Breaking NewsFeatured

നിഷ്കളങ്കമായ ചിരിവസന്തം ഇനി ഓർമ്മ മാത്രം

കൊച്ചി – അഭ്രപാളികളിൽ അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടനും മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായ ഇന്നസെന്റ് (75) അന്തരിച്ചു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.

അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്.

പൊതുദര്‍ശനം രാവിലെ എട്ട് മുതല്‍ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരുമണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും തുടര്‍ന്ന് സ്വവസതിയിലും നടക്കും. വൈകിട്ട് അഞ്ചുമണിയ്ക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Shares:

Related Posts

Breaking News

ഉദ്യോഗസ്ഥർ ഇന്നുമുതൽ വീടുകളിലേക്ക്; ഷാ​ർ​ജ​യി​ൽ സെ​ൻ​സ​സ്

ഷാർജ - പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ വീടുകളിലെത്തുക. ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നവംബർ 20 വരെ
Featured

ജപ്പാൻ കേന്ദ്രമായ ഷിന്‍ നിപ്പോൺ കമ്പനിയും, സൗദി എസ്.എം. എച്ചും. പ്രഥമ സംയുക്ത സംരംഭക കരാറില്‍ ഒപ്പുവച്ചു

സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ സർവീസ് രംഗത്തെ ഏറ്റവും മുൻ നിര കമ്പനിയായ എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയും, ജപ്പാനിലെ ഊർജോത്പാദനം, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോ കെമിക്കൽ മേഖലയിലെ മുൻനിരകമ്പനികളിലൊന്നായ കമ്പനികളിൽ ഒന്നായ ജപ്പാനിലെ ഷിൻ
Breaking News

വിട്ടുവീഴ്ച്ചകളോടെ വകുപ്പു മന്ത്രിയും മോട്ടോർ വാഹന വകുപ്പും; സമരം പിൻവലിച്ച് ‌ഡ്രൈവിംഗ് സ്കൂൾ സമരസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ‌നടപ്പിലാക്കിയ ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് മാസങ്ങളോളമായി സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. പരിഷ്കരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര
Leave a Reply

Your email address will not be published. Required fields are marked *