GulfUAE

എ.കെ.എം.ജി എമിറേറ്റ്സ് ഇരുപതാം വാർഷികാഘോഷം: ശശിതരൂർ മുഖ്യാതിഥി

ദുബായ് – യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്സിന്‍റെ ഇരുപതാം വാ‍ർഷികാഘോഷം മെയ് 14 ന് അജ്മാനില്‍ നടക്കും. ശശി തരൂർ എം പി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അജ്മാന്‍ (മുന്‍ കെമ്പിന്‍സ്കി) ഹോട്ടലിലാണ് ഐഷറീന്‍ എന്നുപേരിട്ടിരിക്കുന്ന ആഘോഷ പരിപാടി നടക്കുക.

യുഎസ്,യുകെ, കാനഡ, ഇന്ത്യ എന്നിവയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുളള ആരോഗ്യവിദഗ്ധർ ഐഷറീന്‍ സമ്മേളനത്തിലും അതോടനുബന്ധിച്ച് ദുബായ് കോണ്‍റാഡ് ഹോട്ടലില്‍ മെയ് 12 ന് നടക്കുന്ന അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കും. ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ചെയർമാനും എ കെ എം ജി സ്ഥാപക പ്രസിഡന്‍റുമായ ഡോ. ആസാദ് മൂപ്പൻ പരിപാടിയുടെ മുഖ്യരക്ഷാധികാരിയായിരിക്കുമെന്നും എ കെ എം ജി എമിറേറ്റ്സ് ഭാരവാഹികൾ ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ അറിയിച്ചു.

എകെഎംജി തിയേറ്റേഴ്സിന്‍റെ ആഭിമുഖ്യത്തിലൊരുങ്ങുന്ന ഋതു എന്ന നൃത്ത സംഗീത നാടകമാണ് പരിപാടിയുടെ പ്രധാന ആകർഷണം. നാല് കാലങ്ങളെ (വസന്തം, ഗ്രീഷ്മം,ശരത്,ശിശിരം) ആസ്പദമാക്കിയൊരുങ്ങുന്ന പരിപാടിയില്‍ 100 ഓളം ഡോക്ടർമാർ ഉള്‍പ്പടെ 150 ഓളം പേർ ഭാഗമാകും. സംഘടനയിലെ അംഗങ്ങളായ ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് നൃത്ത സംഗീത നാടകത്തിന്‍റെ രചനയും സംവിധാനവും ഒരുക്കിയിരിക്കുന്നത്.

എ കെ എം ജി വൈദ്യശാസ്ത്ര പുരസ്കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യും. അമേരിക്കയിലെ കാൻസർ വിദഗ്ധൻ ഡോ. എം വി പിള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും, അബൂദബിയിലെ ജി 42 സി ഇ ഒ ആശിഷ് ഐപ് കോശി യൂത്ത് ഐക്കൺ പുരസ്കാരവും ഏറ്റുവാങ്ങും. സംഘടനയുടെ പുതിയ പ്രസിഡന്‍റായി ഡോ. നിർമ്മല രഘുനാഥൻ സമ്മേളനത്തിൽ ചുമതലയേൽക്കും. ഭാരവാഹികളായ ജോർജ് തോമസ്, ജോർജ് ജേക്കബ്, സറഫുല്ല ഖാൻ, ജമാലുദ്ദീൻ അബൂബക്കർ, സുഖു മലയിൽ കോശി, ബിജു ഇട്ടിമാണി, ഫിറോസ് ഗഫൂർ, കെ എം മാത്യൂ തുടങ്ങിയവരാണ് വാ‍ർത്താസമ്മേളത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചത്.

Shares:

Related Posts

Breaking News

റമദാനിൽ റോ​ഡ്​ സുരക്ഷാ കാ​മ്പ​യി​ൻ സ​ജീ​വ​മാ​ക്കി ആ​ർ.​ടി.​എ

ദുബായ് - റ​മ​ദാ​നി​ൽ റോ​ഡ്​ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്റെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും വേണ്ടി സംഘടിപ്പിക്കുന്ന കാ​മ്പ​യി​ൻ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) സ​ജീ​വ​മാ​ക്കി. ‘ഇ​ഫ്താ​ർ ആ​സ്വ​ദി​ക്കൂ, നി​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ശ്ര​ദ്ധി​ക്കൂ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. ഇതിന്റെ ഭാഗമായി റോ​ഡു​ക​ളി​ൽ
Business

മാ​സ്റ്റ​ര്‍ വി​ഷ​ന്‍ എ​ക്‌​സ​ല​ന്‍സ് 2024 പു​ര​സ്‌​കാ​രം ദുബായിൽ പ്രഖ്യാപിച്ചു

ദുബായ്: മാസ്റ്റർ വിഷൻ ഇന്‍റർനാഷണൽ എക്സലൻസ് 2024 പുരസ്കാര സമർപ്പണം ഡിസംബർ 20 മുതൽ 22 വരെ നടക്കും. ഇതിന്റെ മുന്നോടിയായി ആദ്യ രണ്ട് ദിവസങ്ങളിൽ ദുബായ് ദേര ക്രൗൺ പ്ലാസ ഹോട്ടലിലാണ് ബിസിനസ് കോൺക്ലേവ് സണ്ഫടിപ്പിച്ചിട്ടുണ്ട്. പുരസ്‌കാര സമർപ്പണം 22
Breaking News

കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​നം, ക​പ്പ​ൽ സ​ർ​വി​സ് ഉടൻ തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി

ദുബായ് - കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ യു.​എ.​ഇ - ​കേ​ര​ള സെ​ക്ട​റി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന, ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘ​വു​മാ​യി കോ​ഴി​ക്കോ​ട്ട്​ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം
Breaking News

പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസും കുറച്ചു യു.എ.ഇയിൽ പുതിയ ഇന്ധന വില

ദുബായ്: യു.എ.ഇയിലെ 2024 ജൂൺ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസുമാണ്​ കുറഞ്ഞിരിക്കുന്നത്​. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ
Leave a Reply

Your email address will not be published. Required fields are marked *