BusinessFeatured

പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു

ദുബായ്: അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജ്വല്ലറിയുടെ ആറാമത്തെ ഷോറൂം ദെയ്‌റ ഗോൾഡ് ലാൻഡ് ബിൽഡിങ്ങിലും ഏഴാമത്തെ ഷോറൂം അൽ മുത്തീനയിലും പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു നിരവധി കലാപരിപാടികൾ അരങ്ങേറി. ഡയമണ്ട്, ആന്റിക്ക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി, പ്രേഷ്യസ് ജ്വല്ലറി, ഇറ്റാലിയൻ, കസ്റ്റമൈസ്ഡ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഗോൾഡ് കോയിനും ഗോൾഡ് ബാറും മേക്കിങ് ചാർജ് ഇല്ല, മാത്രമല്ല ഏത് ഡയമണ്ട് ജ്വല്ലറി പർച്ചേസ് ചെയ്യുമ്പോഴും 60% ഓഫർ കൂടാതെ 750 ദിർഹംസ് ക്യാഷ് ബാക്ക് ലഭിക്കുമെന്നും മറ്റനവധി ഓഫറുകൾ ഒരിക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
കൂടാതെ ദുബായിലെ മീന ബസാർ, ഇത്ര കമ്മ്യൂണിറ്റി ദേരാ, യൂണിയൻ മെട്രോ ഷോറൂം എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീർ ഷാഫിയും കൂട്ടിചേർത്തു. ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, യൂ.എസ്, യൂ.കെ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്‌വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ്‌ ഹനീഫ താഹ കൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

സാധാരണക്കാരായ ജീ​വ​ന​ക്കാരെ ചേർത്തുപിടിച്ച്‌​ ദു​ബൈ പൊ​ലീ​സ്

ദുബായ് - ദുബായ് പോലീസിന്റെ പൊ​ലീ​സി​ലെ ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സ്​ വി​ഭാ​ഗ​ത്തി​ലെ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണത്തിന്റെ ഭാഗമായി സാധാരണക്കാരായ തൊഴിലാളികളുടെ കു​ടും​ബ​ങ്ങ​ളി​ൽ സ​ന്തോ​ഷം​പ​ക​രു​ക എ​ന്ന ല​ക്ഷ്യം ​വെ​ച്ച്​ 400 പേ​ർ​ക്ക്​ ആ​ദ​ര​വും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി. ദുബായ് പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ
Featured

ഷാ​ർ​ജ​യി​ലെ റൗ​ണ്ട്​​എ​ബൗ​ട്ട്​ ഇ​ന്നു​ മു​ത​ൽ അ​ട​ച്ചി​ടും

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഒ​രു റൗ​ണ്ട്​ എ​ബൗ​ട്ട്​ ഞാ​യ​റാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. മു​വൈ​ല കോ​മേ​ഴ്‌​സ്യ​ൽ ഏ​രി​യ​യി​ലെ ഹോ​ളി ഖു​ർ​ആ​ൻ കോം​പ്ല​ക്‌​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന റൗ​ണ്ട് എ​ബൗ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്. ആ​ഗ​സ്റ്റ് 22 വെ​ള്ളി​യാ​ഴ്ച
Breaking News

‘കിങ് മൂഡ്’,’മോൺസ്റ്റർ റാബിറ്റ് ഹണി’ ഉൽപന്നങ്ങൾക്ക് യു.എ.ഇയിൽ വിലക്കേർപ്പെടുത്തി

ദുബായ് - നിലവിൽ യു.എ.ഇ വിപണിയിൽ കണ്ടുവരുന്ന 'കിങ് മൂഡ്', 'മോൺസ്റ്റർ റാബിറ്റ് ഹണി', എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Leave a Reply

Your email address will not be published. Required fields are marked *