Breaking NewsFeatured

ഹയാ കാര്‍ഡിഡുള്ളവർക്കു 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം: പ്രത്യേക ഫീസും നല്‍കേണ്ടതില്ല

ദോഹ – ലോകകപ്പിന്റെ നടപടികൾക്കായി ഖത്തർ പുറത്തിറക്കിയിരുന്ന ഹയാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഇപ്രകാരം നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്‍ഡ് ഉടമകളായ ലോകകപ്പ് ആരാധകര്‍ക്കും ഓര്‍ഗനൈസര്‍മാര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ ഒന്നിലധികം തവണ വന്നുപോകാം. എന്നാൽ പ്രവേശനത്തിന് പ്രത്യേക ഫീസും നല്‍കേണ്ടതില്ല എങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് നേരത്തെ ഹയാ കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശനം 2022 ഡിസംബര്‍ 23 വരെയും രാജ്യത്ത് താമസിക്കാനുള്ള സമയപരിധി ഈ മാസം ജനുവരി 23 വരെയുമായിരുന്നു. ലോകകപ്പിനായി സ്റ്റേഡിയങ്ങളിലേ‌ക്കുമുള്ള പ്രവേശനം എളുപ്പമാക്കാനാണ്‌ ഖത്തർ ഹയാ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടിയതോടെ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ മൂന്ന് പേരെ ഇനി ഒപ്പം കൂട്ടാനാകും. പ്രവേശന കവാടങ്ങളില്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ ഇ-ഗേറ്റ് സംവിധാനവും ഉപയോഗിക്കാം. പുതിയ നിയമത്തിൽ ഏറെ സന്തോഷവാന്മാരാണ് നിലവിലെ ഇന്ത്യക്കാരടക്കമുള്ള വിദേശികളും മറ്റും. എന്നാൽ വിദേശീയരെ സംബന്ധിച്ച് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകൂടിയാണ് ഹയാ കാര്‍ഡുകള്‍.

Shares:

Related Posts

Featured

ഒമാനിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു

മസ്‌ക്കറ്റ്: അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഒമാന്‍ എന്‍ഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം. 18 പൂര്‍ത്തിയായ ഒമാനി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നവംബര്‍ 17 വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതിനായുള്ള സമയപരിധി. www.hajj.om എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍
Business

ദുബായിലെ ആദ്യ ഇന്‍-സ്റ്റോര്‍ ഫ്‌ളൂ വാക്‌സിനേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

ദുബായ് - ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ മുന്‍നിര ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി ഔട്‌ലെറ്റുകളില്‍ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ വാഗ്ദാനം ചെയ്ത് ഈ രംഗത്ത് പ്രഥമ കാല്‍വെപ്പ് നടത്തിയതായി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ഫാര്‍മസി റീടെയില്‍ ശൃംഖല
Breaking News

യുഎഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ തിരിച്ചടി; സൗജന്യ ല​ഗേജിന്റെ പരമാവധി ഭാരം കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദു​ബായ്: യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യാ എക്സപ്രസ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോവുന്ന ല​ഗേജിൻ്റെ പരമാവധി ഭാരം എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. 30 കിലോ ല​ഗേജിൽ നിന്ന് 20 കിലോയിലേക്കാണ് കുറച്ചത്. ആ​ഗ്സറ്റ് 19ന് ശേഷം
Leave a Reply

Your email address will not be published. Required fields are marked *