FeaturedGulf

ഷാർജയിൽ സെൻസസിന്​ തുടക്കമായി.

ഷാർജ – എമിറേറ്റിലെ ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്ന സെൻസസിന്​ തിങ്കളാഴ്ച തുടക്കമായി. അഞ്ചുമാസം നീണ്ടുനിൽക്കുന്ന കണക്കെടുപ്പിൽ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന്​ ഡിപാർട്​മെന്‍റ്​ സ്റ്റാറ്റിസ്റ്റിക്സ്​ ആൻഡ്​ കമ്മ്യൂണിറ്റി ഡവലപ്​മെന്‍റ്​(ഡി.എസ്​.സി​.ഡി) അധികൃതർ അറിയിച്ചു. ‘യൂ കൗണ്ട്​’ എന്ന തീമിലാണ്​ ഇത്തവണ സെൻസസ്​ കാമ്പയിൻ നടക്കുക. 2015ലെ സെൻസസിന്​ ഏഴ്​ വർഷത്തിന് ശേഷമാണ്​ സർക്കാർ വിവര ശേഖരണവുമായി രംഗത്തെത്തിയത്​.

സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിലുടെ കാഴ്ചപ്പാട്​ അനുസരിച്ച്​ എമിറേറ്റിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ്​ കണക്കെടുപ്പെന്ന്​ അധികൃതർ വ്യക്​തമാക്കി.​ തിങ്കളാഴ്ച മുതൽ ഒന്നാം ഘട്ട പ്രവർത്തനങ്ങളാണ്​ ആരംഭിച്ചത്​. സംരംഭവുമായി സഹകരിക്കാൻ ജനങ്ങളോട്​ ആവശ്യപ്പെട്ട അധികൃതർ, സെൻസസിൽ പങ്കെടുക്കുന്നതിലൂടെ വിവിധ സർക്കാർ സംവിധാനങ്ങളെ ശാക്തീകരിക്കുകയാണെന്ന്​ വ്യക്​തമാക്കി. സെൻസസിലൂടെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളും ഡാറ്റയും ഷാർജ സർക്കാർ രഹസ്യമായി സൂക്ഷിക്കുമെന്നും അവ പങ്കിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ലെന്നും ഡി.എസ്‌.സി.ഡി ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം മാർച്ചിലാണ്​ സെൻസസ്​ പൂർത്തിയാക്കി ഉന്നത അധികാരികൾക്ക്​ സമർപ്പിക്കുക.

Shares:

Related Posts

Featured

ഒമാനിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു

മസ്‌ക്കറ്റ്: അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഒമാന്‍ എന്‍ഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം. 18 പൂര്‍ത്തിയായ ഒമാനി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നവംബര്‍ 17 വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതിനായുള്ള സമയപരിധി. www.hajj.om എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍
Gulf

ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ തലവൻ ഖത്തറിൽ.

ദോഹ - 22 മത് ലോകകപ്പ് വേദിയാകുന്ന ഖത്തറിന്റെ സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ഖത്തർ
Breaking News

വിട്ടുവീഴ്ച്ചകളോടെ വകുപ്പു മന്ത്രിയും മോട്ടോർ വാഹന വകുപ്പും; സമരം പിൻവലിച്ച് ‌ഡ്രൈവിംഗ് സ്കൂൾ സമരസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ‌നടപ്പിലാക്കിയ ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് മാസങ്ങളോളമായി സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. പരിഷ്കരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര
Breaking News

ബസ് സർവീസുകൾ നിയന്ത്രിക്കാൻ എ.ഐ സ്മാർട്ട് ഡാഷ്‌ബോർഡുകളുമായി ദുബായ് ആർ.ടി.എ.

ദുബായ്: ഇനി സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്ന് സമയം കളയേണ്ടി വരില്ല. പൊതുഗതാഗതം കൂടുതൽ സ്മാർട്ടാക്കാനും ബസുകളുടെ സമയനിഷ്ഠ ഉറപ്പാക്കാനും എ.ഐ സാങ്കേതികവിദ്യയുമായി കൈകോർത്തിരിക്കുകയാണ് ദുബായ് ആർ.ടി.എ. ബസ് സർവീസുകളുടെ കൃത്യത ഉറപ്പാക്കാൻ ദുബായ് ആർ.ടി.എ തങ്ങളുടെ കൺട്രോൾ സെന്ററിൽ പുതിയ സ്മാർട്ട്
Leave a Reply

Your email address will not be published. Required fields are marked *