BahrainBreaking News

സിംഗപ്പൂരും ബഹ്​റൈനും നിയമരംഗത്ത്​ കൈകോർക്കാൻ ഒരുങ്ങുന്നു

മനാമ – നിലവിലെ ആഭ്യന്തരനി​യ​മ​മേ​ഖ​ല​യി​ൽ നിന്നും വ്യത്യസ്തമായി വ്യാ​പാ​ര സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര കോ​ട​തി സ്ഥാ​പി​ക്കാ​നാ​ണ്​ ധാ​ര​ണയുമായി ബ​ഹ്​​റൈ​നും സിം​ഗ​പ്പൂ​രും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സിം​ഗ​പ്പൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. സിം​ഗ​പ്പൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കൊ​മേ​ഴ്​​സ്യ​ൽ കോ​ർ​ട്ടി​ന്‍റെ മോ​ഡ​ലി​ലിൽ സ്ഥാ​പിക്കപ്പെടുന്ന കോർട്ടിന് ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​മേ​ഴ്​​സ്യ​ൽ കോ​ർ​ട്ട്​ (ബി.​ഐ.​സി.​സി) എ​ന്നാ​യി​രി​ക്കും പേ​ര്. ധാരണാപത്രത്തിൽ സിം​ഗ​പ്പൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ചീ​ഫ്​ ജ​സ്റ്റി​സ്​ സ​ന്ദ​രീ​ഷ്​ മേ​നോ​നാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ബ​ന്ധ​പ്പെ​ട്ട​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സം​യു​ക്ത ക​മ്മി​റ്റി​യും രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്​​​ട്ര വ്യാ​പാ​ര ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി വ്യ​വ​ഹാ​ര മേ​ഖ​ല​യി​ൽ സിം​ഗ​പ്പൂ​രി​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്ത്​ മു​ന്നി​ൽ​വെ​ച്ചാ​ണ്​ ബ​ഹ്​​റൈ​ൻ മു​ന്നോ​ട്ടു നീ​ങ്ങു​ക.

Shares:

Related Posts

Featured

അപകടങ്ങൾ റിപ്പോർട്ട് ചെയ്യാം, പരാതികൾ നൽകാം; ദുബായ് പോലീസ് ‘ഓൺ ദി ഗോ’ വിപുലീകരിക്കുന്നു

ദുബായ്: ദുബായ് പോലീസിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘ഓൺ ദി ഗോ’ പദ്ധതിയുടെ വിപുലീകരണം അധികൃതർ പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് പോകാതെ തന്നെ പ്രധാന സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ്
Gulf

അബുദാബി മിഡ് ടേം അവധി പ്ര​ഖ്യാ​പി​ച്ചു; ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 23 വ​രെ​.

അബുദാബി - ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 23 വ​രെ​ ഏ​ഴ് ദി​വ​സം അ​ബൂ​ദാ​ബി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍ക്ക് മിഡ് ടേം അവധി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 24ന് ​സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കും. പ​ഠ​ന​നി​ല​വാ​രം വി​ല​യി​രു​ത്താ​ന്‍ അ​വ​ധി​ക്കാ​ലം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍ഥി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ഓ​രോ കു​ട്ടി​ക​ളു​ടെ​യും പ​ഠ​ന​നി​ല​വാ​രം
Breaking News

ദുബായിൽ ഐ.​ഐ.​എ​സ്​, ഐ.​ഐ.​ടി, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പുതിയ തൊ​ഴി​ല​ന്വേ​ഷ​ണ വി​സ.

ദുബായ് - ​തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കാ​യി യു.​എ.​ഇ ഗവർമെന്റ് ഏ​ർ​പ്പെ​ടു​ത്തി​യ പുതിയ വിസാ നിയമമനുസരിച്ചു ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾക്ക് ഇനിമുതൽ 60, 90, 120 ദി​വ​സ വി​സ​ ല​ഭി​ക്കും. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ടി), ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സ്​ (ഐ.​ഐ.​എ​സ്) എ​ന്നി​വ​യി​ൽ​നി​ന്ന്​
Leave a Reply

Your email address will not be published. Required fields are marked *