ദുബായ്: കനത്ത മഴക്ക് ശേഷം വെള്ളക്കെട്ടുകളിലും മറ്റും കൊതുകുകളും അണുക്കളും പെരുകുന്നത് ഒഴിവാക്കാൻ നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി. കീടനാശിനികൾ ഉപയോഗിച്ച് പാർക്കുകൾ, മാർക്കറ്റുകൾ, ഡ്രെയിനേജ് ഏരിയകൾ, ജലാശയങ്ങൾ, റസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക മേഖലകൾ പോലുള്ള പ്രദേശങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്.കൊതുകുകളുടെ വർധന തടയുന്നതിന് താമസക്കാർക്കിടയിൽ അവബോധം പകരുന്നതിനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്പ്രേ, സ്മോക്ക് കീടനാശിനികൾ എന്നിവക്കൊപ്പം ബാക്ടീരിയ കാപ്സ്യൂളുകളും ഉപയോഗിക്കുന്നുണ്ട്. കൊതുക് ഭീഷണി ചെറുക്കാനായി 511 ലിറ്റർ ദ്രവ കീടനാശിനികളും 391 കിലോഗ്രാം ഖര കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. അതേസമയം, താമസക്കാരുടെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യംവെച്ച് പരിസ്ഥിതി സൗഹൃദ കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്.കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി സജീവമാക്കിയതായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
- Home
- Breaking News
- അണുനശീകരണ പ്രവർത്തനം സജീവമാക്കി ദുബായ് മുനിസ്സിപാലിറ്റി.
അണുനശീകരണ പ്രവർത്തനം സജീവമാക്കി ദുബായ് മുനിസ്സിപാലിറ്റി.
Related Posts
Dubai: Danube Properties, one of the UAE’s leading private real estate developers, proudly unveiled its latest residential marvel – Sparklz by Danube – at the International Property Show (IPS) 2025. The launch took
ദുബായ് - തൊഴിൽ അന്വേഷകർക്കായി യു.എ.ഇ ഗവർമെന്റ് ഏർപ്പെടുത്തിയ പുതിയ വിസാ നിയമമനുസരിച്ചു ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇനിമുതൽ 60, 90, 120 ദിവസ വിസ ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്) എന്നിവയിൽനിന്ന്
ഷാർജ - ഷാർജയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷം അടിയന്തിരമായി തിരിച്ചിറക്കി. 174 യാത്രകാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനയാത്ര പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ
ഷാര്‍ജ - 41മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മലയാള സിനിമാ താരം ജയസൂര്യ വ്യാഴം (10 -11- 2022) രാത്രി 8 മണിക്ക് ബാള്‍റൂമില്‍ സിനിമാ പ്രേമികളുമായി സംവദിക്കും. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാള സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയ





