Breaking NewsFeatured

ഇ-സ്കൂട്ടർ, സൈക്കി​ൾ യാത്രക്കാർക്ക് 1000ദിർഹം സമ്മാനം​; ആർ.ടി.എയാണ്​​ അവസരമൊരുക്കുന്നത്​

ദുബായ് – ദുബായിൽ ട്രാഫിക്​ നിയമം പാലിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക്​ അപ്രതീക്ഷിതമായി സമ്മാനം നൽകാൻ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പദ്ധതി. ‘ദ സേഫ് റൈഡർ’ എന്നുപേരിട്ട പദ്ധതിയിൽ റോഡിൽ മുഴുവൻ നിയമങ്ങളും പാലിച്ച്​ യാത്ര ചെയ്യുന്ന 20പേരെ തെരഞ്ഞെടുത്താണ്​ സമ്മാനം നൽകുക. ഇതിന്നായി ആകെ 20,000ദിർഹമാണ്​ വകയിരുത്തിയിട്ടുള്ളത്​. മാർച്ച്​ ആറു മുതൽ 12വരെ നടക്കുന്ന ‘ഗൾഫ്​ ട്രാഫിക്​ വീക്ക്​-2023’ന്‍റെ ഭാഗമായാണ്​ രണ്ടുദിവസത്തെ പദ്ധതി നടപ്പിലാക്കുന്നത്​. ട്വിറ്റർ വഴിയാണ്​ പദ്ധതി സംബന്ധിച്ച്​ അധികൃതർ വെളിപ്പെടുത്തിയത്​.

ആർ.ടി.എ നേരത്തെ പുറത്തിറക്കിയ ട്രാഫിക്​ നിയമങ്ങളെല്ലാം പാലിക്കുന്നവർക്കാണ്​ ക്യാഷ് പ്രൈസ്​ നൽകുന്നത്​. എന്നാൽ ഏത്​ ദിവസങ്ങളിലാണ്​ അധികൃതർ വിജയികളെ കണ്ടെത്തുന്നതിന്​ പരിശോധന നടത്തുകയെന്ന്​ വ്യക്​തമല്ല. സുരക്ഷിതവും നിയമം പാലിച്ചുമുള്ള ഇ-സ്കൂട്ടർ, സൈക്ക്​ൾ യാത്രകൾ പ്രോൽസാഹിപ്പിക്കുകയും ബോധവൽകരണവുമാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. ആയിരക്കണക്കിനാളുകൾ ദുബായിൽ ഇ-സ്കൂട്ടറുകളും സൈക്ക്​ളുകളുമായി ദിവസവും നിരത്തിലിറങ്ങുന്നുണ്ട്​. എന്നാൽ പലരും മുഴുവൻ നിയമങ്ങളും പാലിക്കാൻ സന്നദ്ധമാകുന്നില്ല. ഈ സാഹചര്യത്തിൽ ബോധവൽകരണത്തിനായി വിവിധ പരിപാടികൾ അധികൃതർ ഒരുക്കുന്നുണ്ട്​.

സൈക്ക്​ൾ സൗഹൃദ നഗരമായ ദുബായിൽ ആകെ 21പ്രദേശങ്ങളിൽ 390കി. മീറ്റർ നീളത്തിൽ പ്രത്യേക പാതകൾ തന്നെ നിർമിച്ചിട്ടുണ്ട്​. അതുകൊണ്ടു തന്നെ സുരക്ഷാ ഹെലമെറ്റ്​ ധരിക്കുക, വേഗപരിധികൾ പാലിക്കുക, ശരിയായ പാതകളിലൂടെ മാത്രം യാത്ര ചെയ്യുക തുടങ്ങിയ നിയമങ്ങളാണ്​ കൃത്യമായി പാലിക്കു​ന്നുണ്ടേയെന്ന്​ പരിശോധിക്കുക. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക്​ രജിസ്​ട്രേഷനും സൗകര്യമൊരുക്കിയിരുന്നു. ശരാശരി 423രജിസ്​ട്രേഷനുകൾ ദിവസവും അതോറിറ്റി നൽകുന്നുണ്ടെന്ന്​ നേരത്തെ അധികൃ​തർ വെളിപ്പെടുത്തിയിരുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളും കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ്​ ട്രാഫിക്​ ബോധവൽകരണത്തിന്​ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നത്​.

Shares:

Related Posts

Featured

അബുദബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം; 46 കോടിയുടെ സമ്മാനം മലയാളിയ്ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം സ്വന്തമാക്കി പ്രവാസി മലയാളി. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. 197281 എന്നതായിരുന്നു പ്രിന്‍സിന്റെ ടിക്കറ്റ് നമ്പര്‍. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം
Breaking News

ദീപാവലി ആഘോഷം ഇനി എക്സ്പോ സിറ്റിയിലും

ദുബായ് - യു.എ.ഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ദീപാവലി ആഘോഷത്തിനായി എക്സ്പോ സിറ്റിയിൽ വിപുലമായ സൗകര്യമേർപ്പെടുത്തിയിക്കുകയാണ് ദുബായ് ഗവർമെന്റ് അധികൃതർ. അടുത്ത തിങ്കളാഴ്ചയാണ് ദീപാവലി ആഘോഷദിനം. പ്രധാനമായും ഉത്തരേന്ത്യക്കാരാണ് ദീപാവലി വിപുലമായി ആഘോഷിക്കുന്നത്. ഈ മാസം മുതൽ പൂർണമായും പ്രവർത്തനമാരംഭിച്ച എക്സ്പോ സിറ്റിയിൽ
Breaking News

ഷാർജയിൽ 50 ശതമാനം ഇളവോടുകൂടി ട്രാഫിക് പിഴയടക്കാം

ഷാർജ - 2023 മാർച്ച് 31ന് മുൻപുള്ള പിഴയൊടുക്കാൻ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്​. ഇതിന്​ പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക്​ പൊയന്‍റ്​ എന്നിവയും റദ്ധാക്കുമെന്നും​ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ
Featured

ദുബായ് ക്രി​മി​ന​ൽ കോ​ട​തി ഒക്ടോബർ ഒന്നുമുതൽ പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക്

ദുബായ്: എ​മി​റേ​റ്റി​ലെ ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ലേ​ബേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ക്സി​ക്യു​ട്ടി​വ്​ കോ​ട​തി ആ​സ്ഥാ​ന​ത്തേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു. ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ല​വാ​ര​വും അ​നു​സ​രി​ച്ച്​ കോ​ട​തി
Leave a Reply

Your email address will not be published. Required fields are marked *