GulfUAE

ഗൾഫ് എഴുത്തുകാർക്ക് ശിൽപശാലകൾ നടത്തും; ഐവറി ബുക്ക്സ്

ദുബായ് – മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ, ഏക ദിനശിൽപ ശാലകൾ, പ്രസിദ്ധരായ എഴുത്തുകാരുമായുള്ളു മുഖാമുഖ ചർച്ചകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐവറി ബുക്ക്സ് അധികൃതർ അറിയിച്ചു. കേരളത്തിലെ പ്രസാധനത്തിന് പുറമേ ഐവറി യു എ ഇ ലേക്കും ചുവടു വെക്കുകയാണ്. ഇത്തവണ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പവലിയൻ സ്ഥാപിച്ചിട്ടുണ്ട്.

പ്രവാസലോകത്തേക്കുള്ള ആദ്യപടിയായി ഷാർജ പബ്ലിഷിങ്ങ് സിറ്റി ഫ്രീസോണിൽ രജിസ്റ്റർ ചെയ്ത് ഒരു ഓഫീസ്സ് തുടങ്ങി. ഗൾഫ് മേഖലയിലേ എഴുത്തുകാരെ പ്രവാസി എഴുത്തുകാർ എന്ന് മാത്രം ഒതുങ്ങി നിൽക്കുന്ന അവസ്ഥ മാറ്റി മലയാളി എഴുത്തുകാർ എന്ന രീതിയിൽ മുഖ്യധാരയിലേക്ക് കൊണ്ട് വരുകയെന്നതാണ് ഐവറി ബുക്സിന്റെ ലക്ഷ്യം. ഇതിലുടെ ഗൾഫ് എഴുത്തുകാരുടെ പുസ്തകങ്ങൾ നല്ല രീതിയിൽ എഡിറ്റിങ്ങും ഫ്രൂഫ് റീഡിങ്ങും നടത്തി, മികച്ച നിലയിൽ പ്രസിദ്ധീകരിക്കുവാനും ഐവറി ബുക്സ് ഉദ്ദേശിക്കുന്നു.

പുസ്തകോത്സവത്തിൽ 6-7-8 തിയതികളിൽ വൈകുന്നേരം 6 മണിയോടെ ഐവറി ബുക്സിന്റെ സ്റ്റാളിൽ പ്രസിദ്ധ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നയിക്കുന്ന “ഗൾഫനുഭവങ്ങൾ പറയൂ,കേൾക്കൂ” എന്ന സംവാദ പരിപാടിയിലൂടെ കാൽ നൂറ്റാണ്ടിലേറെയായി ഗൾഫിൽ പ്രവാസി ജീവിതം നയിക്കുന്ന വ്യക്തികളുടെ ഗൾഫനുഭവം കേട്ട് ഡോക്കുമെൻറ് ചെയ്യുകയും,ശിഹാബുദ്ദീൻ എഡിറ്റ് ചെയ്ത് അതൊരു ബൃഹത്ത് പുസ്തകമാക്കി ഇറക്കുകയും ചെയ്യുമെന്നും അറിയിച്ചു. സി ഇ ഒ പ്രവീൺ വൈശാഖൻ ,ഷാർജ ഓഫീസ് പ്രതിനിധി ഹുസേഫ ഫക്രുദീൻ, ലോക കേരള സഭാ അംഗം പി പത്മനാഭൻ എന്നിവർ ദുബായിൽ നടത്തിയ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Shares:

Related Posts

Gulf

ജീവിതശൈലികൾ മാറ്റാൻ ഇനി ‘മെ​റ്റാ​വേ​ഴ്സ്’; പുതിയ പദ്ധതിയുമായി ലി​മോ​വേ​ഴ്സ്

ദുബായ് - ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത്​ ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യാ​യ 'മെ​റ്റാ​വേ​ഴ്സ്' ഉ​പ​യോ​ഗി​ക്കു​ന്ന നിരവധി പ​ദ്ധ​തി​ക​ളു​മാ​യി 'ലി​മോ​വേ​ഴ്സ്' എ​ന്ന മലയാളി നേതൃത്വത്തിലുള്ള ക​മ്പ​നി. മനുഷ്യരാശിയുടെ ആരോഗ്യരംഗത്തെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വെർച്വൽ ലോകമെന്ന നിലയിൽ ഇന്റർനെറ്റിന്റെ സാങ്കൽപ്പിക ലോകമായ മെറ്റാവേർസ്
Business

അജ്മി ബ്രാൻഡിന്റെ പുതിയ ഉൽപ്പന്നങ്ങളുമായി നടി ഭാവന

ദുബായ് - വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ ഇഷ്ട ഫുഡ് ബ്രാൻഡ് ആയി മാറിയ അജ്മി നിരവധി പുതിയ ഉത്പന്നങ്ങൾ യു എ ഇ വിപണി യിൽ എത്തിക്കുന്നു. ദുബായ് ഹയാത്ത് റിജൻസിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളത്തിന്റെ
Featured

ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡിന്റെ നിറവിൽ അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ

അജ്‌മാൻ - ഈ വർഷത്തെ ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്ഫെ ലഭിച്ചു. അബുദാബി അനന്തര ഈസ്റ്റേൺ മംഗ്രോവ്‌സിൽ ഫെബ്രുവരി ആറാം തിയതി നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് കോൺഫ്രൻസിൽ ആണ് അവാർഡ്
Breaking News

ഡിസംബർ 31 പ്രവാസികൾക്ക് നിർണായകം: നിർദ്ദേശം കമ്പനികൾ നടപ്പാക്കുമോ

ദുബായ്: യു.എ.ഇയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ മാസങ്ങൾക്ക് മുമ്പ് നൽകിയ നിർദ്ദേശം നടപ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. തീരുമാനം നടപ്പാക്കുമോ എന്ന കാര്യത്തിൽ പ്രവാസികളും ആശങ്കയിലാണ്. ഡിസംബർ 31നകം നിശ്ചിത ശതമാനം ജോലി സ്വദേശികൾക്ക് നൽകണമെന്നാണ് സർക്കാർ നിർദ്ദേശം
Leave a Reply

Your email address will not be published. Required fields are marked *