Breaking NewsGulf

കോവിഡ് വാക്‌സിനേഷന്‍; നൂറിൽ നൂറും അബുദാബിക്ക്.

അബുദാബി – ലണ്ടന്‍ ആസ്ഥാനമായ ഡീപ് നോളജ് അനലിറ്റിക്‌സ് (ഡി.കെ.എ.) പുറത്തു വിട്ട ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ അബൂദബി ഏറ്റവും ഉയർന്ന നിരക്ക് കരസ്ഥമാക്കിയത്, നൂറ് ശതമാനത്തിന് അടുത്താണ് അബുദാബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബൂദബി നടത്തിയ വാക്‌സിനേഷന്‍ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്കായ 100 ശതമാനത്തിനടുത്ത് കൈവരിക്കാനായതെന്ന് ആരോഗ്യവകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

ദിനംപ്രതി അഞ്ചുലക്ഷത്തിലേറെ കോവിഡ് പരിശോധനകള്‍ നടത്താനാണ് എമിറേറ്റ് സംവിധാനങ്ങളൊരുക്കിയിരുന്നത്. ഇതോടൊപ്പം 27 ഡ്രൈവ് ത്രൂ കേന്ദ്രങ്ങളൊരുക്കിയും, പൊതു സ്ഥലങ്ങളിൽ നിരവധി ടെന്റുകൾ ഒരുക്കിയും, മറ്റുമാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്.
2021 ആദ്യപകുതിയില്‍ ഡീപ് നോളജ് അനലിറ്റിക്‌സ് പ്രസിദ്ധീകരിച്ച പട്ടികയിലും അബൂദബി മുന്നിലെത്തിയിരുന്നു.

ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച രാജ്യങ്ങളിലൊന്നായിരുന്നു യു.എ.ഇ. അബൂദബിയിലെ ആരോഗ്യപരിചരണ സൗകര്യങ്ങളും, ഭരണകര്‍ത്താക്കളുടെ സമയോചിതമായ ഇടപെടലുകളും കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ഏറെ സഹായിച്ചു. ഇതിലൂടെ കോവിഡിനെ അതിജീവിച്ച ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ അബൂദബി ഒന്നാം റാങ്ക് നേടുകയും ചെയ്തിരുന്നു.ഇതോടൊപ്പം അന്തര്‍ദേശീയവുമായ തലങ്ങളില്‍ ആരോഗ്യരംഗത്ത് മാതൃകാപരമായ കോവിഡ് വിരുദ്ധ പോരാട്ടം നടത്തിയും മറ്റും അബൂദബി നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

ലണ്ടന്‍ ആസ്ഥാനമായ ഡീപ് നോളജ് അനലിറ്റിക്‌സ് (ഡി.കെ.എ.) 28 നഗരങ്ങളുടെ പ്രകടനം കൂടി വിലയിരുത്തി 100 നഗരങ്ങളുടെ പട്ടികയാണ് ഡീപ് നോളജ് അനലിറ്റിക്‌സ് ഇത്തരമൊരു പട്ടിക പുറത്തുവിട്ടത്.

Shares:

Related Posts

Gulf

സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നു: ജോസഫ് അന്നംകുട്ടി

ഷാര്‍ജ - സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മോശമായ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുമ്പോള്‍ ഇപ്പോള്‍ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. എന്ത് പറഞ്ഞാലും വിവാദത്തിലേക്കും പ്രശ്‌നങ്ങളിലേക്കും പോവുകയാണ്. റേഡിയോയില്‍
Gulf

പുരാവസ്തു വകുപ്പു മന്ത്രിക്കു മരക്കാർ ഫൗണ്ടേഷൻ സ്വീകരണം നൽകി.

ദുബായ് - ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൌണ്ടേഷൻ സ്വീകരണം നൽകി. ഒപ്പം കുഞ്ഞാലി മരക്കാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചർച്ചയും നടത്തി. കോഴിക്കോട് ജില്ലയിലെ
Gulf

ദുബായിൽ കെ.എം.സി.സി സ്വന്തം ആസ്ഥാനം; ധാരണാ പത്രം ഒപ്പ് വെച്ചു ദുബായ് കെഎംസിസി ഭാരവാഹികൾ

ദുബായ് - അര നൂറ്റാണ്ടിലേറെ കാലമായി ജീവ കാരുണ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനങ്ങളുമായി പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന കെ.എം.സി.സി പ്രസ്ഥാനത്തിന് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ ഗവർമെന്റ് ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ
Leave a Reply

Your email address will not be published. Required fields are marked *