FeaturedGulf

സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ

ഷാര്‍ജ – ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് സിനിമാ താരം ജയസൂര്യ പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദര്‍ഭവും ക്യാമറയും എഡിറ്റിംഗും വരെ മലയാള പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താല്‍ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിംഗില്‍ സൂക്ഷ്മത പുലര്‍ത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു.

41മത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ സിനിമാ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടില്‍ നിന്നും സൗഹൃദത്തില്‍ നിന്നുമാണ് പലപ്പോഴും മികച്ച സിനിമകള്‍ പിറക്കുന്നത്. കൊണ്ടും കൊടുത്തും അഭിപ്രായങ്ങള്‍ സ്വീകരിച്ചും ചെയ്യുന്ന സിനിമാ കൂട്ടുകള്‍ വേണം. മലയാളത്തില്‍ മിക്കവാറും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ച സൗഹൃദത്തില്‍ നിന്നാണ്. പ്രജേഷ് സെന്നില്‍ നിന്നും അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. വെള്ളം പോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രം ചെയ്തപ്പോള്‍ വേറിട്ട അനുഭവമാണുണ്ടായത്. നമുക്കിടയില്‍ ജീവിക്കുന്ന കഥാപാത്രമാണ് മുരളി. ഈ കഥാപാത്രം നിരവധി പേര്‍ക്ക് പ്രചോദനമായെന്നറിഞ്ഞപ്പോള്‍ സിനിമാജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. ഇത് കുടുംബങ്ങളില്‍ വലിയ ചലനങ്ങളുണ്ടാക്കി. നിരവധി പേര്‍ക്ക് മദ്യപാനം ഉപേക്ഷിക്കാന്‍ സഹായകമായി. ഒരാള്‍ മാറിയാല്‍ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. അതുവഴി സമൂഹത്തിന് ഗുണമാവും. ഇത് ചെറിയ കാര്യമല്ല. ജീവിക്കുന്ന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. വെള്ളത്തിലെ മുരളിയെ അവതരിപ്പിച്ചത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും കേട്ടറിഞ്ഞാണ്. ഫുട്‌ബോള്‍ താരം സത്യനെ അവതരിപ്പിച്ചതും അങ്ങനെ തന്നെ. ഇതെല്ലാം ദൈവാനുഗ്രഹമായാണ് താന്‍ കാണുന്നതെന്നും ജയസൂര്യ പറഞ്ഞു.

അവതരിപ്പിച്ച നല്ല കഥാപാത്രങ്ങളുടെ അംശം ജീവിതത്തില്‍ നിന്നും ഇറക്കിവിടാന്‍ കഴിയില്ല. ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ലോകമറിയേണ്ട കഥാപാത്രങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. പ്രവാസ ലോകത്ത് വേറിട്ട സേവനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ കഥാപാത്രം ആരെങ്കിലും അവതരിപ്പിക്കണം. ഇത്തരം വ്യക്തികളെ ലോകമറിയണം. വി.പി സത്യനെ അവതരിപ്പിച്ചപ്പോഴാണ് താനടക്കമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ നമഹത്വം മനസ്സിലായത്. മലയാള സിനിമ താമസിയാതെ തന്നെ കോമഡിയിലേക്ക് മാറുമെന്ന് ചോദ്യത്തിന് മറുപടിയായി ജയസൂര്യ പറഞ്ഞു. ഒരു കാലത്ത് ത്രില്ലര്‍ കഥകള്‍ക്കായിരുന്നു താല്‍പര്യം. ഇപ്പോഴത് മാറിക്കൊണ്ടിരിക്കുകയാണ്. തന്റെ അടുത്ത ചിത്രം കോമഡിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പ്ലാന്‍ ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ചിരിക്കാനും ആസ്വദിക്കാനുമുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. കത്തനാര്‍ എന്ന സിനിമക്ക് ശേഷം ഹാസ്യ ചിത്രത്തില്‍ അഭിനയിക്കും. ആട് എന്ന സിനിമയുടെ മൂന്നാം ഭാഗവും വരുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു. ജയസൂര്യക്ക് മികച്ച നടനുള്ള അവാര്‍ഡുകള്‍ സമ്മാനിച്ച ക്യാപ്റ്റന്‍, വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്നും ഒപ്പമുണ്ടായിരുന്നു.

Shares:

Related Posts

Gulf

മഞ്ഞുകാലത്തെ വരവേൽക്കാൻ യുഎഇ സജ്ജമാകുന്നു.

ദുബായ് -  യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും, ഇത്തരം അടയാളങ്ങൾ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കങ്ങളാണ് എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 38
Breaking News

യു.എ.ഇ സായുധ സേനയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം

ദുബായ്: നിലവിൽ ദുബായ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്​. ജനറലായാണ്​ പുതിയ നിയമനം. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ
Featured

ദുബായ് എ​മി​ഗ്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക്ഷ​ണി​ച്ചു; ബ​സ​വ​രാ​ജ് ശ​ങ്ക​ർ വീണ്ടും പറന്നെത്തി ലക്ഷങ്ങളെ അതിശയിപ്പിക്കാൻ.

ദുബായ് - ദുബായ് എ​മി​ഗ്രേ​ഷ​ൻ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്​ ഇ​രു​ക​ണ്ണും കാ​ഴ്ച​യി​ലാ​ത്ത-​ഇ​ന്ത്യ​ൻ ഗ​ണി​ത​ശാ​സ്ത്ര പ്ര​തി​ഭ ബ​സ​വ​രാ​ജ് ശ​ങ്ക​ർ വീ​ണ്ടും ലോ​ക ടെ​ക് മേ​ള​യി​ലെ​ത്തി. 2018 വർഷം സംഘടിപ്പിച്ച മേളയിലാണ് ബ​സ​വ​രാ​ജ് ശ​ങ്ക​ർ
Featured

ഒമാനിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം; വാഹനയാത്രക്കാർ ശ്രദ്ധിക്കുക!

അയേൺമാൻ 70.3 സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി ദോഫാറിലെ സലാല–തഖ–മിർബാത്ത് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 90 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരം ഹവാന സലാല റിസോർട്ടിന് മുന്നിൽനിന്ന് ആരംഭിച്ച് തഖ, മിർബാത്ത് മേഖലകളിലൂടെ കടന്നുപോകും. ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്നും
Leave a Reply

Your email address will not be published. Required fields are marked *