Breaking NewsFeatured

ദുബായ് ഇമിഗ്രേഷൻ എമിറാത്തി വനിതാ ദിനം ആഘോഷിച്ചു: നോറ അൽ മത്രൂഷി മുഖ്യാതിഥിയായി

ദുബായ്: ദുബായ് ഇമിഗ്രേഷൻ എമിറാത്തി വനിതാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അറബ് ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ ബഹിരാകാശ പര്യവേക്ഷണ അനുഭവങ്ങളും വെല്ലുവിളികളും നോറ അൽ മത്രൂഷി പരിപാടിയിൽ പങ്കുവെച്ചു.

ദുബായ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ രാജ്യത്തിന്റെ ദേശീയ വികസനത്തിൽ എമിറാത്തി വനിതകളുടെ പ്രധാനപ്പെട്ട പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങിൽ നഖ്ർ സോഷ്യൽ ക്ലബിലെ മുതിർന്ന എമിറാത്തി വനിതകളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഡിപ്പാർട്ട്മെന്റിൽ വനിതാ ജീവനക്കാരുടെ സംഭാവനകളെയും പ്രത്യേകമായി ആദരിച്ചു.

എമിറാത്തി വനിതകളുടെ നേട്ടങ്ങളും നേതൃപാടവവും വിവിധ മേഖലകളിലെ മികവും പ്രദർശിപ്പിച്ച ഈ പരിപാടി വനിതാ ശാക്തീകരണത്തിനും ദേശീയ വികസനത്തിലും എമിറാത്തി വനിതകളുടെ സംഭാവനയെ ഉയർത്തിക്കാട്ടുന്നതുമായിരുന്നു.

Shares:

Related Posts

Featured

സൗദി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പാലക്കാട് സ്വദേശിയുടെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയെ വധശിക്ഷയ്ക്ക് വിധേയമാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുൽ ഖാദ‍ർ റഹ്മാൻ (63) എന്നയാളെയാണ് വധ ശിക്ഷയ്ക്ക് വിധേയമാക്കിയത്. സൗദി പൗരനായ യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്നയാളെ
Featured

ദുബായിൽ മലയാളി വിദ്യാർ‍ത്ഥി മുങ്ങിമരിച്ചു

ദുബായ്: ദുബായിയിൽ കൂറ്റൻ തിരമാലയിൽപ്പെട്ട് മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർകോഡ് സ്വദേശി അബ്ദുള്ള മഫാസ് (15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി ഫാത്തിമയെ രക്ഷപ്പെടുത്തി. ദുബായ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മഫാസ്. വെള്ളിയാഴ്ച ദുബായിലെ അൽ മംസാർ ബീച്ചിൽ
Breaking News

കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

കൊച്ചി - കൊച്ചിയിലെ ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി
Gulf

ഖത്തറിൽ ജനസംഖ്യ 30 ലക്ഷം കടന്നു 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും, 8.42 ല​ക്ഷം സ്ത്രീ​ക​ളും

ദോ​ഹ - ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 30 ല​ക്ഷം ക​ട​ന്ന​താ​യി പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്. മാ​ർ​ച്ച് മാ​സം അ​വ​സാ​ന​ത്തോ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും 8.42 ല​ക്ഷം സ്ത്രീ​ക​ളും എ​ന്ന​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​നെ അ​പേ​ക്ഷി​ച്ച്
Leave a Reply

Your email address will not be published. Required fields are marked *