GulfUAE

അബുദാബി മിഡ് ടേം അവധി പ്ര​ഖ്യാ​പി​ച്ചു; ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 23 വ​രെ​.

അബുദാബി – ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 23 വ​രെ​ ഏ​ഴ് ദി​വ​സം അ​ബൂ​ദാ​ബി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍ക്ക് മിഡ് ടേം അവധി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 24ന് ​സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കും. പ​ഠ​ന​നി​ല​വാ​രം വി​ല​യി​രു​ത്താ​ന്‍ അ​വ​ധി​ക്കാ​ലം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍ഥി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ഓ​രോ കു​ട്ടി​ക​ളു​ടെ​യും പ​ഠ​ന​നി​ല​വാ​രം വി​ല​യി​രു​ത്തി​യ ശേ​ഷം പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന​വ​ര്‍ക്ക് പി​ന്തു​ണ ന​ല്‍ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ര്‍ക്കും നി​ര്‍ദേ​ശം ന​ല്‍കിയിട്ടുണ്ട്. ഒപ്പം അ​വ​ധി ദി​ന​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍ക്ക് ഉ​ചി​ത​മാ​യ ഉ​റ​ക്ക​സ​മ​യം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഓ​ര്‍മ​പ്പെ​ടു​ത്തി.

കു​ട്ടി​ക​ളു​ടെ ബൗ​ദ്ധി​ക, ശാ​രീ​രി​ക വി​കാ​സം മി​ക​ച്ച ഉ​റ​ക്ക​ത്തി​ലൂ​ടെ​യും വ്യാ​യാ​മ​ത്തി​ലൂ​ടെ​യും പോ​ഷ​ക​സ​മ്പു​ഷ്ട​മാ​യ ആ​ഹാ​ര​ത്തി​ലൂ​ടെ​യു​മാ​ണ് സാ​ധ്യ​മാ​വു​ക.അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ മി​ക്ക കു​ടും​ബ​ങ്ങ​ളും ദി​ന​ച​ര്യ​ക​ളി​ലും ഉ​റ​ക്ക​സ​മ​യ​ങ്ങ​ളി​ലു​മെ​ല്ലാം മാ​റ്റം വ​രാ​റു​ണ്ട്. കു​റ​ഞ്ഞ ദി​വ​സ​ത്തെ അ​വ​ധി​ക്കാ​ല​ത്ത് ഇ​ത് കു​ട്ടി​ക​ളെ ബാ​ധി​ക്കും. അതുകൊണ്ടു തന്നെ പ്രത്യേകം ശ്രദ്ധ വേണമെന്നും അധികൃതർ ഓർമപ്പെടുത്തി. ആ​കെ ഒ​മ്പ​ത്​ ദി​വ​സം ആണ് സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍ക്ക് അ​വ​ധി ല​ഭി​ക്കുക.

ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ക്ക് കു​റ​ഞ്ഞ​ത് എ​ട്ട്​ മ​ണി​ക്കൂ​റും മൂ​ന്ന്​ വ​യ​സ്സു​ള്ള കു​ട്ടി​ക​ള്‍ക്ക് 13 മ​ണി​ക്കൂ​റും ഉ​റ​ക്കം അ​നി​വാ​ര്യ​മാ​ണ്. കു​ട്ടി​ക​ള്‍ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ഉ​റ​ങ്ങാ​ന്‍ കി​ട​ക്കു​ന്നു​വെ​ന്നും ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് മ​തി​യാ​യ ആ​ഹാ​രം ക​ഴി​ച്ചു​വെ​ന്നും മാ​താ​പി​താ​ക്ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. മാത്രമല്ല കു​ട്ടി​ക​ള്‍ ആ​വ​ശ്യ​ത്തി​ന് വ്യാ​യാ​മ​മോ ക​ളി​ക​ളോ ചെ​യ്യു​ന്നു​ണ്ടെ​ന്ന് രക്ഷിതാക്കൾ ഉ​റ​പ്പു​വ​രു​ത്ത​ണം, ഒപ്പം കു​ട്ടി​ക​ള്‍ക്കും ദി​വ​സം 11 മ​ണി​ക്കൂ​ര്‍ വ​രെ ഉ​റ​ക്കം ആ​വ​ശ്യ​മാ​ണ്. കൃ​ത്യ​മാ​യ ടൈം​ടേ​ബി​ള്‍ ഇവ ക്രമീകരിക്കണമെന്നും അധികൃതർ രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

എന്നാൽ ഈ ​വ​ര്‍ഷം ഇ​തു​വ​രെ ആ​റ് അ​വ​ധി​ക്കാ​ല​ങ്ങ​ളാ​ണ് കു​ട്ടി​ക​ള്‍ക്ക് ല​ഭി​ച്ച​തെ​ന്നും, അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ല​ഭി​ക്കു​ന്ന അ​വ​ധി​ക​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചും നി​ര​വ​ധി ര​ക്ഷി​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. ഓ​രോ അ​വ​ധി ക​ഴി​യു​മ്പോ​ഴും കു​ട്ടി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ച​ര്യ​യി​ല്‍ മാ​റ്റ​മു​ണ്ടാ​വു​ന്ന​ത് ക്ലാ​സ് തു​ട​ങ്ങു​ന്ന ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നതായും രക്ഷിതാക്കൾ ആശങ്കപ്പെട്ടു.

Shares:

Related Posts

Breaking News

നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി തുറക്കാനൊരുങ്ങി ദുബായ് ആർ.ടി.എ

ദുബായ് - ദുബായിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദുബായ് റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി നാ​ല്​ പു​തി​യ ബ​സ്​ റൂ​ട്ടു​ക​ൾ കൂ​ടി തു​റ​ക്കു​വാനൊരുങ്ങുന്നു. ഇതനുസരിച്ചു റൂ​ട്ട്​ 18, 19, എ​ഫ്​ 29, ഡി.​ഡ​ബ്ല്യു.​സി 1 എ​ന്നി​വ​യാ​ണ്​ പു​തി​യ
Business

സുസ്ഥിരമാതൃകകൾ കാഴ്ചവെച്ച് ഷുറൂഖ് ലോക സഞ്ചാരമേളയിൽ

ഷാർജ - ലോകത്തെ മുൻനിര വിനോദസഞ്ചാരപദ്ധതികൾ അവതരിപ്പിക്കുകയും ചർച്ചചെയ്യപ്പെടുകയുംചെയ്ത മേളയിൽ വികസനവും പ്രകൃതിസംരക്ഷണവും സമന്വയിപ്പിക്കുന്ന നൂതന സുസ്ഥിര വിനോദസഞ്ചാരമാതൃകകൾ അവതരിപ്പിച്ച് വേൾഡ് ട്രാവൽമാർട്ടിൽ താരമായി ഷാർജ നിക്ഷേപവികസനവകുപ്പ് (ഷുറൂഖ്). ലോകത്തെ സാംസ്കാരികപാരമ്പര്യവും പ്രകൃതിവൈവിധ്യവും അടിസ്ഥാനമാക്കി ലോകോത്തരനിലവാരത്തിൽ ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം
Breaking News

റമദാനിലെ വെള്ളിയാഴ്ചകളിൽ ദുബായിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം തിരഞ്ഞെടുക്കാം

ദുബായ് - 2023 റമദാനിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം ഏർപെടുത്തുന്നതിനെ കുറിച്ച്​ സ്കൂളുകൾക്ക്​ തീരുമാനിക്കാമെന്ന്​ ദുബായ് നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). രക്ഷിതാക്കളുമായി സംസാരിച്ച ശേഷം സ്കൂളുകൾക്ക്​ ഇക്കാര്യം തീരുമാനിക്കാം. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് ക്ലാസ്​ മുറി പഠനമോ ഓൺലൈനോ
Breaking News

നബി ദിനം: യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി.

അബുദാബി - പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിനു സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് നബിയുടെ ജന്മദിനം അറബിക് മാസം റബി ഉൽ അവ്വൽ 12നാണ് ആഘോഷിക്കുന്നത്. ഒക്ടോബർ
Leave a Reply

Your email address will not be published. Required fields are marked *