Breaking NewsGulf

നബി ദിനം; ഷാർ‌ജയിലും അബുദാബിയിലും സൗജന്യ പാർക്കിങ്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് അബുദാബിയിലും, ഷാർജയിലും പാർക്കിങ് സൗജന്യം. അബുദാബിയിൽ ശനിയാഴ്ച (8) മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. കൂടാതെ അബുദാബിയിലെ ടോളുകളും ഈ ദിവസങ്ങളിൽ സൗജന്യമായിരിക്കും.

എന്നാൽ ഷാർജയിൽ ശനിയാഴ്ച (8) മാത്രമാണു സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. 7 ദിവസത്തെ പണമടച്ചുള്ള നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന പാർക്കിങ് സോണുകൾ ഒഴികെ പൊതു പാർക്കിങ് സൗജന്യമായിരിക്കും.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം 1444- റബി ഉൽ അവ്വൽ 12 ന് ആചരിക്കുന്നു. ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്. എന്നാൽ 8 ശനിയാഴ്ച, യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിഗവൺമെൻറ് മുൻകൂട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു.

Shares:

Related Posts

Gulf

സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് ആദ്യമായി ഒരു വനിത ചരിത്രം കുറിച്ചു.

ജിദ്ദ - സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് വരുന്നത്. നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ
Gulf

കേരളത്തിൽ ഒന്നാമൻ യൂസുഫലി; ഇന്ത്യയിൽ ഒന്നാമൻ അദാനി​; പുതിയ ഫോബ്​സ്​ പട്ടിക.​

ദുബായ് - അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് മാഗസിന്‍റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുകേഷ്​ അംബാനിയെ മറികടന്ന്​ ഗൗതം അദാനി ഒന്നാമനായി ഇടം പിടിച്ചു. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ട്​ ഇരട്ടിയാക്കിയാണ്​ (15,000
Featured

യുഎഇ ദേശീയ ദിനം; ഷാർജയിൽ അഞ്ച് ദിവസം അവധി

ഷാർജ: യുഎഇ ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് ഷാർജയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളോടൊപ്പം വാരാന്ത്യ ദിന അവധികൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഡിസംബർ നാല്
Leave a Reply

Your email address will not be published. Required fields are marked *