Breaking NewsFeatured

ദുബായ് മാ​ര​ത്ത​ണി​ൽ ച​രി​ത്രം എഴുതി ഇ​ത്യോ​പ്യ​

ദുബായ് – ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ ദുബായ് മാ​ര​ത്ത​ണി​ൽ വീ​ണ്ടും ഇ​ത്യോ​പ്യ​ൻ തേ​രോ​ട്ടം. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളും ഇ​ത്യോ​പ്യ​ക്കാ​ർ തൂ​ത്തു​വാ​രി. ഒ​രേ കു​ടും​ബ​ത്തി​ൽ​പെ​ട്ട​വ​ർ ത​ന്നെ പു​രു​ഷ, വ​നി​ത കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി എ​ന്ന ച​രി​ത്ര​വു​മെ​ഴു​തി​യാ​ണ്​ ദുബായ് മാ​ര​ത്ത​ൺ സ​മാ​പി​ച്ച​ത്. ആ​ദ്യ എ​ട്ട്​ സ്ഥാ​ന​ങ്ങ​ളി​ലും ഫി​നി​ഷ്​ ചെ​യ്ത​ത്​ ഇ​ത്യോ​പ്യ​ക്കാ​രാ​ണ്. ദുബായ് എ​ക്സ്​​പോ സി​റ്റി​യി​ലാ​യി​രു​ന്നു മ​ത്സ​രം നടന്നത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​ബ്ദി​സ ടോ​ള അ​ദേ​ര ഒ​ന്നാ​മ​ത്​ ഫി​നി​ഷ്​ ചെ​യ്ത​പ്പോ​ൾ വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​രി ദെ​രാ ദി​ദ യാ​മി ചാ​മ്പ്യ​നാ​യി. ര​ണ്ട്​ മ​ണി​ക്കൂ​ർ 5.42 മി​നി​റ്റി​ലാ​ണ്​ ടോ​ള അ​ദേ​ര 42 കി​ലോ​മീ​റ്റ​ർ താ​ണ്ടി​യ​ത്. ര​ണ്ട്​ മ​ണി​ക്കൂ​ർ 21.11 മി​നി​റ്റി​ലാ​ണ്​ ദി​ദ യാ​മി​യു​ടെ ഫി​നി​ഷി​ങ്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ദെ​രേ​സ ഗ​ലേ​റ്റ (2.5.51 മ​ണി​ക്കൂ​ർ) ര​ണ്ടാം സ്ഥാ​ന​വും സി​റാ​നേ​ഷ്​ ദാ​ഗ്​​നെ യി​ർ​ഗ (2.21.59 മ​ണി​ക്കൂ​ർ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ദി​ദ യാ​മി​ക്ക്​ പി​ന്നാ​ലെ വ​നി​ത വി​ഭാ​ഗ​ത്തി​ൽ ദു​ദ അ​ഗ സോ​റ​യും (2.21.23) സി​രാ​നേ​ഷ്​ ദ​ഗ്​​നെ യി​ർ​ഗ​യും (2.21.59) ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. അ​ടു​ത്തി​ടെ​യാ​ണ്​ ദി​ദ യാ​മി ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. പ്ര​സ​വം ക​ഴി​ഞ്ഞ ശേ​ഷം ഇ​റ​ങ്ങി​യ മാ​ര​ത്ത​ണി​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ദി​ദ യാ​മി പ​റ​ഞ്ഞു.

എ​ക്സ്​​പോ സി​റ്റി​യി​ൽ പു​ല​ർ​ച്ചെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. മ​ല​യാ​ളി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ പു​ല​ർ​ച്ചെ ത​ന്നെ എ​ത്തി​യി​രു​ന്നു. മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​യി​രു​ന്നു മ​ത്സ​രം. 42.195 കി​ലോ​മീ​റ്റ​ർ മെ​യി​ൻ റേ​സി​ന്​ പു​റ​മെ 10 കി​ലോ​മീ​റ്റ​ർ, നാ​ല്​ കി​ലോ​മീ​റ്റ​ർ റേ​സു​ക​ളും ന​ട​ന്നു. കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും നാ​ല്​ കി​ലോ​മീ​റ്റ​ർ റേ​സി​ലാ​ണ്​ അ​ണി​നി​ര​ന്ന​ത്. നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ക്കാ​രും മ​ത്സ​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Shares:

Related Posts

Featured

മൊബൈൽ തിരിച്ചേൽപിച്ച് മാതൃകയായ ടാക്സി ഡ്രൈവർക്ക്​ ആദരം നൽകി ഷാർജ പോലീസ്

ഷാർജ: ടാക്സി യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരി​ച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക്​ ആദരമൊരുക്കി ഷാർജ പൊലീസ്​. ജോസഫ്​ ബെൻസൻ എന്ന ​ഡ്രൈവർക്കാണ്​ സത്യസന്ധതക്ക്​ അംഗീകാരം ലഭിച്ചത്​. ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ്​ ടാക്സിയിൽ ഫോൺ മറന്നത്​. തുടർന്ന്​ കോൺഫറൻസ്​ സ്ഥലത്തെ പൊലീസിനെ
Business

‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ്: ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായ ക്യൂട്ടീസ്സ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ക്യൂട്ടീസ്സ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ.കെയുമാണ് തങ്ങളുടെ
Breaking News

നൂതന സ്മാ​ർ​ട്ട്​ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം; ദു​ബൈ റോ​ഡു​ക​ളി​ൽ യാ​ത്രാ​വേ​ഗം കൂ​ടി

ദുബായ് - റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) പുതുതായി ന​വീ​ന ഡി​ജി​റ്റ​ൽ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ റോ​ഡ്​ യാ​ത്രാ​വേ​ഗം 20 ശ​ത​മാ​നം വ​ർ​ധി​ച്ചതായും, ആ​ർ.​ടി.​എ​യു​ടെ ഇ​ന്‍റ​ലി​ജ​ന്‍റ്​ ട്രാ​ഫി​ക് സി​സ്റ്റം​സ്(​ഐ.​ടി.​എ​സ്) എ​ന്ന സം​വി​ധാ​ന​മാ​ണ്​ നി​രീ​ക്ഷ​ണം 63 ശ​ത​മാ​നം മെ​ച്ച​പ്പെടുത്തി യാ​ത്രാ​സ​മ​യം കു​റ​ക്കാ​നും സ​ഹാ​യി​ച്ച​തായും.
Featured

പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ സഹായവുമായി ദുബായ് കെഎംസിസി വനിതാ വിഭാഗം

ദുബായ്: ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ സഹായിക്കാൻ ദുബായ് കെഎംസിസി വനിതാ വിഭാഗം ആരംഭിച്ചു. അപേക്ഷകളുടെ പരിശോധന മുതൽ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള എല്ലാ ജോലികളിലും വനിതാ വിങ് സഹായിക്കും. വനിതാ വിങ് പ്രസിഡന്റ്
Leave a Reply

Your email address will not be published. Required fields are marked *