Breaking NewsFeatured

നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ; അയോണയും, ജ്യോതിയും ജർമ്മനിയിലേയ്ക്ക്.

ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന  നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചില്‍ നിന്നുളള കോട്ടയം സ്വദേശി അയോണ ജോസ് , തൃശ്ശൂര്‍ സ്വദേശി ജ്യോതി ഷൈജു എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. കൊച്ചിയില്‍ നിന്നും ബംഗളൂരു വഴിയാണ് ജര്‍മ്മനിയിലേക്കുള്ള യാത്ര. സ്വപ്‌നസാക്ഷാത്കാരമാണ് ഈ യാത്രയെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇരുവരും പറഞ്ഞു. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ഓരോ ഘട്ടത്തിലും എല്ലാ സഹായങ്ങളും പിന്തുണയും നോര്‍ക്ക റൂട്ട്‌സിന്റെ ഭാഗത്തുനിന്നും ലഭിച്ചതിനും ഇരുവരും പ്രത്യേകം നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി ശ്രീരാമകൃഷ്ണൻ വിമാനടിക്കറ്റുകള്‍ കൈമാറിയിരുന്നു. കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും, ജര്‍മ്മന്‍ ഗവണ്‍മെന്റും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചത്.

പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മ്മനിയില്‍ എത്തിയശേഷവുമുളള ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവയും പൂര്‍ണ്ണമായും സൗജന്യമാണ്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുളള ഗോയ്‌ഥേ സെന്ററിലാണ് ജര്‍മ്മന്‍ ഭാഷാ പഠനം. പദ്ധതിയുടെ ഭാഗമായി തിരിഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷാ പഠന കാലയളവിലുള്‍പ്പെടെ സ്റ്റൈപ്പെന്റ് ലഭ്യമാക്കുന്നതും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രത്യേകതയാണ്. 

നിലവില്‍ മൂന്നാമത്തെ ബാച്ചിന്റെ നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. ആദ്യ ബാച്ചില്‍ നിന്നുളള നാലു നഴ്സുമാര്‍ കൂടി വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജര്‍മ്മനിയിലേയ്ക്ക് തിരിക്കും.

Shares:

Related Posts

Business

ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ മെറാൾഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ദുബായ് അൽ ബർഷയിൽ

ദുബായ്: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ മെറാൾഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ദുബായ് അൽ ബർഷയിൽ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത ഇന്ത്യൻ അഭിനേത്രിയും മെറാൾഡയുടെ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു. മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൾഡ
Breaking News

ഷാർജ പൈതൃകദിനങ്ങൾ നെഞ്ചിലേറ്റിയതു നാലു ലക്ഷം സന്ദർശകർ

ഷാ​ർ​ജ - 2023 ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ച്ച ഷാ​ർ​ജ ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പ​തി​പ്പി​ന് നാ​ലു ല​ക്ഷം പേരാണ് കാ​ണാ​നെ​ത്തി​യ​ത്​. ‘പൈ​തൃ​ക​വും സ​ർ​ഗാ​ത്മ​ക​ത​യും’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഷാ​ർ​ജ ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പ​തി​പ്പി​ന് തി​ങ്ക​ളാ​ഴ്ച​യാ​ണ്​ സ​മാ​പ​ന​മാ​യ​ത്. ഷാ​ർ​ജ​യി​ലെ
Breaking News

സെറ്റ്​ഫ്ലൈ ഏവിയേഷൻ​ വിമാന സർവിസിലൂടെ എയർ കേരള യാഥാർഥ്യത്തിലേക്ക്; കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രാഥമീക പ്രവർത്തനാനുമതി ലഭിച്ചു.

ദുബായ്: എക്കാലത്തെയും പ്രവാസി മലയാളികളുടെ സ്വപ്നമായ "എയർ കേരള" യാഥാർഥ്യമാവാൻ ഒരുങ്ങുന്നു. നിലവിൽ പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്​ഫ്ലൈ (​zettfly) ഏവിയേഷൻ സർവീസിന് പ്രാഥമീക കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സെറ്റ്​ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി
Breaking News

ബസ് സർവീസുകൾ നിയന്ത്രിക്കാൻ എ.ഐ സ്മാർട്ട് ഡാഷ്‌ബോർഡുകളുമായി ദുബായ് ആർ.ടി.എ.

ദുബായ്: ഇനി സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്ന് സമയം കളയേണ്ടി വരില്ല. പൊതുഗതാഗതം കൂടുതൽ സ്മാർട്ടാക്കാനും ബസുകളുടെ സമയനിഷ്ഠ ഉറപ്പാക്കാനും എ.ഐ സാങ്കേതികവിദ്യയുമായി കൈകോർത്തിരിക്കുകയാണ് ദുബായ് ആർ.ടി.എ. ബസ് സർവീസുകളുടെ കൃത്യത ഉറപ്പാക്കാൻ ദുബായ് ആർ.ടി.എ തങ്ങളുടെ കൺട്രോൾ സെന്ററിൽ പുതിയ സ്മാർട്ട്
Leave a Reply

Your email address will not be published. Required fields are marked *