Breaking NewsGulf

ദുബായിയുടെ ചരിത്രം വിവരിക്കുന്ന ‘അൽ ഷിന്ദഗ മ്യൂസിയം’ സഞ്ചാരികളെ നെഞ്ചേറ്റാൻ ഒരുങ്ങികഴിഞ്ഞു

ദുബായ് – മനം മുട്ടെ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്ന വിനോദകേന്ദ്രങ്ങളും എല്ലാം കൊണ്ടും ഇന്ന്​ ലോകത്തിന്റെ നെറുകയിൽ തല ഉയർത്തി നിൽക്കുകയാണ് ദുബായ് നഗരം. ഉയർന്ന ജീവിതനിലവാരവും ജോലിസാധ്യതയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി അത്​ വളർന്നു പന്തലിച്ചിരിക്കുന്നു. ചരിത്രത്തിലേക്ക്​ തിരിഞ്ഞുനോക്കുമ്പോൾ വളരെ പഴയതല്ലാത്ത ഒരു വീട്ടിൽ നിന്നാണ്​ ഈ നഗരത്തിന്‍റെ പിറവിയെന്ന്​ കാണാനാകും. അത്​ ‘ആൽ മക്​തൂം’ എന്ന ദുബൈയുടെ ഭരണകുടുംബത്തിന്‍റെ വീടാണ്​. ഒരു പക്ഷേ ദുബായിയുടെ തുടക്കത്തിനും വളർച്ചക്കും സാക്ഷിയായ സ്മാരകമാണത്​. ചരിത്രം ഉറങ്ങിക്കിടക്കുന്ന ദുബായിയുടെ ‘ജന്മഗൃഹം’.

1833ആണ് ആൽ മക്തൂം കുടുംബം ദുബായിയുടെ ഈ തീരാ പ്രദേശത്ത് സ്ഥിരതാമസമാക്കിയത്​. ക്രീക്കിന്‍റെ പടിഞ്ഞാറൻ തീരത്ത് വ്യാപിച്ചുകിടക്കുന്ന 31 ഹെക്ടർ പരിസരം ഇതോടെ യു.എ.ഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായി മാറിയത്. പഴമയുടെ അടയാളങ്ങൾ കേടുപാടുകളില്ലാതെ സംരക്ഷിച്ചിരിക്കുന്ന ഇവിടെ പുതുതായി രൂപപ്പെടുത്തിയ മ്യൂസിയം ​പൊതുജനങ്ങൾക്കായി യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ ജനങ്ങൾക്ക്​ മുമ്പിൽ സമർപ്പിച്ചത്​. ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ പിതാമഹൻ ശൈഖ്​ സഈദ്​ ആൽ മക്​തൂം ഭരണം നടത്തിയത്​ ഇവിടം ആസ്ഥാനമാക്കിയായിരുന്നു.അതുകൊണ്ടു തന്നെ പാരമ്പര്യത്തെ വളരെ പവിത്രതയോടെ സംരക്ഷിക്കുന്ന സംസ്കാരത്തിന്‍റെ ഭാഗമായി ​ഈ വീടും ഇക്കാലംവരെ വളരെ പ്രധാന്യത്തോടെ പരിപാലിക്കപ്പെട്ടിട്ടുണ്ട്​. ഇപ്പോൾ ഇതടങ്ങുന്ന പ്രദേശം തന്നെ വലിയ മ്യൂസിയമാക്കി പരിവർത്തിപ്പിച്ച്​ സഞ്ചാരികൾക്കും ചരിത്രകുതുകികൾക്കും വേണ്ടി തുറന്നിരിക്കയാണ്​. ഒരു ഇടത്തരം അറേബ്യൻ നഗരം എന്നതിൽ നിന്ന്​ ദുബായ് എങ്ങനെ ലോകോത്തര പട്ടണമായി വികസിച്ചുവെന്ന്​ ഇവിടെ പഠിച്ചെടുക്കാനാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള ദുബായിയുടെ ചരിത്രവും പൈതൃകവും മനസിലാക്കാൻ സഹായിക്കുന്ന രൂപത്തിലാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്​. നിലവിൽ തന്നെ നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദശേത്തെ 80കെട്ടിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ്​ മ്യൂസിയം ഒരുക്കിയിട്ടുള്ളത്​. നഗരത്തിന്‍റെ പിറവിയും വളർച്ചയും കേന്ദ്രീകരിച്ച ‘അൽ ഷിന്ദഗ’ എന്ന സ്ഥലനാമം തന്നെയാണ്​ മ്യൂസിയത്തിനും നൽകപ്പെട്ടിരിക്കുന്നത്​. എമിറേറ്റിന്‍റെ പൈതൃക പ്രദേശമെന്ന നിലയിയാണ്​ അൽ ഷിന്ദഗ അറിയപ്പെടുന്നത്​​.

2025ൽ ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് ജനറൽ കോൺഫറൻസിന് ദുബായ് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നടന്നിരിക്കുന്നത്​. സമ്മേളനത്തിന്​ മുമ്പായി 10 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാനാണ്​ മ്യൂസിയം പദ്ധതിയിടുന്നത്​. പ്രധാന പ്രദർശനങ്ങൾ കൂടാതെ, വർക്ക്ഷോപ്പുകളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കാനും, സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് വേനൽക്കാലത്തും ശൈത്യകാലത്തും പ്രത്യേക സീസണൽ ക്യാമ്പിങിനും മ്യൂസിയം ഉപയോഗപ്പെടുത്തും.

Shares:

Related Posts

Featured

ആ​റു​മാ​സ ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഫ്ലോ​റി​ഡ​യി​ൽ

ദുബായ് - അ​റ​ബ് ലോ​ക​ത്തെ നാഴിക കല്ലായ ആ​ദ്യ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ന്യൂ​ട്ര​ൽ ബൂ​യ​ൻ​സി ല​ബോ​റ​ട്ട​റി​യി​ൽ ത​ന്‍റെ അ​വ​സാ​ന പ്രീ-​മി​ഷ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി യു.​എ​സി​ലെ ​ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ലെ​ത്തി. നാ​സ​യു​ടെ
Gulf

ഒമാൻ സുല്‍ത്താനുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുമായ എം എ യുസഫലി. യുഎഇ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമാന്‍ ഭരണാധികാരി. യുഎഇ പ്രസിന്റ് ഷെയ്ഖ്
Breaking News

പുസ്തകങ്ങളിലൂടെ സംസ്‌കാരങ്ങളെ സമന്വയിപ്പിക്കാന്‍ കഴിയും; ഡോ.ശൈഖ് സുല്‍ത്താന്‍

ഷാർജ - അക്ഷരലോകം കാത്തിരുന്ന ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 41മത് എഡിഷന്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ ചൊവ്വാഴ്ച സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.'സ്‌പ്രെഡ് ദി വേഡ്'
Bahrain

ബഹ്റൈൻ ദേശീയ ദിനം; ന​ഗരങ്ങളും തെരുവുകളും ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി

മനാമ: ദേശീയ ദിനാഘോഷത്തിനായി രാജ്യത്തെ ന​ഗരങ്ങളും തെരുവുകളും അണിഞ്ഞൊരുങ്ങി. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും ചിത്രങ്ങളും പതാകകളും കൊണ്ടാണ് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുന്നത്. ദേശീയ പതാകയെ പ്രതിനനിധാനം ചെയ്യുന്ന വെള്ളയും ചുവപ്പും കല‍ർന്ന വർണങ്ങളിലുള്ള
Leave a Reply

Your email address will not be published. Required fields are marked *