BusinessFeatured

ആപ്പിളായാലും – ആൻഡ്രോയിഡായാലും ചാർജ്ജർ “സി” ടൈപ്പ് തന്നെ; യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം.

ലോകത്തെ കോടിക്കണക്കിനു ഉപഭോകതാക്കൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം. ഐഫോൺ അടക്കം എല്ലാ ഫോണുകൾക്കും ഇനി ഒറ്റ ചാർജ്ജർ മതിയെന്ന തീരുമാനമാണ് എപ്പോൾ ലോകത്തമെങ്ങും ചർച്ചയാവുകയാണ്. 2024 വർഷം അവസാനത്തോടെ ഐഫോണുകൾ, എയർപോഡുകൾ ഉൾപ്പെടെ എല്ലാ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും യു.എസ്.ബി ടൈപ്പ് സി ചാർജിങ് പോർട്ടുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് യൂറോപ്യൻ പാർലമെന്റ് പുതിയ നിയമം വഴി പാസാക്കിയത്.

എന്നാൽ 2026 മുതൽ ഈ നിബന്ധന ലാപ്‌ടോപ്പുകൾക്കും ബാധകമാകും. ഇപ്പോൾ നിലവിൽ 2024 അവസാനത്തോടെ യൂറോപ്യൻ യൂണിയനിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളിലും, ടാബ്‌ലെറ്റുകളിലും, ക്യാമറകളിലും ടൈപ്പ്-സി ചാർജിങ് പോർട്ട് ആയിരിക്കണം എന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ആഗോളതലത്തിൽ ഇനി ആപ്പിളായാലും ആൻഡ്രോയിഡായാലും ചാർജ്ജർ ഒരേ ടൈപ്പ് മതിയാവും. ലോകത്തെ കോടിക്കണക്കിനു ഉപഭോകതാക്കളെ ഈ വാർത്ത ആഹ്ലാദഭരിതരാക്കിയിരിക്കുന്നത്.

Shares:

Related Posts

Breaking News

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനിൽ പ്രവർത്തനം ആരംഭിക്കുന്നു

അജ്‌മാൻ: യുഎഇയിലെ വിദ്യാഭ്യാസ രംഗത്ത് പുതുമാറ്റം സൃഷ്ടിച്ച ഹാബിറ്റാറ്റ് സ്കൂളുകള്‍ സ്ഥാപിച്ച നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനില്‍ പ്രവർത്തനം ആരംഭിക്കുന്നു. 2024-25 അധ്യയന വർഷത്തോടെയാണ് സ്കൂളുകള്‍ പ്രവർത്തനം ആരംഭിക്കുന്നത്.ഹാബിറ്റാറ്റ് സ്കൂളുകൾ അവതരിപ്പിച്ച നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി അക്കാദമിക് മികവും
Breaking News

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ​ പാ​കി​സ്താ​ൻ സന്ദർശിച്ചു

ദുബായ് - യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ഹൃസ്വകാല സന്ദർശനത്തിനായി​ പാ​കി​സ്താ​നി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​കി​സ്താ​ൻ ​പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്​​ബാ​സ്​ ശ​രീ​ഫും മ​റ്റ്​ മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു. യു.​എ.​ഇ -​ പാ​കി​സ്താ​ൻ ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്തു​ന്ന​തി​നെ​പ്പ​റ്റി​യും ഭാ​വി​കാ​ല
Featured

സൈബർ പ്രതിരോധത്തിൽ യു.എ.ഇയുടെ വൻ ചുവടുവെപ്പ്; ‘യു.എ.ഇ സൈബർ ഫാക്ടറി’ പ്രവർത്തനമാരംഭിച്ചു

ദുബായ്: രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനും സൈബർ സുരക്ഷാ രംഗത്ത് ആഗോള നേതൃത്വത്തിലേക്ക് ഉയരുന്നതിനുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും സിപിഎക്സ് (CPX) ഹോൾഡിംഗും സഹകരിച്ച് 'യുഎഇ സൈബർ ഫാക്ടറി' ആരംഭിച്ചു. പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന
Breaking News

അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി: വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്‍റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി
Leave a Reply

Your email address will not be published. Required fields are marked *