GulfUAE

ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനവുമായി പ്രവാസ ലോകത്തെ വിസ്മയിപ്പിക്കാൻ ഗോപിനാഥ് മുതുകാട് എത്തുന്നു

ദുബായ് – തിരുവനന്തപുരം മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഡിഫറൻറ് ആർട് സെന്ററിലെ(www.differentartcentre.com)ഭിന്നശേഷി കുട്ടികളുടെകലാമികവുകൾ പ്രവാസ ലോകത്ത് അവതരിപ്പിക്കാൻ അതിന്റെ സ്ഥാപകനും മെന്ററുമായ ഗോപിനാഥ് മുതുകാട് ദുബായിലെത്തുന്നു. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഎ) 2023 ജനുവരി 14-ന് ദുബൈ ഊദ്മേത്ത ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന എംപവറിംങ് വിത്ത്‌ ലവ്’എന്ന പരിപാടിയിലാണ്

മുതുകാടും കുട്ടികളും കലാവിരുന്ന് അവതരിപ്പിക്കുക. ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ 33 കുട്ടികളാണ് കലാപ്രകടനങ്ങൾ നടത്തുകയെന്നും ഇവരുടെ ഗൾഫ് മേഖലയിലെ ആദ്യത്തെ പരിപാടിയാണ് ഇതെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

മാജിക് ഷോ ,നൃത്തം, സംഗീതം തുടങ്ങിയ വിവിധ പരിപാടികളാണ് ഉണ്ടാകുക .ഈ മേഖലയിൽ അസാധാരണ കഴിവ് തെളിയിച്ച പ്രതിഭകളാണ് ഇവർ .മായാജാല പ്രകടനങ്ങൾ കൊണ്ട് ലോകത്തമ്പാടുമുള്ള സദസ്സിനെ വിസ്മയിച്ച ഗോപിനാഥ് മുതുകാട്-കഴിഞ്ഞ വർഷം ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി45 വർഷത്തെ തന്റെ പ്രൊഫഷണൽ മാജിക്ക്‌ രംഗം ഉപേക്ഷിച്ചിരുന്നു. മാസ്മരിക ലോകത്തിന് നിന്ന് കാരുണ്യ ലോകത്തിലേക്ക് മാറിയ ഇദ്ദേഹം-ഇന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള പ്രത്യേക സ്ഥാപനം രൂപകൽപന ചെയ്ത് പ്രവർത്തിച്ചുവരികയാണ്.അതിലെ കുട്ടികളുമായാണ് അദ്ദേഹം എത്തുന്നത്.

ഓട്ടിസം , സെറിബ്രൽ പാൾസി , ഡൗൺസിൻഡ്രോം , മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച, കേൾവി, അംഗ പരിമിതർ തുടങ്ങിയ പരിമിതികളുള്ള കുട്ടികളാണ് കലാസംഘത്തിലുള്ളത്.ലോകമെമ്പാടുമുള്ള പല വേദികളിലും ഇത്തരം കുട്ടികൾ-ഈരീതിയിൽ പ്രദർശനം നടത്താൻ സജ്ജമാണെന്നതിന്റെ സുചനകൂടിയാണ് ഈ പരിപാടി. സർഗ്ഗശേഷികൊണ്ട് കുട്ടികൾക്ക്‌ സ്വന്തം കാലിൽ നിൽക്കാനുള്ള അവസ്ഥ ഉണ്ടാക്കി കൊടുക്കുക. ആഗോളതലത്തിൽ ഇത്തരം കുട്ടികളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും അവർക്ക് സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് ഐപിഎ ഈ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടർ എകെ ഫൈസലും ചെയർമാൻ വി കെ ശംസുദ്ധീനും പറഞ്ഞു

ശേഷി ഇല്ലായ്മയുടെ ലോകത്തല്ല ഈകുട്ടികൾ. പ്രത്യേക ശേഷിയുള്ള കുട്ടികൾ എന്ന അർത്ഥത്തിലാണ് ഇവരെ ഡിഫറന്റ് ആർട്ട് സെന്റർ പരിപാലിക്കുന്നത്.ആ നിലകളിലുള്ള ഇവരുടെ അതിജീവനം പ്രത്യേകിച്ചും, നമ്മെയെല്ലാം വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഇത്തരത്തിലുള്ള 200 കുട്ടികൾ ഇപ്പോൾ ഈ കേന്ദ്രത്തിലുണ്ടെന്നും മുതുകാട് പറഞ്ഞു . ഇതിനു മുൻപും ഇത്തരത്തിലുള്ള വൈവിധ്യമായ ചടങ്ങുകളും ബിസിനസ് രംഗത്ത് വ്യത്യസ്തമായ മുന്നേറിയ ആളുകളുടെ പ്രചോദന-പ്രഭാഷണ വേദികളും മറ്റും ഐപിഎ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു .ആ ഒരു ശൃംഖലയിലേക്ക് ഏറ്റവും ശ്രദ്ധേയമായി ഉൾപ്പെടുത്താവുന്ന പരിപാടിയാണ് ഇതെന്ന് സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ എ കെ ഫൈസൽ ,വി കെ ശംസുദ്ധീൻ ,പ്രൊഫ.ഗോപിനാഥ് മുതുകാട്, പ്രോഗ്രാം കോർഡിനേറ്റർ സി എ തങ്കച്ചൻ മണ്ഡപത്തിൽ,മുനീർ അൽ വഫാ,പരിപാടിയുടെ പ്രയോജകരായ അൽ മയാർ ഗ്രുപ്പിന്റെ എംഡി മുഹമ്മദ് റഫീഖ് ,CION ലൈറ്റിംഗ് ടെക്നോളജി എംഡി ജയഫർ പള്ളിക്കൽകത്ത്,ലീഗൽ മാക്സിംസ് ലീഗൽ കൺസൾട്ടൻസിന്റെ ചെയർമാൻ അഡ്വ മുഹമ്മദ് ഷറഫുദ്ധീൻ,
റാഫി ഡൽമ മെഡിക്കൽ സെൻ്റർ,ജെന്നി ജെന്നി ഫ്ലവേഴ്സ്,ഷാനവാസ് പ്രീമിയർ ഓട്ടോ സ്പെയർ പാർട്ട്സ്,രാജഗോപാൽ ബൂഡോട്ട് എയർട്രാൻസ്‌പോർട്ട് സർവീസസ്,റഷീദ് ബ്രാനോ ഹോൽഡിങ്ങ്സ്,ഫാറുഖ് സിൽവർലൈൻ,അഡ്വ: അജ്മൽ അൽകതേബി അഡ്വക്കേറ്റ്സ്,ഹാഷിം അൽഖാമ ബിൽഡിംഗ് മെറ്റീരിയൽ,ജോഫി തമീം ചാറ്റേർഡ് അക്കൗണ്ടന്റ് മാധവൻ എൽപി ഫ്ലക്സ്,
അമാൽ ഹുസൈൻ വെസൽ ടെക്,ഹസൈനാർ ചുങ്കത്ത് ലിവർപൂൾ മെഡിക്കൽ സെൻ്റർ, ജൈലാദ് അബ്ദുല്ല, ബ്രാണ്ട് ലിഫ്റ്റ് മീഡിയ തുടങ്ങിയവർ സംബന്ധിച്ചു

Shares:

Related Posts

Breaking News

സ്കൂളിലെത്തുന്ന രക്ഷിതാക്കൾക്ക്​ ഗ്രീൻപാസ്​ നിർബന്ധം; ഷാർജ.

ഷാർജ - കോവിഡ്​ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ഷാർജ പ്രൈവറ്റ്​ എജുക്കേഷൻ അതോറിറ്റിയുടെ ​പുതിയ നിർദേശം. ഷാർജയിലെസ്കൂളുകളിലെത്തുന്ന രക്ഷിതാക്കൾക്ക്​ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ നിർബന്ധമാക്കി.പി.സി.ആർ പരിശോധന നടത്തുന്നവർക്ക് മാത്രമാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ്​ലഭിക്കുക. വാക്സിനെടുത്തവർക്ക്​ പരിശോധന നടത്തിയ ദിനം മുതൽ 30 ദിവസത്തേക്കും, വാക്സിനെടുക്കാത്തവർക്ക്​ ഏഴ്​ ദിവസത്തേക്കുമാണ്​ ഗ്രീൻപാസ്​ ലഭിക്കുക. സ്കൂളുകളുടെഗേറ്റിൽ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ കാണിച്ചെങ്കിൽ മാത്രമെ ഉള്ളിലേക്ക്​ കടത്തിവിടുകയുള്ളൂ. എന്നാൽ ഇതോടൊപ്പം മറ്റ്​ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്​. കോവിഡ്​ ബാധിതർക്ക്​ അഞ്ച്​ ദിവസം ഐസൊലേഷൻ മതി. കോവിഡ്​ ബാധിച്ചവരുമായിഅടുത്തിടപഴകിയവർക്ക്​ ക്വാറന്‍റീൻ വേണ്ട. വിദ്യാർഥികൾക്കും അധ്യാപകർക്കുംജീവനക്കാർക്കും മാസ്ക്​ നിർബന്ധമില്ല. എന്നാൽ, കോവിഡ്​ സംശയിക്കപ്പെടുന്നവർതിരിച്ചെത്തുമ്പോൾ നെഗറ്റീവ്​ പി.സി.ആർ ഫലം ഹാജരാക്കണം.  എന്നാൽ,രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന  വീണ്ടും നടത്തണം. ഇവക്കു പുറമെസ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നുംനിർദേശമുണ്ട്​.
Gulf

ഗൾഫ്​ മാധ്യമം കമോൺ കേരള അഞ്ചാം എഡിഷൻ മേയ്​ 19 മുതൽ 21 വരെ: ഇൻവസ്റ്റ്​മെന്‍റ്​ സമ്മിറ്റ്​​ മേയ്​ 18ന്​

ഷാർജ - മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗൾഫ്​ മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷൻ മേയ്​ 19, 20, 21 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍ററിൽ നടക്കും. ​യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ
Business

റിച്ച്മാക്സ് ഗ്രൂപ്പ് ദുബായിൽ അന്തർദേശിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; ആദ്യ ഓഫീസ് കരാമയിൽ

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ് കൂട്ടായ്മകളിലൊന്നായ റിച്ച്മാക്സ് ഗ്രൂപ്പിന്റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായ് കരാമയിൽ തുറക്കും. ജൂലൈ 26 ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിലാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. യു.എ.ഇയിലെ റിച്ച്മാക്സ്
Breaking News

ഷാർജയിൽ പൊലീസ്​ ബസ്​ അപകടത്തിൽപെട്ട്​ ഡ്രൈവർ മരിച്ചു.

ഷാർജ - ഷാർജയിൽ പൊലീസ്​ ബസ്​ അപകടത്തിൽപെട്ട്​ ഡ്രൈവർ മരിച്ചു. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ ലോറിയുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മറ്റു ആറ്​ പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. പൊലീസ്​ വകുപ്പിലെ ജീവനക്കാരാണ്​ പരിക്കേറ്റവർ. ഇവരെ ഷാർജയിലെ
Leave a Reply

Your email address will not be published. Required fields are marked *