FeaturedGulf

സ്വർണവില ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് ഗ്രാമിന് 80,000 രൂപ, 48 മണിക്കൂറിനിടെ1,200 രൂപയുടെ വർധനവ് രേഖപ്പെടുത്തി.

കൊച്ചി: കേരളത്തിൽ സ്വർണവിലയിലെ സർവകാല റെക്കോഡ് പുതിയ ഉയരത്തിലെത്തി. രണ്ട് ദിവസത്തിനിടെ 1,200 രൂപ വർധിച്ച് കഴിഞ്ഞ ദിവസം പവന് 79,560 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 9945 രൂപയിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന് വെള്ളിയാഴ്ച 560ഉം ശനിയാഴ്ച 640 രൂപയുമാണ് കൂടിയത്. ഗ്രാമിന് 10,000 രൂപയിലേക്ക് ഉയർന്ന്‌ 55 രൂപ മാത്രം മതി നിലവിലെ വിലയിൽ നിന്ന് പവന് 80,000 എത്താൻ. എന്നാൽ 18 കാരറ്റ് സ്വർണം ഗ്രാമിന് -8165, 14 കാരറ്റ് -6355, 9 കാരറ്റ് -4100 രൂപ എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ വില. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 133 രൂപക്കാണ് വിൽപ്പന നടക്കുന്നത്.

ഇതോടുകൂടി അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയരുന്ന റെക്കോർഡ് വില ആയ ഔൺസിന് 3600 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.20 മാണ്. 24കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപ ആയിട്ടുണ്ട്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ലോകത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും സ്വർണത്തിന് പോസിറ്റീവായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.എന്നാൽ വരാനിരിക്കുന്ന ആഘോഷമായ ദീപാവലിയോടെ ഗ്രാമിന് വില പതിനായിരത്തിലേക്കും പന്ത്രണ്ടായിരം രൂപയിലേക്കും വില എത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 3800 ഡോളറിലേക്ക് എത്തുമെന്നും വിലയിരുത്തുന്നു.

Shares:

Related Posts

Business

ദുബായ് മൻഖൂലിലിൽ ‘യു.ഡ‌ബ്ല്യു മാൾ’ തുറന്ന് യുണീക് വേൾഡ് ഗ്രൂപ്പ്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള ബിസിനസ് ഗ്രൂപ്പായ യുണീക് വേൾഡിന്‍റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് 'യു.ഡ‌ബ്ല്യു മാൾ' മൻഖൂലിലിൽ പ്രവർത്തനമാരംഭിച്ചു. സബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാൾ ഉദ്ഘാടനം ചെയ്തു. യുണീക്
Breaking News

യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച യുഎസിലേക്ക്

അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ യുഎസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ഔദ്യോ​​ഗികമായിട്ടുള്ള ആദ്യ​യാത്രയാണിത്. ​ യുഎസിൽ എത്തിയ ശേഷം ഷെയ്ഖ് മുഹമ്മദ് യുഎസ് പ്രസിഡന്റ് ജോ ‌ബൈഡനുമായി കൂടിക്കാഴ്ച
Breaking News

സൗദിയിലെ പ്രവാസികൾക്ക് ഇനി ആശ്വാസം; ശമ്പളം മുടങ്ങില്ല, പുതിയ ഇൻഷൂറൻസ് പദ്ധതിയുമായി സൗദി

റിയാദ്: പ്രവാസി തൊഴിലാളികളുടെ സുരക്ഷയുടെ ഭാ​ഗമായി പുതിയ ഇൻഷൂറൻസ് പദ്ധതി ആരംഭിച്ച് സൗദി. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സാഹചര്യത്തിൽ ഈ പദ്ധതി പ്രകാരമാണ് വേതനം ലഭിക്കും. ഇൻഷൂറൻസ് പ്രൊഡ്ക്ട് എന്ന പേരിലുള്ള പദ്ധതി മാനവ വിഭവശേഷി,
Gulf

കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; കർശന നിർദേശവുമായി ദുബായ് ലാൻഡ് ഡിപ്പാർട്ടുമെന്‍റ്.

ദുബായ് - കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി. Dubai REST എന്ന ആപ്പ്​ വഴി രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ രജിസ്​ട്രേഷൻ പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഓരോ വ്യക്തിയുടെയും എമിറേറ്റ്​സ്​
Leave a Reply

Your email address will not be published. Required fields are marked *