FeaturedGulf

ദുബായിൽ സൈൻ ബോർഡുകൾക്ക് പുതിയ നിയന്ത്രണം; നിയമം ലംഘിച്ചാൽ കർശന നടപടി

ദുബായ്: ദുബായിലെ നഗരസൗന്ദര്യവും ദൃശ്യഭംഗിയും പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ് സിവിൽ ഡിഫൻസും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (DET) രംഗത്തെത്തിയിരിക്കുന്നു. 2024-ലെ ഔട്ട്‌ഡോർ അഡ്വർടൈസിംഗ് മാനുവൽ അടിസ്ഥാനമാക്കി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു സ്ഥാപനത്തിന് മുൻവശത്ത് ഒരു ട്രേഡ് നെയിം മാത്രമേ പ്രദർശിപ്പിക്കാൻ അനുവാദമുള്ളൂ.

സൈൻ ബോർഡുകൾ ഹൊറിസോണ്ടൽ (Horizontal) രീതിയിൽ മാത്രമേ സ്ഥാപിക്കാവൂ എന്നും, അറബിക് പേര് നിർബന്ധമായും ഇംഗ്ലീഷ് പേരിന് മുകളിലായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കാഴ്ചക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള അമിതമായ വലിപ്പമോ വെളിച്ചമോ പാടില്ലെന്ന് മാത്രമല്ല, ആനിമേറ്റഡ് വിഷ്വലുകൾക്കോ ഉള്ളടക്കങ്ങൾക്കോ കർശന വിലക്കുണ്ട്. കെട്ടിടങ്ങളുടെ ബാൽക്കണികളിലോ ഒന്നാം നിലയ്ക്ക് മുകളിലുള്ള സ്ഥാപനങ്ങളുടെ പുറംഭിത്തികളിലോ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നതും ശ്രദ്ധേയമാണ്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരിശോധനകൾ കർശനമാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ഡി.ഇ.ടി അധികൃതർ അറിയിച്ചു.

Shares:

Related Posts

Breaking News

‘ഇന്‍ഡീ ഗാഗ’ ഡിസംബര്‍ 10ന് ദുബൈയിൽ; 6 ബാൻഡുകൾ, 2 ഹിപ് ഹോപ്പ് താരങ്ങൾ

ദുബായ് - ദുബായ് ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് മ്യൂസിക് ഫെസ്റ്റിവല്‍ 'ഇന്‍ഡീ ഗാഗ' ഡിസംബര്‍ പത്തിന് വൈകുന്നേരം 4 മുതല്‍ 1 മണി വരെ ഇത്തിസാലാത്ത് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Breaking News

മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

മ​സ്ക​ത്ത്​: ജ​റൂസ​ലേ​മി​ലെ മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നിലവിലെ മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്ന്​ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യതെന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ടി​യേ​റ്റ​ക്കാ​ർ, നെ​സെ​റ്റ്
Breaking News

പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിൽ ചരിത്ര ജനത്തിരക്ക്; 82 ലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ആർ.ടി.എ.

ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് 82 ലക്ഷം യാത്രികരാണെന്ന റെക്കോർഡ് നേട്ടം പുറത്തുവിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). മേയ് 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസത്തെ പെരുന്നാൾ അവധിക്കാലത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും
Gulf

ഡിസംബര്‍ 2, 3 തീയതികളില്‍ ഓര്‍മ ‘കേരളോത്സവം’ ദുബൈയില്‍

ദുബായ് - ദേശീയ ദിനാഘോഷ ഭാഗമായി ലുലു എക്‌സ്‌ചേഞ്ച് പ്രായോജകരാകുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കേരളോത്സവം ഡിസംബര്‍ 2, 3 തീയതികളില്‍ ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 4 മുതല്‍ ഓര്‍മ ആഭിമുഖ്യത്തില്‍ അരങ്ങേറും. മൂന്നിന് നടക്കുന്ന
Leave a Reply

Your email address will not be published. Required fields are marked *