ദുബായ് – ദുബായ് പോലീസിന്റെ പൊലീസിലെ കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗത്തിലെ സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി സാധാരണക്കാരായ തൊഴിലാളികളുടെ കുടുംബങ്ങളിൽ സന്തോഷംപകരുക എന്ന ലക്ഷ്യം വെച്ച് 400 പേർക്ക് ആദരവും സമ്മാനങ്ങളും ഒരുക്കി. ദുബായ് പൊലീസ് ഓഫിസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ വിവിധ സൗജന്യ ആരോഗ്യപരിശോധന, കണ്ണ് പരിശോധന, തിരഞ്ഞെടുത്ത അഞ്ചുപേർക്ക് യാത്രാ ടിക്കറ്റുകൾ വിതരണം, റമദാൻ കിറ്റ് വിതരണം എന്നിവയും ജീവനക്കാർക്കായി ഒരുക്കിയിരുന്നു. വിവിധ സന്ദർഭങ്ങളിൽ ദുബായ് പൊലീസ് ജീവനക്കാർക്കായി ഒരുക്കിവരുന്ന പരിപാടികളുടെ തുടർച്ചയായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ സൂപ്പർവൈസർമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സന്തോഷ സന്ദർഭങ്ങളിൽ ഐക്യപ്പെടുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയതെന്ന് ലഫ്. ഖാലിദ് സഖ്ർ അൽ ഹായ് പറഞ്ഞു. പൊലീസിലെ കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗത്തിലെ സുരക്ഷാ ബോധവത്കരണ വിഭാഗമാണ് റമദാനോടനുബന്ധിച്ച് ജീവനക്കാർക്ക് വേണ്ടി പരിപാടി ഒരുക്കിയത്.
- Home
- Breaking News
- സാധാരണക്കാരായ ജീവനക്കാരെ ചേർത്തുപിടിച്ച് ദുബൈ പൊലീസ്
സാധാരണക്കാരായ ജീവനക്കാരെ ചേർത്തുപിടിച്ച് ദുബൈ പൊലീസ്
Related Posts
ദുബായ് - ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തിലെ ഇരകൾക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സിറിയയിൽ യു.എ.ഇ 1000 വീടുകൾ പണി പൂർത്തിയാക്കി. 6.5 കോടി ദിർഹം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയിലൂടെ 6000 പേർക്ക് താമസത്തിന് സൗകര്യമൊരുങ്ങും. വളരെ
ദുബായ് - റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പുതുതായി നവീന ഡിജിറ്റൽ ട്രാഫിക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയതോടെ റോഡ് യാത്രാവേഗം 20 ശതമാനം വർധിച്ചതായും, ആർ.ടി.എയുടെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ്(ഐ.ടി.എസ്) എന്ന സംവിധാനമാണ് നിരീക്ഷണം 63 ശതമാനം മെച്ചപ്പെടുത്തി യാത്രാസമയം കുറക്കാനും സഹായിച്ചതായും.
റാസല്‍ഖൈമ - ഹൃദയാഘാതം മൂലം ജീവന് അപകടത്തിലാകുന്ന പരമാവധി പേരെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയിലെ റാക് ഹോസ്പിറ്റല്‍ എല്ലാ സ്ഥലങ്ങളിലും പ്രഥമ ശുശ്രൂഷ ലഭ്യമാക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) നല്കി 100 ഫസ്റ്റ് എയ്ഡ് ഹീറോകളെ പരിശീലനം
ഈസ്താംബുള്‍ - റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. 50ലേറെ പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്.





