Breaking NewsEntertainment

ലോകോത്തര സൂ​പ്പ​ർ യാ​ന​ങ്ങ​ളു​ടെ നിറവിൽ ദുബായ് ബോ​ട്ട്​ ഷോ പൊടിപൊടിക്കുന്നു

ദുബായ് – ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ലൊ​ന്നാ​യ ദുബായ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ​ക്ക്​ മാർച്ച് ഒന്നാംതീയതി പ്രൗ​ഢഗംഭീര തുടക്കം കുറിച്ചു. 250 കോ​ടി ദി​ർ​ഹ​മി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള ജ​ല​യാ​ന​ങ്ങ​ളാ​ണ് ഈവർഷം​ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ത്. ഒപ്പം 175ല​ധി​കം യോ​ട്ടു​ക​ളും, മ​റ്റ് സ​മു​ദ്ര​ഗാ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ശേ​ഖ​രങ്ങളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. സ​മു​ദ്ര ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന നൂ​ത​നാ​ശ​യ​ങ്ങ​ളും ​സാ​​ങ്കേ​തി​ക മി​ക​വു​ക​ളും പ​ങ്കു​വെ​ക്കു​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ മേ​ള​യു​ടെ തീം.

ദുബായ് മ​റീ​ന​യി​ൽ അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ആ​ദ്യ​ദി​നം തന്നെ നൂ​റു​ക്ക​ണ​ക്കി​ന്​ പേ​രാ​ണ്​ എ​ത്തി​യ​ത്. ദുബായ് ഹാ​ർ​ബ​റി​ലെ ബോ​ട്ടു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ബെ​ർ​ത്തി​ലാ​ണ്​ പ്ര​ദ​ർ​ശ​ന യോ​ട്ടു​ക​ളു​ള്ള​ത്. 10 പു​തി​യ ബ്രാ​ൻ​ഡു​ക​ൾ ഇ​ക്കു​റി​യു​ണ്ട്. അ​ബെ​കി​ങ്​ ആ​ൻ​ഡ്​ റാ​സ്മു​സെ​ൻ, ബോ​ട്ടി​ക്യൂ യാ​ട്ട്, ഫി​ൻ​മാ​സ്റ്റ​ർ, ഗ്രീ​ൻ​ലൈ​ൻ യാ​ട്ട്, നോ​ർ​ധ​ൻ, സോ ​കാ​ർ​ബ​ൺ തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പെ​ടു​ന്നു. ഒപ്പം പു​തി​യ യോ​ട്ടു​ക​ളു​ടെ തു​ട​ക്ക​ത്തി​നും ബോ​ട്ട് ഷോ ​സാ​ക്ഷ്യം വ​ഹി​ക്കും.

ദുബൈയുടെ നൂ​ത​നാ​ശ​യ​ങ്ങ​ളോ​ടു​ള്ള താ​ൽ​പ​ര്യ​ത്തെ എ​ക്കാ​ല​വും ബോ​ട്ട്​ ഷോ ​പ്ര​തി​ഫ​ലി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ദുബായ് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ന്‍റെ എ​ക്‌​സി​ബി​ഷ​ൻ​സ്​ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ റി​ജു ജോ​ർ​ജ്​ പ​റ​ഞ്ഞു. ഒപ്പം നാ​വി​ക മേ​ഖ​ല​യെ മി​ക​ച്ച​തും സു​ര​ക്ഷി​ത​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക്ക്​ ക​ഴി​വ് മികച്ചതാണെന്നും, ഇ​ക്കാ​ര്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ മേ​ള വ്യ​വ​സാ​യ പ​ങ്കാ​ളി​ക​ൾ​ക്കും സ​മു​ദ്ര സ്​​നേ​ഹി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​ചോ​ദ​ന​മാ​കും എന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 30,000 സ​ന്ദ​ർ​ശ​ക​ർ മേ​ള​ക്കെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ യോ​ട്ട്​ ഉ​ട​മ​ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​രും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. ദുബായ് റോ​ഡ്, ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ)​ യു​ടെ കീ​ഴി​ലെ സ​മു​ദ്ര​ഗ​താ​ഗ​ത വി​ഭാ​ഗം ഇ​ത്ത​വ​ണ​യും മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​ർ.​ടി.​എ​യു​ടെ വാ​ട്ട​ർ ടാ​ക്സി​ക​ളും ശീ​തീ​ക​രി​ച്ച അ​ബ്ര​ക​ളും മേ​ള​യി​ലെ പ്ര​തി​നി​ധി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും യാ​ത്ര​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​മു​ണ്ട്.

Shares:

Related Posts

Breaking News

​ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ​ ദു​ബൈ മാ​ര​ത്ത​ൺ ഇ​ന്ന്​

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ ദുബായ് ലോ​ക മാ​ര​ത്ത​ൺ ഞാ​യ​റാ​ഴ്ച എ​ക്സ്​​പോ സി​റ്റി​യി​ൽ തുടക്കം കുറിച്ചു. 10,000 ലേ​റെ പേ​രാ​ണ്​ മാ​ര​ത്ത​ണി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ന്നത്. നേ​ര​ത്തെ ദുബായ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ,
Gulf

മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ഉംറക്കെത്തിയ മലയാളി നിര്യാതനായി

റിയാദ്: ഉംറക്കെത്തിയ മലയാളി ജിദ്ദക്കെടുത്ത് ഖുലൈസിൽ നിര്യാതനായി. മലപ്പുറം മക്കരപറമ്പ പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി ( 56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര
Business

ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബ് ഹോം; സാനിയ മിർസ.

ദുബായ് - മേഖലയിലെ പ്രമുഖ ഹോം ഇംപ്ലൂവ്മെന്‍റ് ഫർണിച്ചർ റീടെയ്ലർ ഡീലറായ ഡാന്യൂബ് ഹോംസിന്‍റെ ഹോം ഫർണിച്ചർ ശേഖരത്തിന്‍റെ ഇ- കാറ്റലോഗ് ബർഷയില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു സാനിയ. താൻ താമസിക്കാനായി തിരഞ്ഞെടുത്ത ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബാണ് എന്നും. തന്റെ
Business

ഷൈഖ് മുഹമ്മദിന്റെ വണ്‍ ബില്യണ്‍ മീല്‍സ്; 11 കോടി രൂപ സംഭാവന പ്രഖ്യാപിച്ച്​ ഡോ. ആസാദ് മൂപ്പന്‍

ദുബായ് - ലോകത്തിന്‍റെ വിശപ്പകറ്റാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക്​ ആസ്റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ്
Leave a Reply

Your email address will not be published. Required fields are marked *