FeaturedGulf

5000 കണ്ടൽച്ചെടികൾ: ഒരു മണിക്കൂറിർ: ചരിത്രമെഴുതി അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി

ദുബായ് – അബുദാബി ന്യൂയോർക് യൂനിവേഴ്സിറ്റി അംഗങ്ങളാണ് ദുബായിലെ ജബൽ അലിയിൽ കണ്ടൽക്കാടൊരുക്കാൻ മുൻകൈയെടുത്തത്. പ്രകൃതിസംരക്ഷണത്തിന് മുഖ്യപ്രാധാന്യം നൽകുന്ന ദുബൈയിൽ വളന്‍റിയർമാറായിരുന്നു ഇത്തരം ഒരു പ്രയത്‌നത്തിന്നു പിന്നിലെ ചാലക ശക്തി. ഒരു മണിക്കൂറിൽ 5000 കണ്ടൽച്ചെടികൾ ആണ് ഇവർ നട്ടുപിടിപ്പിച്ചത്.

2030ഓടെ 100 ദശലക്ഷം കണ്ടൽച്ചെടികൾ എന്ന യു.എ.ഇയുടെ ലക്ഷ്യത്തിന് കരുത്തു പകരാനാണ് 100ഓളം പേർ ചേർന്ന് കണ്ടൽച്ചെടികൾ നട്ടത്. നിലവിൽ 60 ദശലക്ഷം കണ്ടൽച്ചെടികളുള്ള നാടാണ് യു.എ.ഇ. 183 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന കണ്ടൽക്കാടുകൾ 43,000 ടൺ കാർബൺ ഡയോക്സൈഡാണ് ഓരോ വർഷവും വലിച്ചെടുക്കുന്നത്.

ഓരോ ദിവസവും ഒട്ടനവധി വാഹനങ്ങളും, ഫാക്ടറികളും, മറ്റു പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡിന്‍റെ അളവ് കുറക്കുക എന്ന ലക്ഷ്യവുമായാണ് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നത്. ദുബായിക്ക് പുറമെ അബൂദബിയിലും കണ്ടൽപദ്ധതികൾ സജീവമാണ്.

എമിറേറ്റ്സ് മറൈൻ എൻവയൺമെന്‍റൽ ഗ്രൂപ്പിന് കീഴിലെ എൻ.വൈ.യു.എ.ഡിയുമായി സഹകരിച്ചാണ് ദുബൈ കണ്ടൽച്ചെടികൾ നടുന്നത്. യു.എ.ഇയുടെ സമ്പന്നമായ പ്രകൃതിവൈവിധ്യങ്ങൾ സംരക്ഷിക്കാനും കുട്ടികളെ ഈ മേഖലയിൽ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് 5000 കണ്ടൽച്ചെടികൾ നട്ടതെന്ന് യൂനിവേഴ്സിറ്റി ഹെഡ് ഇസ്ര ബാനി പറഞ്ഞു.

Shares:

Related Posts

Gulf

ഡോ. റാം ബു​ക്സാ​നി​: വിടവാങ്ങിയത് ദുബായിയുടെ തീ​രാ​ന​ഷ്ടം

ദുബായ്: പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഡോ. ​റാം ബു​ക്സാ​നി​ വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ദുബായിലെ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ൾ, ഇ​ന്ത്യ​ൻ ക്ല​ബ്​ ദുബായ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു റാം ​ബു​ക്സാ​നി.
Breaking News

സ്വദേശിവത്കരണം; നടപ്പിലാക്കാത്ത കമ്പനികൾക്ക് ഭീമമായ തുക പിഴ വരുന്നു

ദുബായ് - അൻപതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽമേഖലയിൽ ഈവർഷം രണ്ടു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണം എന്നാണ് യു.എ.ഇ മാനവ വിഭവ, സ്വദേശിവത്കരണ മന്ത്രാലയത്തിന്‍റെ നിർദേശം പൂർത്തിയാക്കാത്ത കമ്പനികൾക്ക് ഈവർഷം അവസാനം മുതൽ കനത്തപിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഒരു സ്വദേശിക്ക്
Gulf

വിസ്മയിപ്പിക്കുന്ന ഓണം കളക്ഷനുമായി തനിഷ്ക്

ദുബായ്: ഓണം കളക്ഷൻസ് പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വിശ്വസിനീയമായ ജ്വല്ലറി ബ്രാൻഡായ തനിഷ്ക്. കേരളത്തിൻ്റെ ഏറ്റവും വലിയ ഉത്സവത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും അതിസൂക്ഷമമായി തയ്യാറാക്കിയതാണ് ഓണം എക്സ്ക്ലൂസീവ് സ്വർണാഭരണ ശേഖരം. വള്ളംകളി, മോഹിനിയാട്ടം, ഹൗസ് ബോട്ടുകൾ, ​ഗജവീരന്മാരെ എഴുന്നള്ളിച്ചുള്ള
Breaking News

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർധനയുമായി ദുബായ് വിമാനത്താവളം; ഈയാഴ്ച്ച മാത്രം സഞ്ചരിച്ചത് 20 ലക്ഷം പേര്‍

ദുബായ് - ദുബായിലെ വിദ്യാലയങ്ങളുടെ ശൈ​ത്യ​കാ​ല അ​വ​ധി അ​വ​സാ​നി​ച്ച​തിനാലും, ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്നുമായി ഈ ​ആ​ഴ്ച ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 20 ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.ജ​നു​വ​രി മൂ​ന്നു​ വ​രെ​യാ​ണ്​ വ​ൻ തി​ര​ക്ക്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത്​ യാ​ത്ര​ക്കാ​ർ നേ​ര​ത്തേ
Leave a Reply

Your email address will not be published. Required fields are marked *