BusinessGulf

സൗദിയ്ക്കും റഷ്യയ്ക്കും ഇടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി

റിയാദ്​: സൗദി അറേബ്യയിൽനിന്ന്​ റഷ്യയിലേക്ക്​ ഇനി നേരിട്ട് സർവീസ്. റിയാദിനും മോസ്​കോയ്​ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന്​ തുടക്കമായി. സൗദി വിമാന കമ്പനി​ ഫ്ലൈനാസി​ന്‍റെ ആദ്യ വിമാനം റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും വഹിച്ച്​ മോസ്​കോ നുകോവോ ഇൻറർനാഷനൽ എയർപ്പോർട്ടിലിറങ്ങി.

റിയാദിൽ നിന്ന്​ വെള്ളിയാഴ്​ച പറന്നുയർന്ന വിമാനം റഷ്യയിലെത്തിയപ്പോൾ നുകോവോ വിമാനത്താവളത്തിൽ ജലധാര നടത്തിയാണ് വരവേൽപ്പ് നൽകിയത്. ആഴ്​ചയിൽ മൂന്ന്​ വിമാനങ്ങളാണ്​ സർവിസ്​ നടത്തുക. സൗദി അറേബ്യയും റഷ്യയും തമ്മിൽ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്​ത സാഹചര്യത്തിലാണ്​ നേരിട്ടുള്ള വിമാന സർവിസ്​ ആരംഭിച്ചിരിക്കുന്നത്​.

Shares:

Related Posts

Breaking News

ഹിജ്‌റ വർഷാരംഭം: ദുബായിലെ സർക്കാർ ജീവനക്കാർക്ക് ജൂൺ 15 ന് ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു

ദുബായ്: ഹിജ്‌റ വർഷാരംഭത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് 2026 ജൂൺ 15 തിങ്കളാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. ദുബായ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്മെന്റാണ് (DGHR) ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ശനി, ഞായർ വാരാന്ത്യ അവധികൾക്കൊപ്പം തിങ്കളാഴ്ചയും കൂടി ലഭിക്കുന്നതോടെ സർക്കാർ മേഖലയിലുള്ളവർക്ക്
Breaking News

മരുമകൻ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായേക്കാം, എന്നാൽ അന്നും ഇന്നും തനിക്കൊരു മാറ്റവുമില്ല – സുധാ മൂർത്തി

ഷാർജ - മരുമകൻ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായ ശേഷം തനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അതിനു മുൻപും ശേഷവും താൻ എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായി തന്നെയാണ് മുബ്പോട്ടുള്ള ജീവിതാന് നയിക്കുന്നതെന്നും ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കാനെത്തിയ സുധാ മൂർത്തി. അവർ എക്സ്പോ
Breaking News

മുഹമ്മദ് ബിൻ റാഷിദിന്റെ സാന്നിധ്യത്തിൽ യുഎഇ ദേശീയ റെയിൽ ശൃംഖല “ഇത്തിഹാദ് റെയിൽ” ഉദ്ഘാടനം ചെയ്തു

മുഹമ്മദ് ബിൻ റാഷിദിന്റെ സാന്നിധ്യത്തിൽ യുഎഇ ദേശീയ റെയിൽ ശൃംഖല ഉദ്ഘാടനം ചെയ്തു, രാജ്യത്തുടനീളം ചരക്ക് ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ യുഎഇ നേതൃത്വത്തിലെ അംഗങ്ങളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Leave a Reply

Your email address will not be published. Required fields are marked *