Breaking NewsFeatured

ഐൻ ദുബായ് അടുത്ത വർഷം ആദ്യ പാദത്തിൽ വീണ്ടും തുറക്കും

ദുബായ് – ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച്​ മാസങ്ങൾക്ക്​ ശേഷമെ തുറക്കൂ എന്ന്​ അധികൃതർ വെബ്​സൈറ്റിൽ വ്യക്​തമാക്കി. മാർച്ച്​ 14നാണ്​ അറ്റകുറ്റപ്പണിക്കായി ഐൻ ദുബൈ അടച്ചത്​. കഴിഞ്ഞ പെരുന്നാൾ അവധി സമയത്ത്​ തുറക്കുമെന്നായിരുന്നു അന്ന്​ അറിയിച്ചിരുന്നത്​. എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാത്ത കാരണം പ്രവർത്തനം നീട്ടിവെക്കുകയായിരുന്നു.

ഐൻ ദുബൈയിലെ നവീകരണ പ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്​. അതിനാൽ അടുത്ത വർഷം ആദ്യ പാദത്തോടെ തുറക്കുമെന്നാണ്​ കരുതുന്നത്​ എന്ന്​ അധികൃതർഅറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ 250 മീറ്ററാണ്​ ഉയരം. മുകളിലെത്തിയാൽ 360 ഡിഗ്രിയിൽ ദുബൈയുടെ മൊത്തം കാഴ്ചകൾ ആസ്വദിക്കാം. ഇതിന്നായി വിശാലമായ 48 ആഡംബര കാബിനുകാളുണ്ട്. ഐൻ ദുബൈ ഒരു തവണ കറക്കം പൂർത്തിയാക്കാൻ 38 മിനിറ്റ്​ വേണം. കഴിഞ്ഞ വർഷം ഒക്​ടോബറിലാണ്​ ഐൻ ദുബൈ സന്ദർശകർക്കായി തുറന്നുകൊടുത്തത്​.

Shares:

Related Posts

Breaking News

യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ഫസ്റ്റ് ലെഗോ ലീഗ് യുഎഇ ദേശീയ ജേതാക്കള്‍

ദുബായ് - യുണീക് വേള്‍ഡ് റോബോട്ടിക്‌സില്‍ നിന്നുള്ള ടീം യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് 'ഫസ്റ്റ് ലെഗോ ലീഗ് (എഫ്എല്‍എല്‍) യുഎഇ നാഷണല്‍സ് 2023' ജേതാക്കളായി. മൂന്നു മേഖലകളിലായി 200ലധികം പങ്കാളിത്ത ടീമുകളില്‍ നിന്നും പ്രശസ്തമായ ചാമ്പ്യന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ യു.ഡബ്‌ള്യു.ആര്‍ 7 പുരസ്‌കാരങ്ങള്‍
Breaking News

ലോഡ്ജിൽ വൃദ്ധൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അയൽവാസി അറസ്റ്റിൽ

തൊടുപുഴ - മുട്ടത്തെ ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്,​ ഈ മാസം 24നാണ് മുട്ടത്തെ ലോഡ്ജിൽ മാർത്താണ്ഡം സ്വദേശിയായ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തലയ്ക്കുള്ളിൽ
Featured

യുഎഇയുടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേരള മു​ഖ്യ​മ​ന്ത്രി

ദുബായ് - യു.​എ.​ഇ​യു​ടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.ദുബായ് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ശൈ​ഖ്​ മ​ൻ​സൂ​റി​നെ സ​ന്ദ​ർ​ശി​ച്ച​തും അ​വി​ടെ ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ല്ല ഓ​ർ​മ​ക​ളാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ
Gulf

റഹ്മാനിയ്യ ഗോള്‍ഡന്‍ ജൂബിലി: ജ്ഞാന ശ്രേഷ്ഠ പുരസ്‌കാരം കോഡൂര്‍ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍ക്കും, കര്‍മശ്രേഷ്ഠ പുരസ്‌കാരം ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ക്കും നൽകും

ദുബായ് - മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകളര്‍പ്പിച്ച് മുന്നേറുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളജ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് റഹ്മാനിയ്യ യുഎഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പി.കെ മൊയ്തു ഹാജി മെമ്മോറിയല്‍ റഹ്മാനിയ്യ ജ്ഞാന ശ്രേഷ്ഠ, കര്‍മ ശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍
Leave a Reply

Your email address will not be published. Required fields are marked *