BusinessEntertainment

മെ​ഡ് 7 സേവനം ഇനിമുതൽ വിരൽത്തുമ്പിൽ: മൊബൈൽ ആ​പ്​ പു​റ​ത്തി​റ​ക്കി

ദുബായ്: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ​സേ​വ​ന സ്ഥാ​പ​ന​മാ​യ മെ​ഡ് 7 ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ മെ​ഡ് 7 ഓ​ൺ​ലൈ​ൻ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ്വി​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​മു​ഹ​മ്മ​ദ് കാ​സിം യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ യൂ​സ​ഫ് അ​ൽ കാ​ബി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പു​തി​യ ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്. ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രും ഫാ​ർ​മ​സി മാ​നേ​ജ​ർ​മാ​രും പ​ങ്കെ​ടു​ത്തു. മെ​ഡ് 7 ആ​പ് ഓ​ൺ​ലൈ​ൻ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ഡ​യ​റ​ക്ട​ർ​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇതിന്നായി യു.​എ.​ഇ​യി​ലെ ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഡോ. ​മു​ഹ​മ്മ​ദ് കാ​സിം പ​റ​ഞ്ഞു

ഇതോടൊപ്പം പ്ര​ത്യേ​ക റി​വാ​ർ​ഡ്സ് പ്രോ​ഗ്രാ​മു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡ് 7 ഓ​ൺ​ലൈ​ൻ ഏ​ഴു​ദി​വ​സ​ത്തെ പ്ര​ത്യേ​ക ക്യാ​മ്പെ​യി​ൻ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത് ഗു​ണ​ക​ര​മാ​വു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജു​നൈ​ദ് ആ​ന​മ​ങ്ങാ​ട​ൻ, മു​ഹ്‌​സി​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Shares:

Related Posts

Breaking News

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന രണ്ട് ട്രെയിനുകൾ; നിർമാണം ചെന്നൈയിൽ

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 - 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട്
Breaking News

ധീര രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ രാഷ്ട്രനേതാക്കൾ

ദുബായ് - സ്വന്തം രാജ്യത്തിനായി ജീവൻ നൽകിയ രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ ഇന്ന് അനുസ്മരണ ദിനം ആചരിക്കുന്നു. സ്വന്തം രാജ്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ രക്തസാക്ഷികളെ ഹീറോകളെ ഓർമിക്കണമെന്ന് ഇരു നേതാക്കളും ജനങ്ങളോട് ആഹ്വാനംചെയ്തു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട
Featured

ഇസ്രായേൽ‍ ആക്രമണം; ​ഗസ്സയിൽ നിന്ന് 210 രോ​ഗികളെ യുഎഇയിലെത്തിച്ചു

ദുബായ്: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ​ഗസ്സയിൽ പരിക്കേറ്റവരെ യുഎഇയിലെത്തിച്ചു. ​ഗുരുതര പരിക്കേറ്റ 86 പേരുൾപ്പെടെ 210 രോ​ഗികളെയാണ് യുഎഇയിൽ എത്തിച്ചിരിക്കുന്നത്. റാമൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദബി വിമാനത്താവളത്തിലിറങ്ങി. രോ​ഗികളെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗസ്സയിൽ നിന്നുള്ള 22-ാമത്തെ
Breaking News

പുതുവത്സരദിനം ജനുവരി ഒന്ന്​ സ്വകാര്യ മേഖലക്ക്​ ശമ്പളത്തോടു കൂടിയ അവധി

ദുബായ് - രാ​ജ്യ​ത്തെ എ​ല്ലാ സ്വ​കാ​ര്യ മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കും ജ​നു​വ​രി ഒ​ന്ന്​ ഞാ​യ​റാ​ഴ്ച പു​തു​വ​ത്സ​ര​ദി​ന അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ അം​ഗീ​കൃ​ത ഔ​ദ്യോ​ഗി​ക അ​വ​ധി​ക​ൾ സം​ബ​ന്ധി​ച്ച യു.​എ.​ഇ കാ​ബി​ന​റ്റ് തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.
Leave a Reply

Your email address will not be published. Required fields are marked *