും അനുയോജ്യമായവ തിരഞ്ഞെടുക്കാനും കഴിയും.

ഇപ്പോൾ വെറും 549 ദിർഹത്തിന് ലഭിക്കുന്ന എക്‌സ്‌ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജില്‍ 17 തരം മികച്ച ഭക്ഷണങ്ങള്‍ കൂടാതെ യാത്ര അവിസ്മരണീയമാക്കുന്ന ഗെയിംസ്, ഷോസ് അടക്കമുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത വിവിധ വിനോദ പരിപാടികളാല്‍ സമൃദമാണ്. ദുബയിലെ ഏറ്റവും മികച്ച ക്രൂയിസ് യാത്രാനുഭവം സമ്മാനിക്കുകയാണ് ഹോളിഡെമേക്കേഴ്സ്. കുടുംബങ്ങള്‍ക്ക് ഏറ്റവും ആനന്ദകരമായ ഹോളിഡെ അനുഭവം തന്നെയായിരിക്കും ഇത്. വിസിറ്റ് വിസയിലുള്ളവര്‍ക്കും ഈ പാകേജ് ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതോടൊപ്പം ഹോളിഡെമേക്കേഴ്സ് ഏറ്റവും പുതിയ 10 ദിർഹത്തിന് അന്താരാഷ്ട്ര അവധിക്കാല പാക്കേജുകൾ എന്ന ഒരു വമ്പിച്ച ക്യാമ്പയിൻ കൂടി അവതരിപ്പിക്കുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ എല്ലാവരെയും പ്രചോദിപ്പിക്കുക എന്നതാണ് ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി

Shares:

Related Posts

Gulf

വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന മേഖലകൾ കണ്ടെത്താം; പുതിയ പദ്ധതിയുമായി ഒമാൻ

മസ്ക്കറ്റ്: രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന മേഖലകൾ കണ്ടെത്താനുള്ള പദ്ധതിയുമായി ഒമാൻ ജലവിഭവ മന്ത്രാലയം. മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾ കണ്ടെത്തുന്നതിനായി രണ്ടുവർഷ കാലയളാവളാണ് നൽകിയിരിക്കുന്നത്.ഈ പുതിയ പദ്ധതി വഴി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും
Breaking News

ഖത്തറിൽ ലൂസേഴ്‌സ് ഫൈനൽ: മൂന്നാം സ്ഥാനം നേടി മടങ്ങാൻ ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്

ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം. മിന്നൽക്കുതിപ്പ് നടത്തി സെമിവരെയെത്തിയ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഇത്തവണത്തെ കറുത്ത കുതിരകളായ മൊറോക്കോയും തമ്മിലാണ് മൂന്നാം സ്ഥാനക്കാരെത്തേടിയുള്ള ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ഖലീഫ
Featured

പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു

അവസാനം വരെ കാത്തിരിക്കരുത്:ഇനിയും വിസ സ്റ്റാറ്റസ് ശരിയാക്കാത്തവർ വേഗത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം: ജി ഡി ആർ എഫ് എ ദുബായ് ദുബായ് : യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ്സ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. അത്തരം
Breaking News

‘ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷൻ’ രജിസ്ട്രേഷൻ നവംബർ ഒന്നുവരെ മാത്രം ഖത്തർ

ഖത്തർ - ലോകകപ്പിനായി വിദേശങ്ങളിൽനിന്നെത്തുന്ന കാണികൾക്ക് ആതിഥേയത്വമൊരുക്കുന്നതിനുള്ള 'ഫാമിലി ആൻഡ് ഫ്രണ്ട്സ് അക്കമഡേഷന്‍' രജിസ്ട്രേഷന്‍ നവംബര്‍ ഒന്നോടെ നിർത്തലാക്കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു.ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പിനെത്തുന്ന അവരുടെ കുടുംബത്തെയും, സുഹൃത്തുക്കളെയും കൂടെത്താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഖത്തറിലെ ലക്ഷകണക്കിന് മലയാളി ഫുട്ബാള്‍ ആരാധകര്‍
Leave a Reply

Your email address will not be published. Required fields are marked *