Breaking NewsFeatured

വാഹനഉടമകൾക്ക് കടുത്ത നിർദ്ദേശവുമായി ദുബായ് മുൻസിപ്പാലിറ്റി.

ദുബായ്: കൃത്യമായി വൃത്തിയും വെടിപ്പുമില്ലാതെ കൊണ്ടുനടക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഉടമയ്ക്ക് 500 ദര്‍ഹം പിഴ ചുമത്തുമെന്നാണ് ദുബായ് മുൻസിപ്പാലിറ്റി. നഖ്‌അഗരത്തിലെ പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താലാണ് നടപടിസ്വീകരിക്കുക എന്ന് അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്ക. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക് 15 ദിവസം നല്‍കും ഒപ്പം നിശ്ചിതസമയപരിധിക്കുള്ളിലും വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. നഗരസൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും വാഹനങ്ങളുടെ വൃത്തിയും പ്രധാനമാണ്. ആഴ്ചയിലൊരിക്കലെങ്കിലും വാഹനം കഴുകിയിരിക്കണം. അവധിക്കാല യാത്ര പോകുമ്പോള്‍ ഡ്രൈവിംഗ് അറിയാവുന്ന ഒരുസുഹൃത്തിന് വാഹനം കൈമാറിയിരിക്കണം ഒപ്പം ഏറ്റവുംകുറഞ്ഞത് ആഴ്ചയില്‍ ഒരുതവണയെങ്കിലും 10 മിനിറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും വാഹന ഉടമകള്‍ക്കായി അധികൃതര്‍ നല്‍കിയിട്ടുണ്ട്.
കഴിവതും ആളൊഴിഞ്ഞ ചൂടതികമില്ലാത്ത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യണം. ഒപ്പം ലഭ്യമായിട്ടുള്ള ഗുണനിലവാരമുള്ള കവര്‍ ഉപയോഗിച്ച് വാഹനം മൂടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട വൃത്തിഹീനമായ വാഹനങ്ങള്‍ക്ക് 3000 ദര്‍ഹം വരെ പിഴചുമത്തിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ദുബായ് നഗരത്തിലും നിയമം കര്‍ശനമാക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.

Shares:

Related Posts

Gulf

ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളികളിൽ പതിനായിരങ്ങളെത്തി

ദുബായ് - റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​ക്ക്​ എമിറേറ്റിന്റെ വി​വി​ധ പ​ള്ളി​ക​ളി​ൽ പതിനായിരക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ എത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി​ക​ളി​ൽ ആ​ശ​ങ്ക​യി​ല്ലാ​തെ​യാ​ണ്​ വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്. സാ​ധാ​ര​ണ​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും നേ​ര​ത്തേ ത​ന്നെ പ​ള്ളി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. കോ​വി​ഡ്​
Featured

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ് - മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ശിഹാബ് തങ്ങള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര ബിസിനെസ്
Breaking News

ച​ര​ക്കു​ഗ​താ​ഗ​തം പൂ​ർ​ണ​തോ​തി​ൽ സജ്ജമാക്കി ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ൽ

ദുബായ് - രാ​ജ്യ​ത്തി​ന​ക​ത്ത്​ ഏ​തു​ത​ര​ത്തി​ലു​ള്ള ച​ര​ക്കും കൊ​ണ്ടു​പോ​കാ​ൻ സാദിക്കും വിധം പൂ​ർ​ത്തി​യാ​യതായി ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സം​വി​ധാ​നതോടുകൂടിയുള്ള എ​ല്ലാ ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത​സൗ​ക​ര്യ​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും രാ​ജ്യ​ത്തെ നാ​ല് പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളെ​യും ഏ​ഴ് ലോ​ജി​സ്റ്റി​ക്ക​ൽ മേ​ഖ​ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്നതാണ്‌
Featured

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും; പ്രതികരിക്കാതെ ഇസ്രയേല്‍

തെഹ്‌റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല. നിലവിൽ
Leave a Reply

Your email address will not be published. Required fields are marked *