FeaturedGulf

ലുലു എക്സ്ചേഞ്ച് യുഎഇയിൽ മൂന്ന് ശാഖകൾ കൂടി ആരംഭിച്ചു.

ദുബൈ: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് യുഎഇയിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിച്ചു.ഇതോടെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് UAEൽ 89 ശാഖകളും ലോകത്തെ വിവിധ രാജ്യങ്ങളിലായി 250 ശാഖകളുമായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിലും ഷാർജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ശാഖകൾ തുറന്നത്.ലുലു ഫിനാൻസ് ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയർ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ ദുബായ് കോൺസെൽ ജനറൽ ഡോക്ടർ അമാൻപുരിയാണ് 250 മത്തെ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ അമാൻപൂരി ലുലു എക്സ്ചേഞ്ചിന്റെ സേവനങ്ങളെ പ്രകീർത്തിച്ചു.

” ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ വളർച്ചയിലെ ഈ സന്തോഷ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ ഞാൻ അത്യധികം ആഹ്ലാദിക്കുന്നു. ഡിജിറ്റൽ സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി കറൻസി എക്സ്ചേഞ്ചിലും റിമിറ്റൻസിലും മറ്റ് വിനിമയ ഇടപാടുകളിലും ലുലു എക്സ്ചേഞ്ച വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിലെ എല്ലാവരെയും അഭിനന്ദിക്കുന്നു. അവരുടെ കഠിനാധ്വാനം കൊണ്ട് ലുലു ഫിനാൻസ് ഗ്രൂപ്പ് പുതിയ മേഖലകൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.. “ഡോക്ടർ അമാൻപുരി പറഞ്ഞു.

അധ്യക്ഷ പ്രസംഗത്തിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ എംഡി അദീബ് അ ഹമ്മദ് തന്റെ സഹപ്രവർത്തകരെ അഭിനന്ദിച്ചു.” നമ്മുടെ യാത്രയിൽ അത്ഭുതകരമായ ഒരു നാഴികക്കല്ലാണ് നമ്മൾ പിന്നിട്ടിരിക്കുന്നത്.2009ൽ യുഎഇയിലെ അബുദാബിയിൽ ആരംഭിച്ച ഈ പ്രസ്ഥാനം ലോകം മുഴുവൻ വ്യാപിക്കുകയാണ്. പുതിയ മൂന്ന് ശാഖകൾ അടക്കം യുഎഇയിലെ ലുലു എക്സ്ചേഞ്ചിന്റെ 89 ശാഖകളും യുഎഇയിലെ സാമ്പത്തിക രംഗത്ത് നമ്മുടെ വിശ്വാസത്തിന് ലഭിച്ച അംഗീകാരമാണ് നമ്മുടെ അർപ്പണ മനോഭാവത്തിനുള്ള പ്രതിഫലമാണിത്. യുഎഇയിലെ എല്ലാ മനുഷ്യരുടെയും സാമ്പത്തിക വിനിമയ പ്രവർത്തനങ്ങളെ വൈവിധ്യം നിറഞ്ഞ മാർഗ്ഗങ്ങളിലൂടെ സേവിക്കുവാനുള്ള സാധ്യതകളാണ് നാം ഏറ്റെടുക്കുന്നത്.. ” അദീബ് അഹമ്മദ് പറഞ്ഞു.

Shares:

Related Posts

Breaking News

ദുബായിൽ സ്വ​ര്‍ണ വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ത്തി

ദുബായ് - യു.​എ.​ഇ​യി​ൽ സ്വ​ര്‍ണ​വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. ഒ​രു ഗ്രാം 22 കാ​ര​റ്റ് ​സ്വ​ര്‍ണ​ത്തി​ന് വ്യാ​ഴാ​ഴ്ച 185.75 ദി​ര്‍ഹ​മാ​യി​രു​ന്ന സ്വർണവില വെ​ള്ളി​യാ​ഴ്ചയോടെ184.50 ദി​ര്‍ഹത്തിലെത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യു.​എ.​ഇ​യി​ലെ ഒട്ടുമിക്ക ജ്വ​ല്ല​റി​ക​ളും വി​ല​ക്കു​റ​വി​നൊ​പ്പം വി​വി​ധ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Breaking News

ദുബായിൽ ഇനിമുതൽ വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം – ജി.ഡി.ആർ.എഫ്​.എ

ദുബായ് - ദുബായിൽ ഇനിമുതൽ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് മു​മ്പും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​രം അ​ശ്ര​ദ്ധ വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഇ​ക്കാ​ര്യം
Breaking News

ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് 2023 ജ​നു​വ​രി ഏ​ഴു​മു​ത​ൽ

ഷാ​ർ​ജ - ഷാ​ർ​ജ​യി​ലെ ലേ​ബ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​റാം പ​തി​പ്പിന് 2023​ ജ​നു​വ​രി 7 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ ഷാർജ വേദിയാകും. വ്യത്യസ്ത മത്സരങ്ങളിൽ 140 ടീ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 1,500 അത്‌ലറ്റുകൾ
Breaking News

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തുന്നു; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യനിരക്ക്; ദിർഹമിന് 22.60 രൂപ

ദുബായ് - ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യൻ രൂപയെത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് വഴി പണമയച്ചവർക്ക് 22.44 രൂപ വരെ
Leave a Reply

Your email address will not be published. Required fields are marked *