Breaking NewsFeatured

ദുബായിൽ ഐ.​ഐ.​എ​സ്​, ഐ.​ഐ.​ടി, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പുതിയ തൊ​ഴി​ല​ന്വേ​ഷ​ണ വി​സ.

ദുബായ് – ​തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കാ​യി യു.​എ.​ഇ ഗവർമെന്റ് ഏ​ർ​പ്പെ​ടു​ത്തി​യ പുതിയ വിസാ നിയമമനുസരിച്ചു ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾക്ക് ഇനിമുതൽ 60, 90, 120 ദി​വ​സ വി​സ​ ല​ഭി​ക്കും. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ടി), ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സ്​ (ഐ.​ഐ.​എ​സ്) എ​ന്നി​വ​യി​ൽ​നി​ന്ന്​ പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കാ​യി​രി​ക്കും ഇത്തരം ജോ​ബ് എക്​സ്‌പ്ലൊറേഷൻ വി​സ ല​ഭി​ക്കു​ക. ഇതോടൊപ്പം ഇ​തി​നു​ പു​റ​മെ 500 മി​ക​ച്ച യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ പുതിയ ​വി​സ നിയമം ഉപകരിക്കും.

90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ജോ​ലി അ​ന്വേ​ഷ​ക​ർ​ക്ക്​ 90 ദി​വ​സം ഒ​രേ വി​സ​യി​ൽ യു.​എ.​ഇ​യി​ൽ നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഇനിമുതൽ ജോ​ബ് എക്​സ്‌പ്ലൊറേഷൻ വി​സ എ​ടു​ക്കേ​ണ്ടി​വ​രും. അ​തേ​സ​മ​യം നിലവിൽ 30, 60 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

ഈ ​വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ വി​സ നീ​ട്ടാ​ന്നും ക​ഴി​യും. ഐ.​സി.​പി​യു​ടെ വെ​ബ്​​സൈ​റ്റി​ലെ വി​വ​രം അ​നു​സ​രി​ച്ച്​ 60 ദി​വ​സ​ത്തെ ജോ​ബ്​ സീ​ക്കേ​ഴ്​​സ്​ വി​സ​ക്ക്​ 1495 ദി​ർ​ഹ​മാ​ണ്​ ഫീ​സ്. 90 ദി​വ​സം 1655, 120 ദി​വ​സം 1815 എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്കു​ക​ൾ. എ​ന്നാ​ൽ, യു.​എ.​ഇ​യി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ വി​സ നീ​ട്ടു​ന്ന​തി​ന്​ അ​ധി​ക തു​ക ന​ൽ​കേ​ണ്ടി​വ​രും.

നി​ല​വി​ൽ, സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യാ​ണ്​ പ​ല​രും ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​തും ജോ​ലി ചെ​യ്യു​ന്ന​തും. ഇ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണ്. പി​ടി​ക്ക​പ്പെ​ട്ടാ​ൽ വ​ൻ തു​ക പി​ഴ അ​​ട​ക്കേ​ണ്ടി​വ​രും. ജോ​ലി ത​ട്ടി​പ്പു​കാ​ർ മു​ത​ലെ​ടു​ക്കു​ന്ന​തും ഈ ​വി​സ ഉ​പ​യോ​ഗി​ച്ചാ​ണ്. അ​തേ​സ​മ​യം, ജോ​ബ്​ സീ​ക്കേ​ഴ്​​സ്​ വി​സ എ​ടു​ത്ത​യാ​ൾ​ക്ക്​ യു.​എ.​ഇ​യി​ൽ ധൈ​ര്യ​മാ​യി ജോ​ലി തേ​ടാം. തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന വി​സ​യാ​ണ്​ ജോ​ബ്​ സീ​ക്കേ​ഴ്​​സ്​ വി​സ.

Shares:

Related Posts

Gulf

പി.വി വിവേകാനന്ദിനെ അനുസ്മരിച്ചു

ദുബായ് - ദുബായ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മുന്‍ അധ്യക്ഷനും ‘ഗള്‍ഫ് ടുഡെ’ ചീഫ് എഡിറ്ററുമായിരുന്ന പി.വി വിവേകാനന്ദിനെ ഐഎംഎഫ്-ചിരന്തന യുഎഇ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരിച്ചു. മിഡില്‍ ഈസ്റ്റിലെ മാധ്യമ മേഖലയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച വിവേകാനന്ദ് ഇതര സമൂഹങ്ങളിലും ആദരണീയനായിരുന്നു.
Breaking News

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; തളരാതെ തരൂർ

ന്യൂഡൽഹി - ചരിത്രത്തിലെ തങ്കലിപികളിൽ ഇനിമുതൽ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ എന്ന സ്ഥാനം, കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും,
Breaking News

രാ​ജ്യം ശൈ​ഖ്​ സാ​യി​ദി​നെ അനുസ്​​മ​രി​ച്ചു ഒപ്പം ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന്​ രാ​ഷ്ട്ര​പി​താ​വി​നെ ഓ​ർ​ത്ത്​ അ​ൽ നി​യാ​ദി

ദുബായ് - യു.​എ.​ഇ​യുടെ രാ​ഷ്ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നെ അനുസ്മ​രി​ച്ച്​ രാ​ജ്യം. റ​മ​ദാ​ൻ 19ലെ ​ഓ​ർ​മ​ദി​നം സാ​യി​ദ്​ ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും മാ​ന​വി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യാ​ണ്​ പു​തു​ക്കി​യ​ത്. യു.​എ.​ഇ​യുടെ രൂപീകരണത്തിനും മുന്നോട്ടുള്ള
Breaking News

ഹിജ്‌റ വർഷാരംഭം: ദുബായിലെ സർക്കാർ ജീവനക്കാർക്ക് ജൂൺ 15 ന് ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു

ദുബായ്: ഹിജ്‌റ വർഷാരംഭത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് 2026 ജൂൺ 15 തിങ്കളാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. ദുബായ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്മെന്റാണ് (DGHR) ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ശനി, ഞായർ വാരാന്ത്യ അവധികൾക്കൊപ്പം തിങ്കളാഴ്ചയും കൂടി ലഭിക്കുന്നതോടെ സർക്കാർ മേഖലയിലുള്ളവർക്ക്
Leave a Reply

Your email address will not be published. Required fields are marked *